rajasooyam

Sunday, October 30, 2022

 

ഒഡിഷന്‍ ടെസ്റ്റ്

കുറച്ചുനാളായി എം ജി ആര്‍ സാറിനൊരു സംശയം; ഭാരതിയ്ക്ക് ചെവിയ്ക്ക് എന്തെങ്കിലും പ്രശ്നണ്ടോ? കേള്‍വിക്കുറവുണ്ടോ? ഡോക്ടറെ കാണിക്കണോ?

ഒടുവില്‍ വീട്ടില്‍ തന്നെ ഒന്നു ടെസ്റ്റ് ചെയ്തിട്ടാകാം ഡോക്ടറെ കാണിക്കല്‍ എന്നൊരു തീരുമാനത്തിലെത്തി.

ഓവര്‍ ടു ടെസ്റ്റ്:

അടുക്കളയില്‍ പാത്രം  കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ഭാരതിച്ചേച്ചിയുടെ പുറികിലായി ഒരു പത്തുമീറ്റര്‍ മാറിനിന്ന് എം.ജി.ആര്‍ സാറ് അവരോട് ചോദിച്ചു: ഭാരത്യേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

മറുപടിയില്ല!

ദൂരം അല്പമൊന്നു കുറച്ച് എട്ട് മീറ്ററാക്കിക്കൊണ്ട് സാറ് വീണ്ടും ചോദിച്ചു:

ഭാരത്യേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

മറുപടിയില്ല!

പിന്നെ അഞ്ച് മീറ്റര്‍ അകലെനിന്ന് ചോദ്യം ആവര്‍ത്തിച്ചു.

മറുപടിയില്ല!

പിന്നെ അകലം മൂന്ന് മീറ്ററാക്കിനോക്കി.

അപ്പോഴുമില്ല മറുപടി!

എം ജി ആര്‍ സാറിന്‌ കാര്യങ്ങള്‍ ഒരു വിധം ബോധ്യപ്പെട്ടു. എങ്കിലും ഒടുവില്‍ ചേച്ചീടെ തൊട്ടുപുറകില്‍ ചെന്ന് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിന്നുകൊണ്ട് വെടിപൊട്ടുന്ന ശബ്ദത്തില്‍  ഒന്നൂടെ ചോദിച്ചു:

അതേയ്, ഉച്ചയ്ക്ക് ചോറിനെന്താ കറി?

അന്നേരം നിന്നേടത്തുനിന്നൊന്ന് തിരിഞ്ഞ് എംജിആര്‍ സാറിന്‌ അഭിമുഖമായി നിന്നുകൊണ്ട് ചേച്ചി പറഞ്ഞു: ഹേ മനുഷ്യാ, നിങ്ങളോട് ഞാന്‍ നാല്‌ തവണയായി പറയണ്‌, കോഴിക്കറ്യാന്ന് !!!

8 comments:

  1. കമന്റടിക്കാൻ ggogle ac സെലക്റ്റ് ചെയ്യുക. അല്ലെങ്കിൽ അനോണിമസ് gonsalves ആയിപ്പോകും

    ReplyDelete
  2. ഇപ്പോൾ ഡോക്ടറെ കാണിക്കേണ്ടത് ആർക്കാണെന്നതിനു ഏകദേശം തീരുമാനമായികാണും അല്ലെ ?

    ReplyDelete
  3. ഇതു എന്റെ കൂടി അനുഭവം.!!! ചെവി കേൾവി കുറവ് എനിക്കാണ്. പലപ്പോഴും ഭാര്യയോട് എന്തെങ്കിലും ചോദിച്ചാൽ മറുപടി കേൾക്കാത്തത് ഭാര്യയുടെ അനാസ്ത യായി തോന്നുന്നു. പിന്നീടാണ് മനസ്സിലാവുന്നത് മറുപടി കേൾക്കാത്തതാണെന്നു

    ReplyDelete
  4. " ഇതെങ്ങനെ അദ്ദേഹമറിഞ്ഞു?"

    ReplyDelete
  5. ബി ആറിന് ദിവ്യദൃഷ്ടിയുണ്ട് ചേച്ചീ. ദിവ്യകേൾവിയും!

    ReplyDelete
  6. മറ്റുള്ളവന്റെ കുറവ് കണ്ടുപിടിക്കുന്നതിന് മുമ്പ് സ്വന്തം കുറവ് കണ്ടുപിടിക്കുന്നവൻ ഉത്തമൻ

    ReplyDelete