INSOMNIA
ക്രി.പി. 2009 ലാണ് സംഭവം
കുറച്ചുദിവസങ്ങളായി വല്ലാതെ ഗ്ലൂമിയാണ് സഹരാജന്‍ നായര്‍.
എന്താവാം ആ ഗ്ലൂമിങ്ങിന് കാരണം?
പ്രൊമോഷനില്‍ സൂപ്പര്‍സീഡ് ചെയ്യപ്പെട്ടതാവാന്‍ വഴിയില്ല. കാരണം അതിലും വലിയ എത്രയോ വെള്ളിയാഴ്ചകള്‍ കഴിഞ്ഞുപോയിരിക്കുന്നു ജീയെസ്സിന്റെ ജീവിതത്തില്‍.
ഇ.പി.ജയരാജന്‍ സിബിഐയോട് പറഞ്ഞതേ ഇക്കാര്യത്തില്‍ ജീയെസ്സിനും പറയാനുണ്ടാവൂ.....
അപ്പോള്‍ പിന്നെ ബിആര്‍ വിചാരിക്കുന്നതുതന്നെയാവണം കാരണം. ആയമ്മ വി ആർ എസ് എടുത്ത് പോയതുകൊണ്ട് ഇനിമേല്‍ ആപ്പീസില്‍ വെച്ച് ലെക്ഷ്മിക്കുട്ടിയമ്മയെ കാണാനും വല്ലതും രണ്ടുമിണ്ടാനും കഴിയില്ലല്ലോ എന്ന ചിന്താശതകം.
ഏതായാലും അതൊന്നുറപ്പാക്കിക്കളയാം എന്ന വിചാരധാരയാണ് ജീയെസ്സുമായി ഒരു ഡയലോഗിലേക്ക് ബിആറിനെ നയിച്ചത്:
-പറയൂ, ജീയെസ്. എന്താണീ നായര്‍വിഷാദയോഗത്തിന് ഹേതുവായത്?
-ബിആര്‍ വിചാരിക്കുന്നത്ര നിസ്സാരമല്ല കാര്യം. അല്പം സീരിയസ്സാണ്.
-ച്ചാല്‍?
-കഥയാക്കില്ലെന്ന് ഉറപ്പുതന്നാല്‍ മാത്രം പറയാം.
-ഒറപ്പ്.
-എനിക്ക് ബലമായ ഒരു സംശയം.
-എന്തോന്ന്?
-എന്റെ ബുദ്ധിശക്തി നശിച്ചുപോയോന്ന്!
-എന്തേ ഇപ്പോള്‍ അങ്ങനെ തോന്നാന്‍?
-ഇപ്പോള്‍ തോന്നിയതല്ല.
-പിന്നെ?
-ഏതാണ്ടൊരു മാസത്തോളമായി. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ ഉറങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. വെയ്റ്റ് രണ്ടുകിലോ കുറയുകയുംചെയ്തു.
-എന്നുമുതലാണ് ഉറക്കമില്ലായ്മ തുടങ്ങിയത്?
-കൃത്യമായി പറഞ്ഞാല്‍ രാജേന്ദ്രന്റെ ഹൗസ്‌വാമിങ്ങിന്റന്നുമുതല്‍.
-അക്കൗണ്ടാപ്പീസില്‍ പലതരം രാജേന്ദ്രന്മാരുണ്ട്. ഏത് രാജേന്ദ്രന്റെ എന്നു പറ.
-ചുരിദാറിട്ട രാജേന്ദ്രന്റെ.
-രാജേന്ദ്രന്റെ ഹൗസ് വാമിങ്ങും ജീയെസ്സിന്റെ ഉറക്കം നഷ്ടപ്പെട്ടതും തമ്മില്‍ എന്തു ബന്ധം?
-അന്ന് സോമന്‍ എന്നോടൊരു കാര്യം പറഞ്ഞു. അതിന്റെ പൊരുള്‍ മനസ്സിലാവാതെ ഇപ്പോഴും ഉഴലുകയാണ് ഞാന്‍. നന്നേ ചെറിയ ഒരു വാചകമായിരുന്നു അത്. അതിന്റെ അര്‍ത്ഥം പോലും മനസ്സിലായില്ലെന്നു പറഞ്ഞാല്‍ എന്റെ ബുദ്ധിശക്തി പോയീന്നല്ലേ അര്‍ത്ഥം?
-അങ്ങനെയങ്ങുറപ്പിക്കാന്‍ വരട്ടെ. ആദ്യം എന്താണ് സോമേട്ടന്‍ പറഞ്ഞതെന്ന് പറയൂ.
-ഹൗസ് വാമിങ്ങിന് അല്പം ലേറ്റായിട്ടാണ് സോമന്‍ വന്നത്. താഴെവെച്ച് തമ്മില്‍ കണ്ടപ്പോള്‍ 'സോമന്‍ മോളീപ്പോയില്ലേ'ന്ന് ഞാന്‍ ചോദിച്ചു.
-അന്നേരം സോമേട്ടന്‍ എന്തു പറഞ്ഞു?
-ചുറ്റുമൊന്നുനോക്കിയിട്ട് തെല്ലൊരു പരുങ്ങലോടെ 'ഇല്ല'എന്നുപറഞ്ഞു.
-അതിലിത്ര മനസ്സിലാവാനെന്തിരിക്കുന്നു?
-അതല്ലാന്ന്. അതിനുശേഷം മോളില്‍പോവാത്തതിന്റെ കാരണമായി സോമനൊരു കാര്യം പറഞ്ഞു. അതെങ്ങനെ ഒരു കാരണമാവുമെന്ന് എത്ര ആലോചിച്ചിട്ടും എനിയ്ക്കു മനസ്സിലാവുന്നില്ല
-എന്തായിരുന്നു സോമേട്ടന്‍ പറഞ്ഞ കാരണം? ജസ്റ്റ് ക്വോട്ട് ഹിം.
-“ എനിക്ക് വണ്ടിയോടിക്കാനുള്ളതാ'' ! ! !