സബ്മിറ്റെഡ്
പല്ല്
കടിച്ചുപിടിച്ചും താടിപിടിച്ച്പിഴുതും ശ്വാസം വലിച്ചുവിട്ടും മറ്റും നന്ദകുമാർ
ചെയ്തുവെച്ച ഒരു പി എഫ് ക്ലോഷർ നിറഞ്ഞ ചിരിയോടെ ചെക്ക്
ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് രാധയെ ഡിഏജി വിളിപ്പിക്കുന്നത്.
കതകുതുറന്ന്
ചിരിച്ചോണ്ട് കടന്നുചെന്ന രാധയോട് ഒട്ടും ചിരിക്കാതെ ഡിഏജി പറഞ്ഞു:
-രാധയെപ്പറ്റി
ഒരു കംപ്ലെയ്ന്റ് കിട്ടിയിട്ടുണ്ട്.
-മനസ്സിലായി
സർ. സത്യമായും ഞാൻ അത് മനപ്പൂർവം ചെയ്തതല്ല കേട്ടോ.
-അപ്പൊ
എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അല്ലേ?
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
-അതേയ്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തെരക്കായതുകൊണ്ട് ചായകുടിക്കാനിറങ്ങാൻ അല്പം വൈകി.
കടലാസെടുക്കാൻ മറന്നും പോയി.
-യു
മീൻ കാന്റീൻ കൂപ്പൺ?
-അല്ല
സർ. കടലാസ്
-എന്ത്
കടലാസ്
-വട പൊതിയാനുള്ളത്
-അത്
ശെരി...
-ചെന്നപ്പൊ
ഒരു പഴം പൊരിയും ഒരു ഉള്ളിവടയും മാത്രമുണ്ട് ബാക്കി. ഒരു കൈയിൽ ഉള്ളിവടയും
മറുകൈയിൽ ചപ്ലാം കട്ടയ്ക്കൊത്ത പഴം പൊരിയുമായി ഞാൻ സെക് ഷനിലേക്ക് നടന്നു.
വഴിയിലെങ്ങും ഒരു കഷണം കടലാസ് തന്ന് സഹായിക്കാൻ ആരുമുണ്ടായില്ല. സെക് ഷനിൽ വന്ന്
സീറ്റിലിരിക്കാൻ തുടങ്ങുമ്പൊ ബാബു വന്ന് ‘ഇത് മതിയാവ്വ്വോന്നു നോക്ക്’ എന്നും
പറഞ്ഞ് ഒരു കഷണം കടലാസ് തന്നു. ചെറുതായിരുന്നെങ്കിലും അതുമതിയെന്നും പറഞ്ഞ് ഞാൻ
അതുവാങ്ങി ഉള്ളിവടയും ചപ്ലാം കട്ടയും അതിൽ ഒരുവിധത്തിൽ ഒതുക്കിപ്പൊതിഞ്ഞ്
മേശയ്ക്കകത്തുവെച്ചു....അന്നേരം ബാബു മുഖം വീർപ്പിച്ച് ശരം വിട്ടപോലെ പുറത്തേയ്ക്ക്
പോകുന്നത് കണ്ടു കേട്ടോ. പക്ഷേ അപ്പൊ എനിക്കൊന്നും മനസ്സിലായില്ല്യ. പിന്നെ
കുനിഞ്ഞിരുന്ന് കുലുങ്ങിച്ചിരിക്കുന്ന സീതാലക്ഷ്മി പറഞ്ഞപ്പോളാണ് ഞാൻ
കാര്യമറിയുന്നത്; ബാബു തന്നത് സാറിന്
സബ്മിറ്റ് ചെയ്യാനുള്ള നോട്ടായിരുന്നൂന്ന്! അയാം എക്സ്ട്രീം ലി സോറി സർ.
No comments:
Post a Comment