സ്ഥാനാരോഹണം
(BR: 12/08)
ആര്‍ക്കണ്ണന്റെ ചിരകാലാഭിലാഷമായിരുന്നു എന്നെങ്കിലുമൊരുനാള്‍ അസോസിയേഷന്റെ ഭരണപക്ഷത്തിരിക്കണമെന്ന്. ആന്റണ്‍ വില്‍ഫ്രഡ്, മജീദ്, ഹരി, സി ആര്‍ ബാബു തുടങ്ങിയ തീവ്രവാദികള്‍ ടേബിളിന്റെ പിന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഇരുന്നുമരുവുമ്പോള്‍ മുന്നിലെ പ്രതിപക്ഷബെഞ്ചില്‍ കുന്തിച്ചിരിക്കാനായിരുന്നു എന്നും കണ്ണന്റെ യോഗം. അതിനാല്‍ തന്നെ നടേ ചൊന്നവരോട് എന്തെന്നില്ലാത്ത അസൂയയായിരുന്നു കണ്ണന്.
ഒരു ദിവസം കണ്ണന്‍ വേണുവിനോട് പറഞ്ഞു: നോക്കിക്കോ വേണ്വേട്ടാ, ഒരു ദിവസം ആ കസേരയിലൊന്നില്‍ ഞാന്‍ കേറിയിരിക്കും.
വേണു മനസ്സില്‍ കവടി നിരത്തി. പിന്നെ പോക്കറ്റില്‍നിന്ന് ഒരു മണി കപ്പലണ്ടിയെടുത്ത് തിന്നുകൊണ്ട് പറഞ്ഞു: കണ്ണന് അതിനുള്ള രാജയോഗം തെളിഞ്ഞുകാണ്മാനുണ്ട്!
പണിയ്ക്കര്‍ പറഞ്ഞത് പതിരായില്ല. പിറ്റേന്ന് അസോസിയേഷന്റെ ഒരു പ്രതിഷേധപ്രകടനമുണ്ടായിരുന്നു. പ്രകടനം ഡിഏജിയുടെ ചേമ്പറിനുമുന്നിലെത്തിയതും തീവ്രവാദികളായ ഹരി, ശ്രീകുമാര്‍, ബാലു എന്നിവര്‍ ചേര്‍ന്ന് ചേമ്പറിന്റെ വാതില്‍ തുറന്നു പിടിച്ചു. പിന്നെ ചെകിടടപ്പിക്കുന്ന മുദ്രാവാക്യംവിളിയായിരുന്നു. പത്തുമിനിറ്റുകഴിഞ്ഞപ്പോള്‍ പ്രകടനം അവസാനിപ്പിച്ച് എല്ലവരും പിരിഞ്ഞു.
റിപ്പോര്‍ട്ടെഴുതാന്‍ നേരം ഡിഏജിയ്ക്ക് ഹരിക്കും ശ്രീകുമാറിനുമൊപ്പമുണ്ടായിരുന്ന മൂന്നാമന്റെ -അതായത് ബാലുവിന്റെ- പേരറിയുന്നില്ല!
പിറ്റേന്ന് സംഗതിവശാല്‍ല്പകോറിഡോറില്‍ വെച്ച് ബാലുവിനെ കണ്ടപ്പോള്‍ ഡിഏജി ചോദിച്ചു: വാട്‌സ് യുവര്‍ ഗുഡ് നെയിം?
നേരും നെറിയും കെട്ടുപോയ ഈ ആപ്പീസില്‍ നേരുപറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയതുകൊണ്ടോ എന്തോ രണ്ടാമതൊന്നാലോചിക്കാതെ ബാലു പറഞ്ഞു: എന്‍ പേര് ആര്‍. കണ്ണന്‍ !
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ഹരിക്കും ശ്രീകുമാറിനുമൊപ്പം കണ്ണനും കിട്ടി ചാര്‍ജ്ഷീറ്റ് !
സഹരാജന്‍ നായര്‍ 'വിക്റ്റിം നമ്പര്‍ 69 : ആര്‍.കണ്ണന്‍' എന്നപേരില്‍ല്പഫയല്‍ ഓപ്പണ്‍ ചെയ്തു !!
അതോടെ കണ്ണന് ടേബിളിനുപുറകില്‍ ചെയറും കിട്ടി !!!

"കണക്കായിപ്പോയി", "അനുഭവിച്ചോ", തുടങ്ങിയ ആപ്ത വാക്യങ്ങൾ ആർക്കണ്ണനോട് പറയാനായി മലയാളഭാഷയിൽ ഉരുവായതാണെന്ന് ഇക്കഥ തെളിയിക്കുന്നു....!!!
ReplyDelete