rajasooyam

Tuesday, May 2, 2023

 

ഫ്രെഷ് റിക്രൂട്ട്

 

മജീദിന്‍റെ മകളുടെ നിക്കാഹിന്‌ സകുടുംബം പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ വഴിക്കുവെച്ച് മിസിസ് ആന്‍റണ്‍ വില്‍ഫ്രഡ് മിസ്റ്റര്‍ വില്‍ഫ്രഡിനോട് ചോദിച്ചു:

-അതേയ്, ഏജീസ് ഓഫീസില്‌ കാലങ്ങളായി റിക്രൂട്ട്മെന്‍റൊന്നും നടക്കണ്‌ല്ല്യാന്നല്ലേ നിങ്ങള്‌ പറയാറുള്ളത്.

-അതേ

-അപ്പൊ നിങ്ങള്‌ ഇന്ന് ഒരാളെ പരിചയപ്പെടുത്തിയപ്പൊ ഫ്രെഷ് റിക്രൂട്ടാണെന്നാണല്ലൊ പറഞ്ഞത്.

-അത് പിന്നെ ഇപ്പൊ കൊറേശ്ശെ റിക്രൂട്ട്മെന്‍റ് തൊടങ്ങീട്ട്ണ്ട്.

-അതാണല്ലേ. എന്താ ആ പയ്യന്‍റെ പേര്‌ പറഞ്ഞത്? ഞാന്‍ മറന്നുപോയി.

-കെ.ബി.വേണുഗോപാലന്‍, ഊരകം !!!

 

4 comments:

  1. ഇത് വിൽഫി അണ്ണന് അയച്ചോ. ഇത് ഇത്ര വേഗം ഈ രൂപത്തിൽ ആവുമെന്ന് കരുതിയില്ല 😄

    ReplyDelete
  2. ഫ്രഷ് റിക്രൂട്ട് എന്ന നിലയിൽ ഭാര്യ കല്യാണാലോചനകളും ആരംഭി ചിട്ടുണ്ട്! സംഗതി ആകെ കുളമായി.

    ReplyDelete
  3. Nikah enna prayogam മജിദ് ന്റെ കാര്യത്തിൽ തെറ്റ്. വിവാഹം ആണ് ശെരി.

    ReplyDelete