ഡെല്‍ഹി അന്യോന്യം
(12/09)
ആദ്യദിവസം മുമ്പിലിരുന്നത് കേരള യോഗക്കാരാണ്.
ഭട്ടിയില്‍ കുഴിയംകുന്നത്തുമനയ്ക്കല്‍ ഇമ്മിണിവലിയ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു കേരളയോഗത്തിന്റെ യജമാനന്‍. (ഇദ്ദേഹത്തെ ബി.കെ.നാരായണന്‍ എന്നു വിളിച്ചാലും മുഷിയില്ല. വിളി കേള്‍ക്കും).
രണ്ടാം വാരമിരുന്നത് സിഏജീസ് ആപ്പീസിലെ രണ്ട് കോനാതിരിമാരായിരുന്നു.
കൊണാട്ട് പ്ലെയ്‌സിലെ ഫുട്പാത്ത് കച്ചവടക്കാരായ രണ്ട് സര്‍ദാര്‍ജിമാരായിരുന്നു കൈകാണിക്കാനിരുന്നത്.
അവര്‍ കൈകാണിക്കുന്നത് പക്‌ഷേ നാരായണന്‍ കാണുന്നുണ്ടായിരുന്നില്ല. കാരണം ് മുമ്പിലിരുന്ന നാരായണന്റെ പുറകിലായിട്ടാണ് അവര്‍ ഇരുന്നിരുന്നത്.
അതെന്തായാലും നാരായണന്‍ ഒരുവിധം നന്നായി ചൊല്ലി.
ഗുണകോഷ്ടകമാണ് ചൊല്ലിയത്.
അര്‍ത്ഥം മനസ്സിലായിട്ടോ മനസ്സിലാവാഞ്ഞിട്ടോ എന്നറിയില്ല, കൈകാണിക്കാനിരുന്ന സര്‍ദാര്‍ജിമാര്‍ ഇടയ്ക്കിടെ വാഹ് വാഹ് എന്നു പറയുന്നുണ്ടായിരുന്നു.
വാഹ് വാഹ് എന്നു പറഞ്ഞാല്‍ ഭേഷ് ഭേഷ് എന്നു തന്നെയല്ലേ അര്‍ത്ഥം? അതോ അതിനു വേറെ വല്ല ദുരര്‍ത്ഥവുമുണ്ടോ?
നാരായണന്‍ ഒരുനിമിഷം ശങ്കിച്ചു.
അങ്ങനെ ശങ്കിക്കാന്‍ പോയത് വിനയായി. ആര്‍സീസീടെ റേഷ്യോ ചൊല്ലിയപ്പോള്‍ എട്ടേ ഗുണം ഏഴേ ഗുണം പന്ത്രണ്ടേ എന്നതിനുപകരം ഏഴേഗുണം എട്ടേഗുണം പന്ത്രണ്ടേ എന്നു പിഴച്ചു.
പക്‌ഷേ രണ്ടാം ദിവസം നാരായണന്‍ യാതൊരു പിഴവും വരുത്തിയില്ല. ഗുണകോഷ്ടകം നന്നായിതന്നെ പ്രയോഗിച്ചു. മറുഭാഗവും ഒട്ടും മോശമായിരുന്നില്ല.
ച്ചാല്‍ ഇരുയോഗക്കാരും ചൊല്‍ത്ത് ഗംഭീരമാക്കീന്നര്‍ത്ഥം. തദനന്തരം അതി ഗംഭീരമായ കരിമരുന്നുപ്രയോഗവുമുണ്ടായിരുന്നു. അവസാനത്തെ ഗുണ്ട് പൊട്ടിയതും അന്യോന്യത്തിന്റെ കര്‍ട്ടന്‍ വീണതും ഒന്നിച്ചായിരുന്നു.!
ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട ഒരു സംഗതിയുണ്ട്.
ച്ചാല്‍ രണ്ടുദിവസം പലതവണ രഥ പ്രയോഗിക്കേണ്ടിവന്നെങ്കിലും ഒരിക്കല്‍ പോലും നാരായണന് ജട പ്രയോഗിക്കേണ്ടിവന്നില്ല!
ജടയെങ്ങാന്‍ പ്രയോഗിക്കേണ്ടിവന്നെങ്കിലോ?
ഈശ്വരാ, അത് ഓര്‍ക്കുമ്പോഴേ പേടിയാവണു!!!
2009ൽ കടവല്ലൂർ അന്യോന്യം നടക്കുന്ന സമയത്ത് ബി.കെ.നാരായണൻ സി ഏ ജീസ് ആപ്പീസിൽ ഒരു പാരാ ഡിസ്കഷന് പോയിരുന്നു
ReplyDelete