പിശുക്കൻ
തൊള്ളായിരത്തി
അമ്പതുകളുടെ അവസാനമാണ് കാലം.
ഇന്നത്തെപ്പോലെ
അന്നും അക്കൗണ്ടാപ്പീസുണ്ട്.
അക്കൗണ്ടാപ്പീസിൽ
‘ലിപി’യുമുണ്ട്.
ശിവരാമൻ
തന്നെയായിരുന്നു അന്നും ലിപിയുടെ എഡിറ്റർ.
(ഓനില്ലാണ്ട്
എന്ത് ലിപി?)
ലിപി
ഇടയ്ക്കിടെ സാഹിത്യമത്സരങ്ങൾ നടത്തുമായിരുന്നു.
എൻട്രികൾ
വായിച്ചുനോക്കുന്നതും മാർക്കിടുന്നതും വിധി പ്രസ്താവിക്കുന്നതും സമ്മാനം നിശ്ചയിക്കുന്നതുമെല്ലാം
ശിവരാമൻ തന്നെയായിരുന്നു.
അങ്ങനെയിരിക്കെ
ഒരുനാൾ കവിസഹജമായ കൗതുകത്താൽ സാക്ഷാൽ ശങ്കരക്കുറുപ്പ് ലിപിയിലേക്കൊരു കവിതയയച്ചു.
മത്സരത്തിന്റെ
റിസൽട്ടറിഞ്ഞതും കുറുപ്പ് പൊട്ടിക്കരഞ്ഞെന്നാണ് പറയപ്പെടുന്നത്.
കാരണം
അദ്ദേഹത്തിന്റെ കവിതയ്ക്കായിരുന്നത്രേ അത്തവണ ഏറ്റവും കുറവ് മാർക്ക്!
പത്തിൽ
വെറും രണ്ടേമുക്കാൽ !!!
No comments:
Post a Comment