ബൈബിള്‍ തമാശകള്‍
(സത്യം സത്യമായി ബിആര്‍ നിങ്ങളോട് പറയുന്നു, ഇതില്‍ പറയുന്ന തമാശകളൊക്കെ
യേശു പറഞ്ഞതാണെന്ന് ബിആര്‍ വിശ്വസിക്കുന്നില്ല. ബിആറിന്‍റെ യേശു അങ്ങനെയൊന്നും പറയില്ല...)
“ എന്നാല്‍ ഞാന്‍
നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിര്‍ക്കരുത്”
“വലതുകരണത്തടിക്കുന്നവന്
മറ്റേക്കരണം കൂടി കാണിച്ചുകൊടുക്കുക”
”നിന്നോട് കലഹിച്ച്
നിന്‍റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കി കൂടി കൊടുക്കുക”
“വായ്പ വാങ്ങാന്‍
ഇച്ഛിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്”
(മത്തായി
5, 39-42)
“ശത്രുക്കളെ സ്നേഹിക്കുവിന്‍.
നിങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍”
(മത്തായി
5, 44)
“എന്തു ഭക്ഷിക്കും, എന്തു പാനം
ചെയ്യും, എന്തു ധരിക്കും എന്നുവിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ട. നിങ്ങള്‍ക്ക്
ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ
രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയും നിങ്ങള്‍ക്ക് ലഭിക്കും.
അതിനാല്‍ നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലനാകരുത്”
(മത്തായി
6, 31-34)
വലതുകണ്ണ് നിനക്ക്
പാപഹേതുവാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. വലതുകരം നിനക്ക് പാപഹേതുവാകുന്നെങ്കില്‍
അത് വെട്ടി ദൂരെയെറിയുക”
(മത്തായി
5, 29-30)
ഭൂമിയില്‍
സമാധാനമാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കരുത്. സമാധാനമല്ല, വാളാണ് ഞാന്‍
കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍ ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും
മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്”
(മത്തായി
10, 34-36)
“എന്‍റെ നാമത്തെപ്രതി
ഭവനത്തേയോ സഹോദരന്മാരേയോ സഹോദരികളേയോ പിതാവിനേയോ മാതാവിനേയോ മക്കളേയോ വയലുകളേയോ പരിത്യജിക്കുന്ന
ഏതൊരുവനും നൂറിരട്ടി ലഭിക്കും”
(
മത്തായി 19,29)
( ഈ പുസ്തകത്തില്‍ തന്നെ പലയിടങ്ങളിലായി മാര്‍ക്കോസും ലൂക്കായും ജോണേട്ടനും ഇതേ തമാശകള്‍ പങ്കുവെക്കുന്നുണ്ട് )
സത്യം. ഇതൊന്നും യേശു പറഞ്ഞതാകാൻ വഴിയില്ലെന്ന് ബിയ്യാറിനെ പോലെ ഞാനും വിശ്വസിക്കുന്നു. പക്ഷേ ബൈബിളിൽ ഇതൊക്കെ ഉണ്ട് താനും....!!!u
ReplyDeleteപുതിയ ക്രിസ്തീയ സഭയുടെ മാർപ്പാപ്പയായ മണ്ണുത്തി മത്തായിച്ചനും, ആലഞ്ചേരി തമ്പ്രാക്കളും, ഇവരുടെയൊക്കെ പൂർവപിതാക്കളും, അന്ന് യേശുവിനെ കുരിശിൽ തറച്ചുകൊന്ന പുരോഹിത ശ്രേഷ്ഠരും ചേർന്ന് പിന്നീട് എഴുതിയുണ്ടാക്കിയതാവാനെ വഴിയുള്ളൂ....
Good one
ReplyDelete