നാട്ടിക പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ
വോട്ടര്‍മാരോട് ഒരഭ്യര്‍ത്ഥന
കുടുംബ കലഹം, അതിര്‍ത്തിത്തര്‍ക്കം, ആചാരലംഘനം, ചാത്തന്
സേവ, ആശ്രിത നിയമനം, ജൂനിയര്‍
സീനിയര്‍ അനോമലി, ഇന്‍ക്രിമെന്റ് ബാര്‍, വസ്തുപണയം, പിള്ളേര് പ്രണയം, റെജിസ്റ്റര്‍
മാരേജ്, മലകയറ്റം, വിലക്കയറ്റം, സ്ഥാനക്കയറ്റം, പുല്ലുവെട്ട്, മുള്ളുവേലി, സ്നേഹമതില്, കോടതി വ്യവഹാരം, തെരുവുനായ
ശല്യം, വാട്ടര്‍ ബില്ല്, ഇടക്കാല
ജാമ്യം, വോട്ടര്‍ പട്ടിക, ആധാര്‍
കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പുകയില്ലാത്ത
അടുപ്പ്, കൊത്തുപൊറോട്ട, കുഴിമന്തി, കുലുക്കി സര്‍ബ്ബത്ത്, കടപ്പുറം
ഫ്രഷ് ചാള ഐല ആവോലി, ജനറലാശുപത്രി, കോളേജ്
അഡ്മിഷന്, ജോലി സ്ഥലം മാറ്റം, ഭൂമി
തരം മാറ്റം, മൂന്നാം കാര്യം തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഞങ്ങള്‍ (ഏജീസ്
ഓഫീസിലെ ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരും പെന്‍ഷന്‍കാരും) അഭിമുഖീകരിക്കുന്ന ഏതു പ്രശ്നത്തിനും
ആശ്രയിക്കുന്നത് ഒരേ ഒരാളിനെയാണ്. വിളിച്ചാല്‍ വിളിപ്പുറത്തുള്ളൊരാളിനെ; വി. ശ്രീകുമാറിനെ.
ആ ശ്രീകുമാറിനെ ദയവായി ഞങ്ങളില്‍ നിന്ന് നിങ്ങള്‍
തട്ടിയെടുക്കരുത്!
ആയതിനാല്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും ശ്രീകുമാറിന്റെ
എതിര് സ്ഥാനാര്‍ത്ഥിക്ക് നല്‍കുക!!
ഞങ്ങളുടെ ശ്രീകുമാറിനെ ഞങ്ങള്‍ക്ക് വിട്ടുതരിക!!!
ആവശ്യം ന്യായമാണെങ്കിലും തൽക്കാലം നാട്ടിക ഒമ്പതാം വാർഡിലെ വോട്ടർമാർ ഇത് കാണേണ്ട.... 🥰
ReplyDeleteചതിച്ചോ....എൻ്റെ ശ്വീരാ.....!!
ReplyDeleteഅവർക്കും വിളിപ്പുറത്തൊരാൾ തന്നെ. അത് കൊണ്ട് കണ്ടാലും കുഴപ്പമില്ല😂
ReplyDeleteഇവിടെ പറഞ്ഞത് ഞങ്ങൾ ക്ഷമിച്ചു… നാട്ടിക പഞ്ചായത്തിലൊന്നും പോയി പറയാൻ നിൽക്കണ്ട ബീയാറേ… അവിടത്തെ പാർടിക്കാര് പഞ്ഞിക്കിടും….😆😆
ReplyDeleteഇല്ല,പോണില്ല കൃഷ്ണാ. ഓടാൻ വയ്യ
ReplyDeleteവി എസ് ആരാണ് എന്താണ് എന്ന് ഒമ്പതാം വാർഡുകാരോട് ഒന്നു പറയാൻ ശ്രമിച്ചതാണ്.
ReplyDeleteഅത് തെറ്റിദ്ധരിക്കപ്പെടുമോ?
വെള്ളത്തിൽ പപ്പടക്കോലുകൊണ്ട് വരച്ചതുപോലാകുമോ?
പിന്നൊരു സമാധാനമുള്ളതെന്താണെന്നുവെച്ചാൽ ഒമ്പതാം വാർഡുകാരാരും അത് വായിക്കാൻ പോണില്ല എന്നുള്ളതാണ്.
പക്ഷേ സീമയും കാർത്തുവും വായിക്കുമല്ലോ എന്ന് NNB
ReplyDeleteഅവർ ഞാൻ പറഞ്ഞപോലെ ചെയ്യുമോ!
ReplyDelete"ഞാൻ എന്നും ശ്രീകുമാറിനൊപ്പം" എന്നു ഫ്ലെക്സ് അടിച്ചുവെച്ചിട്ടുണ്ട്, സീമ.
ReplyDeleteഏയ്.. അതുണ്ടാവില്ല. അവർ BR നെ പോലെയല്ല.. ബോധമുള്ള കൂട്ടത്തിലാണ്.. കട്ട സഖാക്കളാണ് (സഖിമാരാണ്).. എന്ത് വായിച്ചാലും അവർ വോട്ട് വീയെസ്സിന് തന്നെ ചെയ്യും
ReplyDeleteഅവസാനം ചെറിയ മാറ്റം വരുത്തിയാൽ മതി....... ഞങ്ങളുടെ ശ്രീകുമാറിനെ നിങ്ങൾക്കു വിട്ടു തരുന്നു.... വിജയിപ്പിക്കുക
ReplyDelete