ഒരു പ്രവചനം
ഏതാണ്ട് ഒരു ദശാബ്ദം മുമ്പാണ് ബിആര്‍ ആ പ്രവചനം നടത്തുന്നത്.
ജ്യോതിഷരത്‌നം ഊരകം വേണുഗോപാലപ്പണിക്കര്‍ രണ്ടാഴ്ചയോളം
അജ്ഞാതവാസത്തിലായിരുന്നു.
വാസം കഴിഞ്ഞ് തിരിച്ചെത്തിയ വേണുവിനോട് ബിആര്‍ കൗശലപൂര്‍വ്വം
കുശലമന്വേഷിച്ചു:
-വേണൂ, എവിടെയായിരുന്നു, എന്തായിരുന്നു?
-ഏയ്, ഒന്നൂല്ല്യ. ഒരു ചെറിയ ഡൊമെസ്റ്റിക് അഫെയര്‍.
-പറയാന്‍ പാടില്ലാത്തതാണോ?
-ഏയ്, അങ്ങന്യൊന്നൂല്ല്യ. ബിആറിനോടായതുകൊണ്ട് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
ഒരേ ഇഫെക്റ്റാണ്. അതുകൊണ്ട് പറയാം. ഞാന്‍ അനിയന് പെണ്ണന്വേഷിച്ച്
നടക്ക്വായിരുന്നു. പതിനഞ്ച് ദിവസംകൊണ്ട് ഒരു മുപ്പത് സ്ഥലത്ത് പോയി.
ദാ ഇനിയിപ്പൊ നാളേം ഒരു സ്ഥലത്ത് പോണം.എന്നാണാവോ ഇതൊന്ന്
ശെരിയാവുക...
ബിആറിന് ആത്മാര്‍ത്ഥമായും വേണുവിനോട് സഹതാപം തോന്നി.
എങ്ങനെയെങ്കിലും വേണുവിനെ സഹായിക്കണമെന്നും തോന്നി. ബിആര്‍ മേലോട്ടും
കീഴോട്ടും ചിന്തിച്ചു. പിന്നെ ഇടത്തോട്ടും വലത്തോട്ടും ചിന്തിച്ചു. പിന്നെ വേണു കാണെ സംസ്‌കൃതത്തില്‍ ഒരു മന്ത്രം മൗനമായി ചൊല്ലി. പിന്നെ അര്‍ദ്ധനിമീലിതനേത്രനായി (ച്ചാല്‍ കണ്ണുപൊട്ടനെപ്പോലെ) വേണുവിനെ നോക്കി ഇങ്ങനെ പറഞ്ഞു:
''എല്ലാം ഞാന്‍ കണ്മുന്നില്‍ കാണുന്നു. എല്ലാം ശെരിയാവും വേണൂ. നാളെ പോകുന്ന കാര്യം നടക്കും. പക്ഷേ വേണു പോകണ്ട. മറ്റുള്ളവര്‍ പോയിട്ടുവരട്ടെ''.
പിറ്റേന്ന് വേണു ലീവെടുത്തില്ല. വിരുന്നിനു പോകുന്നവരെ വണ്ടി കേറ്റിവിട്ട്
പുള്ളിക്കാരന്‍ ആപ്പീസില്‍ വന്നു.
അതിന്റെ പിറ്റേന്ന് അത്യന്തം ആഹ്ലാദഭരിതനായിട്ടാണ് വേണു ബിആറിന്റെ
അടുത്തുവന്നത്. കൈയില്‍ ഒരു നീളന്‍ പൊതിയുണ്ടായിരുന്നു. ബിആര്‍ ചോദിച്ചു;
-ഇതെന്താ വേണൂ?
-ഒരു കെട്ട് പൊകലയാണ്
-എന്തിനാണിത്?
-ബിആറിന്റെ കാല്‍ക്കല്‍ വെച്ച് തൊഴാന്‍.
-പൊകലയോ?
-വെറ്റിലയന്വേഷിച്ചിട്ട് കിട്ടീല്ല്യ
-എന്തുകാര്യത്തിനാണ് എന്നെ തൊഴുന്നത്?
-ഞാന്‍ ഇത്രയും കാലം ഈ കാക്കിസഞ്ചീം കവടീം ചോക്ക് കഷ്‌ണോം കൊണ്ടുനടന്നട്ട് സാധിക്കാത്ത കാര്യല്ലേ ബിആര്‍ ഒറ്റയടിക്ക് സാധിച്ചുതന്നത്. ദയവായി ഈ പൊകല വാങ്ങണം. എന്നിട്ട് ആ വിദ്യ എനിക്കൊന്നു പറഞ്ഞുതരണം.
ബിആര്‍ പൊകല വാങ്ങിയില്ല. വേണു എത്ര കെഞ്ചിച്ചോദിച്ചിട്ടും രഹസ്യം പറഞ്ഞുകൊടുത്തുമില്ല.
മൂലമന്ത്രം ആര്‍ക്കും പറഞ്ഞുകൊടുക്കാന്‍ പാടില്ലല്ലൊ!
(വേണു കൂടെ ചെന്നാല്‍ കാര്യം നടക്കില്ലെന്നൂഹിക്കാന്‍ ബിആറിന് അങ്ങ് പാഴൂര്‍പടി
വരെ പോകേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. വിരുന്നുകാര്‍ക്കിടയില്‍ വേണൂനെ
കണ്ടാല്‍, ആ ഗ്‌ളാമറ് കണ്ടാല്‍, ടിയാന്‍ ഷഷ്ടിപൂര്‍ത്തിയിലേക്ക് കാലും നീട്ടിയിരിക്കുന്ന
ആളാണെന്നൊന്നുമറിയാതെ ഏതൊരു പെണ്‍കുട്ടിയും പറഞ്ഞുപോവില്ലേ:
'' നിയ്ക്ക് ആ ചേട്ടനെ മതി'' !!!)

:-))) Liked it!!
ReplyDeleteഅതിപ്പോഴും അങ്ങിനെ തന്നെ 🤣
ReplyDelete