rajasooyam

Saturday, October 29, 2022

 

ടിപ്പണി പറ്റിച്ച പണി

ഭാഗവതം ദശമസ്കന്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ഗോപസ്ത്രീകടെ തുകിലും മോഷ്ടിച്ച് അരയാലിന്‍ കൊമ്പത്തിരുന്നോരോ ശീലക്കേടുകള്‍ കാണിക്കുന്ന ഭാഗം വായിച്ച് ഹരം പിടിച്ചുവരികയായിരുന്നു ആര്‍ കണ്ണന്‍. അപ്പോളാണ്‌ ആ പാസ്സേജിനടിയില്‍ നക്ഷത്രചിഹ്നമിട്ട് ഒരു ടിപ്പണി കൊടുത്തിരിക്കുന്നത് കണ്ണന്‍റെ ശ്രദ്ധയില്‍ പെട്ടത്.

ഇതായിരുന്നു ടിപ്പണി:

മേല്‍ വിവരിച്ച കാര്യങ്ങള്‍ അതിന്‍റെ വ്യംഗ്യാര്‍ത്ഥത്തിലാണ്‌ എടുക്കേണ്ടത്; അല്ലാതെ വാച്യാര്‍ത്ഥത്തിലല്ല. ച്ചാല്‍ ഗോപസ്ത്രീകള്‍ എന്നു വെച്ചാല്‍ പൈക്കിടാങ്ങളെ മേച്ചുനടക്കുന്ന വെറും  പെണ്‍കിടാങ്ങളല്ല; പ്രത്യുത സചേതനാചേതനങ്ങളായ ചരാചരങ്ങളില്‍ കുടിയിരിക്കുന്നതായ ആത്മാക്കളാണ്‌. അവര്‍ക്ക് കൃഷ്ണനോട് തോന്നുന്ന ആസക്തി യഥാര്‍ത്ഥത്തില്‍ നമുക്ക്  ഈശ്വരനോട് തോന്നുന്ന ഭക്തിതന്നെയാണ്‌. അവരുടെ നഗ്നമേനികളാവട്ടെ, യാതൊരുമറയുമില്ലാതെ ഭഗവാന്‌ കാണാനാവുന്ന നമ്മുടെ ആന്തരികവികാരങ്ങളത്രേ. പിന്നെ ഭര്‍തൃമതികളായ ഗോപസ്ത്രീകള്‍ കൃഷ്ണനെ തേടി പോകുന്നത് ആത്മാക്കള്‍ ഭൗതികജീവിതം  ഉപേക്ഷിക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്.

ടിപ്പണി വായിച്ചതും ഇങ്ങനെയാണെങ്കില്‍ ഞാനില്ലഎന്നും പറഞ്ഞ് കണ്ണന്‍ ഭാഗവതം വായന നിര്‍ത്തി!

7 comments:

  1. പണ്ട് കോളേജിൽ വെച്ച് വോട്ടു പിടിക്കുമ്പോൾ "... SFI യ്ക്ക് രാഷ്ട്രീയമില്ല ..." എന്ന് നേതാവ് പ്രസംഗിച്ചപ്പോൾ കുറച്ചു വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി ..❗😜

    ReplyDelete
  2. ഹഹഹഹ ഹഹ ഹഹ

    ReplyDelete
  3. കമന്റടിയ്ക്കുമ്പോൾ google ac സെലക്റ്റ് ചെയ്യൂ. അപ്പോളല്ലേ കമന്റേറ്ററുടെ പേര് കാണൂ. പാവം അനോണിമസ് ഗോൺസാൽവസിനെ വെറുതെ വിടൂ

    ReplyDelete
  4. ഓരോ ലീലാവിലാസങ്ങൾ

    ReplyDelete