rajasooyam

Thursday, December 12, 2024

 

ഉല്‍സവ വാരം

-ഹലോ, നന്ദന്‍ സാറല്ലേ?

-അതേലോ. ആരാണ്‌?

-അത് പിന്നെ പറയാം സാര്‍. അതിനുമുമ്പ് സാറിനോടൊരു കാര്യം ചോദിക്കട്ടെ

-എന്താണ്‌?

-സാറ് തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന്‌ പോണ്‌ണ്ടോ?

-ഉവ്വാ

-ആരാണ്‌ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത്?

-മുഖ്യമന്ത്രിയാണ്‌

-ഉദ്ഘാടനചിത്രം ഏതാണെന്നറിയാമോ?

-ഐ ആം സ്റ്റില്‍ ഹ്യര്‍

-ആരാണ്‌ അതിന്‍റെ സംവിധായകന്‍?

-വാള്‍ട്ടര്‍ സാലസ്

-ആരുടെയൊക്കെ റിട്രോസ്പെക്റ്റീവ് ഉണ്ട്?

-ഹോങ് സാങ് സൂ, ശബാന ആസ്മി, മധു അമ്പാട്ട്

-അരവിന്ദന്‍, അടൂര്‍, സത്യജിത് റേ, ഘട്ടക്, മൃണാള്‍ സെന്‍ മുതലാവരുടെയൊന്നുമില്ലേ?

-പറഞ്ഞുകേട്ടില്ല

-പായല്‍ കപാഡിയ ഉണ്ടാവുമല്ലൊ അല്ലേ

-ഉണ്ടാവും

-ഏതൊക്കെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഡെലിഗേറ്റ്സ് വരുന്നുണ്ട്?

-തുര്‍ക്കി, ഇറാന്‍, ഇസ്രായേല്‍, ബൊളീവ്യ, ഉറൂഗ്വേ, യുക്രൈന്‍

-ഏതൊക്കെ സംവിധായകരുടെ സിനിമകള്‍ കാണാന്‍ പറ്റും?

-കൊപ്പോള, ഹിച്ച്കോക്ക്, അകിരാ കുറോസോവ, ഫെല്ലിനി, ബര്‍ഗ് മാന്‍, ഗൊദാര്‍ദ്, തര്‍ക്കോവ്സ്കി...

-വെരി ഗുഡ്. തര്‍ക്കോവ്സ്കിയുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല

-എന്താ അങ്ങനെ പറയാന്‍?

-ഏയ്, ഒന്നൂല്യ സാര്‍... അതുപോട്ടെ. എത്ര ദിവസാണ്‌ ഫെസ്റ്റിവല്‍?

-13 മുതല്‍ 20 വരെ

-അതായത് ഒരാഴ്ച അല്ലേ

-അതെ

-റ്റു ആന്‍ഡ് ഫ്രൊ യാത്ര, ഫുഡ്, അക്കൊമൊഡേഷന്‍, ടിക്കറ്റടക്കം ഈ ഒരാഴ്ചത്തേക്ക് ഏതാണ്ട് എത്ര ചെലവ് വരും?

-ഏകദേശം എണ്ണായിരം

-ഞാന്‍ അത് സാറിന് ഗൂഗ്‌ ള്‍ പേ ചെയ്താല്‍ ഒരാളെക്കൂടി കൊണ്ടുപോകാന്‍ പറ്റ്വോ?

-എന്തേ അങ്ങനെ ചോദിച്ചത്?

-ഒരാഴ്ചയെങ്കില്‍ ഒരാഴ്ച സ്വൈര്യമായി കഴിയാലോന്ന് വെച്ചിട്ടാണ്‌ സാര്‍. ദയവായി പറ്റില്ലെന്ന് പറയരുത്.

-ശരി. ആരെയാണ്‌ ഞാന്‍ കൊണ്ടുപോകേണ്ടത്?

-എന്‍റെ ഹസ്ബന്‍റിനെ

-ഹസ്ബന്‍റിന്‍റെ പേരെന്താണാവോ?

-സി ആര്‍ ബാബു !!!

5 comments:

  1. സാഷ്ടാംഗ പ്രണാമം ഗുരോ 🙏😂

    ReplyDelete
  2. മാപ്ലാർക്കു് അന്തർദേശീയ ചിത്രങ്ങളൊക്കെ ദഹിക്ക്വോ ബീയാർ?

    ReplyDelete
  3. ബാബു അത്തരക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു….

    ReplyDelete
  4. പി എൽ ജോയ്December 12, 2024 at 7:46 AM

    കഥയുടെ നിർമ്മിതിയും പരിണാമ'ഗുസ്തി'യും ഗംഭീരം എന്നേ പറയേണ്ടു. ഫെസ്റ്റിവലുകൾക്ക് പോകുന്ന ശീലമില്ലാത്ത ബിയ്യാറിന് അവിടത്തെ ചിട്ടപ്പടികളൊക്കെ മനഃപ്പാഠമാണ് എന്നത് അത്ഭുതകരം തന്നെ...!!!

    എല്ലാ കൊല്ലവും വ്രതമെടുത്ത് മാലയിട്ട് രണ്ട് വീതം സിനിമാ മാമാങ്കത്തിന് പോകുന്ന നന്ദനും ബാബുവിനും ടൂറിനുള്ള സ്പെഷ്യൽ ഫണ്ട്‌ വരുന്ന വഴി ഇപ്പോഴാണ് മനസ്സിലാകുന്നത്....!!!

    ReplyDelete
    Replies
    1. ഫണ്ട് എല്ലാം വരുന്നത് World Bank ൽ നിന്നും തന്നെ....!

      Delete