ബ്രാഹ്മണാനാം ച കാമ്യയാ
-സൂമാരാ
-പറഞ്ഞോളൂ
-ഒരു ശങ്ക
-അതുവേണ്ട. ഞങ്ങളുടെ കുത്തകയാണത്
-ഒറ്റത്തവണ തീര്‍പ്പാക്കല്‍
മതി
-വിശ്വസിക്കാമോ?
-നൂറ്റൊന്നുവട്ടം
-എങ്കില്‍ ഷൂട്ടിറ്റ്
-സൂമാരനും എന്‍ബിയും ബ്രാഹ്മണരല്ലേ?
-ഭൂസുരര്‍ എന്നും പര്യായമുണ്ട്.
ഭൂമിയിലെ ദേവന്മാര്‍
-ബ്രാഹ്മണരായ നിങ്ങള്‍ ചില
സദ്യകളില്‍ പങ്കെടുക്കുമ്പോള്‍ മാംസം ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടല്ലൊ.
-അതോണ്ടെന്താ?
-അതാണെന്‍റെ ശങ്ക. ബ്രാഹ്മണര്‍ക്ക്
മാംസം കഴിക്കാമോ?
-ജെനറലി പാടില്ല
-ച്ചാല്‍?
-ചില പ്രത്യേക സിറ്റ്വേഷന്‍സില്‍
ആകാം
-അതുസംബന്ധിച്ച് ഋഷിപ്രോക്തം
വല്ലതും ഉണ്ടോ?
-മനുസ്മൃതിയില്‍ വകുപ്പുണ്ട്
-ഏതാ ആ സ്ലോഗന്‍?
-5.27
-ഒന്നുരയ്ക്കാമോ?
-പ്രോക്ഷിതം ഭക്ഷയേന്മാംസം/
ബ്രാഹമണാനാം ച കാമ്യയാ/ യഥാവിധി നിയുക്തസ്തു/പ്രാണാനാമേവ ചാത്യയേ
-ഒരു വഹ മനസ്സിലായില്ല
-മുഴുവന്‍ മനസ്സിലാക്കണമെന്നില്ല.
ആ രണ്ടാമത്തെ വരി മാത്രം നോക്കിയാല്‍ മതി.
-എന്താണതിന്‍റെ സാരമേയം?
-ബ്രാഹമണാനാം കാമ്യയാ. ച്ചാല്‍
ബ്രാഹ്മണന്‍റെ ആഗ്രഹപ്രകാരം. ഒരാളോട് ഒരു ബ്രാഹമണന്‍ മാംസം കഴിച്ചോളൂ എന്നു പറഞ്ഞാല്‍
അയാള്‍ക്കത് കഴിക്കാം. വാ കൊണ്ട് പറയണമെന്നില്ല. കണ്ണോണ്ട് ആംഗ്യം കാണിച്ചാലും മതി.
കാമ്യയാ എന്നേ പറയുന്നുള്ളൂ
-ഓക്കെ. പക്ഷേ സ്വയം ബ്രാഹ്മണരായ
നിങ്ങള്‍ രണ്ടുപേരുടെ കാര്യത്തില്‍ ഇതെങ്ങനെയാണ് പ്രാക്റ്റിക്കബ് ള്‍ ആകുന്നത്?
-സിമ്പ് ള്‍ മൈ ഡിയര്‍ ബീയാര്‍.
ഇത്തരം സദ്യകള്‍ക്ക് ഞാനും എന്‍ ബിയും ഒരുമിച്ചാണ് പോകുക. മേശപ്പുറത്ത് കോഴിയും താറാവും
മറ്റും ഹാജരാവുമ്പോള്‍ ഞാന്‍ എന്‍ബിയോട് കണ്ണോണ്ട് കാണിക്കും; കഴിച്ചോളൂ പരമേശ്വരാ. അന്നേരം തിരിച്ച് എന്‍
ബി എന്നോടും കണ്ണോണ്ട് കാണിക്കും; കഴിച്ചോളൂ സൂമാരാ.
കണ്ടീഷന്‍ സാറ്റിസ്ഫൈഡ് !!!
ഈ ശ്ലോകങ്ങൾ ഒന്നും പഠിക്കാത്തത് കൊണ്ടാകും വടക്കേ ഇന്ത്യയിലെ നായന്മാർക്ക് ബീഫ് ഇത്ര ചതൃഥിയായത്...!!!കേരളത്തിലെ നായന്മാർ, എന്തിന് എൻ ബിയേയും സുമാരനെയും പോലുള്ള ബ്രാഹ്മണർ പോലും, ജ്ഞാനികൾ ആയതുകൊണ്ട് കണ്ണിന്റെ ആംഗ്യം കൊണ്ട് പോലും ഇത്തരം ദുരാചാരങ്ങളെ മറികടക്കാമെന്ന് അവർക്ക് നന്നായി അറിയാം... ☺️
ReplyDeleteഹെന്താ കഥ!!! 😀😀
ReplyDelete