rajasooyam

Wednesday, August 26, 2015

കീഴ്ക്കണാമ്പാട് !

റിക്രിയേഷന്‍ ക്ലബ്ബില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്.
'തിരുവോണപ്പുലരിതന്‍' എന്നു തുടങ്ങുന്ന പാട്ട് ഷീബ അതിമനോഹരമായി ആലപിക്കുന്നു.
'തിരുമേനിയെഴുന്നെള്ളും സമയമായി' എന്ന ലൈനെത്തിയതും അകത്തേയ്ക്ക് വരേണ്ടതിനുപകരം എന്‍ബി ണീറ്റ് പൊറത്തേക്കാ പോയി !!!

കീഴ്ക്കണാമ്പാട് നമ്പൂതിരിപ്പാട് എന്നല്ലാതെ  എന്താണ്‌ നമ്മള്‍  ഈ തിരുമേനിയെ വിളിക്കുക???


Tuesday, August 25, 2015

എ പെര്‍മനെന്റ് സൊലൂഷന്‍

ഒരാള്‍ പറഞ്ഞുകേട്ട കഥയാണ്.
അല്ലാതെ ഇതിനു സിആര്‍ ബാബുവുമായി യാതൊരു ബന്ധവുമില്ല.
ഇനി അഥവാ ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയാല്‍ അത് അത് സ്വാഭാവികം മാത്രമാണ്.
കഥയിങ്ങനെ:

തൃശ്ശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂന്ന് ബില്‍ഡിങ്ങുകളില്‍ ഭയങ്കരമായ തോതില്‍
അണ്ണാന്മാരുടെ ശല്യം.
ച്ചാല്‍ അണ്ണാന്മാരെ തട്ടിത്തടഞ്ഞിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.

കെട്ടിടങ്ങളില്‍ ഒന്ന് ഒരു കല്യാണമണ്ഡപമായിരുന്നു. മറ്റൊന്ന് ഒരു സിമന്റ് ഗോഡൗണ്‍. പിന്നെയൊരു കൃസ്ത്യന്‍ പള്ളി.

അണ്ണാന്മാരെ ഓടിക്കാന്‍ മറ്റൊരു വഴിയും കാണാതെവന്നപ്പോള്‍ കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥന്‍ പൊള്ളാച്ചിയില്‍നിന്ന് ഒരു സംഘം കരിമ്പൂച്ചകളെ കൊണ്ടുവന്ന് പരീക്ഷിച്ചുനോക്കി.
നേരിയ ഫലമുണ്ടായെങ്കിലും പൂച്ചകള്‍ അവിടത്തെ കസേരകളൊക്കെ വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍കൂര്‍ നോട്ടീസുപോലും കൊടുക്കാതെ ഉടമസ്ഥന്‍ അവയെ പിരിച്ചുവിട്ടു.
പൂച്ചകള്‍ സ്ഥലം വിട്ടതും അണ്ണാന്മാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തിരിച്ചെത്തി.

സിമന്റ് ഗോഡൗണ്‍കാരന്‍ വിശാലമനസ്‌കനായ ഒരു അഹിംസാവാദിയായിരുന്നു.
അദ്ദേഹം അണ്ണാന്മാരെയെല്ലാം കെണിവെച്ചുപിടിച്ച് അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍
കൊണ്ടുചെന്ന് വിടുകയാണ് ചെയ്തത്. പക്ഷേ ഓരോ ദിവസം കഴിയുംതോറും പോയ അണ്ണാന്മാരെല്ലാം ഇന്‍സ്റ്റാള്‍മെന്റായി തിരിച്ചെത്താന്‍ തുടങ്ങി.

എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ പള്ളിക്കാര്‍ക്ക് ഒട്ടും തന്നെ
അദ്ധ്വാനിക്കേണ്ടിവന്നില്ല.
അവര്‍ ചെയ്തത് ഇത്രമാത്രം:
ഒരു ദിവസം എല്ലാ അണ്ണാന്മാരേയും പിടിച്ച് മാമോദീസ മുക്കി അല്‍മായന്മാരാക്കി.....
അതില്‍ പിന്നെ ആണ്ടിൽ ഈസ്റ്ററും ക്രിസ്തുമസ്സുമൊഴികെ ഒരൊറ്റദിവസവും അവയെ പള്ളിപ്പരിസരത്തൊന്നും കണ്ടിട്ടില്ല !!!

Sunday, August 16, 2015

പൊയ് വെടി
കഴിഞ്ഞ ദിവസം ബിആറിനേയും പ്രദീപിനേയും കണ്ടപ്പോള്‍
വരാനിരിക്കുന്ന ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍
ആര്‍ കണ്ണന്‍ അര്‍ത്ഥംവെച്ച് പറഞ്ഞു:
-33 കൊല്ലത്തെ സര്‍വീസ് കഴിഞ്ഞവരെല്ലാം സ്വയം പിരിഞ്ഞുപോവുന്നതാണ് നല്ലത്...
ദേഷ്യം വന്ന പ്രദീപ് ചോദിച്ചു:
-പോയില്ലെങ്കില്‍ താന്‍ എന്തോ ചെയ്യും?
-സ്വയം പിരിഞ്ഞുപോയില്ലെങ്കില്‍ സാധാരണ ചെയ്യാറുള്ളതെന്തോ അതങ്ങ് ചെയ്യും. അത്രന്നെ.
-ച്ചാലോ?
-ആകാശത്തേക്ക് വെടി വെക്കും !!!

Wednesday, August 12, 2015



Special Discount !!!

R Kannan offers comrade V.Sreekumar a ‘fabulous discount’ of 30% 

for a Kuthampully Kasavumund having a price tag of Rs.1000. 

Earlier, he had given Sreekumar Rs.300 towards 

local body election fund. 

Then what would be the ‘actual price’ of the kasavumund?

Saturday, July 25, 2015

എ സര്‍കംസ്റ്റാന്‍ഷ്യല്‍ എവിഡെന്‍സ്

-ഹലോ,  ആരാണിത് രവീന്ദ്രന്‍ സാറോ? എവിടെയോ യാത്ര പോയിട്ട് വരുന്നതുപോലുണ്ടല്ലൊ. 
 എവിടെപ്പോയതാണ്?
-ഞങ്ങള്‍ടെ കുടുംബവക്കീലിനെയൊന്നു കാണാന്‍ പോയതാ
-എന്താ വിശേഷിച്ച്?
    വിശേഷമൊക്കെ ഇതിലുണ്ട് എന്നും പറഞ്ഞ് എംജിആര്‍ ഒരു കവറെടുത്ത് ബിആറിന്റെ കൈയില്‍ തന്നു. അതു തുറന്നു വായിച്ചുനോക്കിയ ബിആര്‍ അന്തം വിട്ടുപോയി.
-അയ്യോ. ചേച്ചി വീണ്ടും സാറിനെതിരെ ഡൈവോഴ്‌സ് പെറ്റീഷന്‍ കൊടുത്തോ?
-അതേന്നേയ്. അതും ഈ വയസ്സുകാലത്ത്.
-ഇതിപ്പോള്‍ എത്രാമത്തെ തവണയാ?
-നാലാമത്തെ
-മുമ്പത്തെപ്പോലെ ഊരിപ്പോരാന്‍ പറ്റ്വോ? വക്കീല്‍ എന്തു പറഞ്ഞു?
-വകുപ്പ് അല്പം കടുത്തതാണെന്നു പറഞ്ഞു
-ഉവ്വ്വോ? എന്താണ് ചാര്‍ജ്?
-വിശ്വാസവഞ്ചന. കൊടും ചതി..
-പെറ്റീഷന്‍ കൊടുക്കാന്‍ മാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഒന്നുമുണ്ടായില്ല. ആ പെണ്ണിന്റെ സംഗീതഭ്രമം പറ്റിച്ച പണിയാണ്..
-ഏത് പെണ്ണിന്റെ?
-മകള് ജോലിക്കുപോവുമ്പൊ കുട്ടിയെ നോക്കാന്‍ വേണ്ടി ഒരു ഹോം നേഴ്‌സിനെ വെച്ചിരുന്നു.
 വല്ലാത്തൊരു സംഗീതക്കമ്പക്കാരി.
-എന്നിട്ട്?
-ഒന്നും പറയണ്ടെന്റെ ബിആര്‍. ഒരു ദിവസം ഉച്ചക്ക് ബ്രെഡും പഴവും വാങ്ങാന്‍ വേണ്ടി
 ഞാനൊന്നു പുറത്തേക്കിറങ്ങി. തിരിച്ചുവരുമ്പോള്‍ ഭാര്യ പുറത്ത് പട്ടിക്ക് തീറ്റ
 കൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഞാന്‍ വരുന്നത് അവള്‍ കണ്ടില്ല. ഞാന്‍ അകത്തുകേറി
 2 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവളെത്തുകയും ചെയ്തു. എത്തിയതാകട്ടെ,
 ഹോം നേഴ്‌സിന്റെ ഒരു മൂളിപ്പാട്ട് കേട്ടുകൊണ്ടും...പിന്നീടുണ്ടായ ജകപൊക ആയിരം നാവുള്ള അനന്തനാരായണസ്വാമിക്കുപോലും പറയാന്‍ പറ്റുമെന്നു തോന്നണ് ല്ല്യാ.
 ആന്‍ഡ് ഇറ്റ് കള്‍മിനേറ്റഡ് ഇന്‍ ദിസ് ഡൈവോഴ്‌സ് നോട്ടീസ്!
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍. ആ പെണ്ണൊരു മൂളിപ്പാട്ട് പാടിയതിന്
എന്തിനാണ് ചേച്ചി സാറിനെ ഡൈവോഴ്‌സ് ചെയ്യണത്?
-ബട്ട് ദാറ്റ്‌സ് വാട്ട് ഹേപ്പെന്‍ഡ്
-ദുരൂഹം. ദുരൂഹം..... ആട്ടെ. ഏതു പാട്ടാണ് ആ പെണ്ണ് പാടിയതെന്ന് ഓര്‍മ്മയുണ്ടോ?
-തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടേ...
 തൂവല്‍കിടക്ക വിരിച്ചോട്ടേ...  !!!

Tuesday, July 21, 2015

നിത്യാഭ്യാസം

അന്നുച്ചക്ക് ബിആര്‍ അസോസിയേഷന്‍ ഹാളില്‍ ചെല്ലുമ്പോള്‍ ആര്‍ കണ്ണനും സിപ്രനും
തമ്മില്‍ എന്തോ അടക്കിപ്പിടിച്ച് സംസാരിക്കുകയാണ്:
-കണ്ണന്‍ എന്താണീ പറയണത്. കൃഷ്‌ണേട്ടന്‍ ഇത്രനാളും ഇതേപ്പറ്റി ചിന്തിച്ചിട്ടേയില്ല.
ഇനീപ്പൊ നടക്ക്വോ?
-സിപ്രന് എപ്പോഴും ഒരുതരം നെഗറ്റീവ് ചിന്താഗതിയാണ്. കൃഷ്‌ണേട്ടന് ഇനിയും
നാലഞ്ചുകൊല്ലത്തെ സര്‍വീസില്ലേ. ആഞ്ഞുപിടിച്ചാല്‍ നടക്കുമെന്നുതന്നെയാണ്
എന്റെ മനസ്സ് പറയുന്നത്.
-എന്താണാവോ താങ്കളുടെ ഈ ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനം?
-ഈയിടെയായി കൃഷ്‌ണേട്ടന്‍ നന്നായി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. അതുതന്നെ.
 മിക്കപ്പോഴും അസോസിയേഷന്‍ ഹാളിലിരുന്നാണ് പ്രാക്റ്റീസ്.
-അപ്പൊ സെക് ഷനീപ്പോവാറില്ലേ
-വല്ലപ്പോഴും പോവും
-അപ്പൊ സെക് ഷനിലെ വര്‍ക്കോ?
-രണ്ടിലൊന്നറിഞ്ഞിട്ടുമതീന്നാ തീരുമാനം
-രണ്ടു കല്പിച്ചിറങ്ങിയിരിക്കയാണെന്നര്‍ത്ഥം
-എന്നും പറയാം
             ഉദ്വേഗം അതിന്റെ പരമകാഷ്ടത്തിലെത്തിയപ്പോള്‍ ബിആര്‍ ഇടപെട്ടു:
-ആര്‍ കണ്ണന്‍, നിങ്ങള്‍ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്?
കൃഷ്‌ണേട്ടന്‍ എസ് എ എസ്സോ മറ്റോ എഴുതാന്‍ പോണുണ്ടോ?
-ഉവ്വ. കൃഷ്‌ണേട്ടന്റെ പട്ടിയെഴുതും എസ് എ എസ്സ്.
സ്വല്പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ ഏതു ബുദ്ദൂസിനും പാസാകാവുന്ന പരീക്ഷയാണതെന്ന്
തൊണ്ടിസഹിതം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
-അപ്പറഞ്ഞത് പരോക്ഷമായി എനിക്കിട്ടൊന്ന് വെച്ചതല്ലേ
-അല്ല. പ്രത്യക്ഷമായിത്തന്നെയാണ്!
-ശെരി. അതുപോട്ടെ. കൃഷ്‌ണേട്ടന്‍ സെക് ഷനീപ്പോലും പോവാതെ അസോസിയേഷന്‍
 ഹാളിലിരുന്ന് പ്രക്റ്റീസ് ചെയ്യുന്നുണ്ടെന്നും ആഞ്ഞുപിടിച്ചാല്‍ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ്
 നടക്കുമെന്നുമൊക്കെ പറയുകണ്ടായല്ലൊ
-ഉവ്വ്. എനിക്കുറപ്പുണ്ട്. റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് കൃഷ്‌ണേട്ടന്‍ ലക്ഷ്യത്തിലെത്തുക തന്നെ
 ചെയ്യും.
-ഏതാണ് ആ ലക്ഷ്യം?
-നാവിന്റെ തുമ്പുകൊണ്ട് കൈമുട്ടില്‍ തൊടുക !!!


Saturday, June 27, 2015

0 4 8 7

ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നാം നിലയിലേക്കിറങ്ങിയ ബിആര്‍ കണികണ്ടത്
കടന്നല് കുത്തിയാലെന്നപോലത്തെ മുഖവുമായി അസോസിയേഷന്‍ ഹാളില്‍നിന്ന് പുറത്തേക്ക് വരുന്ന കണ്ണനെയാണ്.
ബിആറിനെ കണ്ടിട്ടും കണ്ണന്‍ കണ്ട ഭാവം വെക്കുന്നില്ല.
കണ്ണന്റെ പിന്നാലെ വന്ന സിപ്രനെ തടഞ്ഞുനിര്‍ത്തി ബിആര്‍ കഥകളിഭാഷയില്‍ ചോദിച്ചു;
എന്തുപറ്റി?
സിപ്രന്‍ പ്രകാശമായി സ്വകാര്യം പറഞ്ഞു:
ഇനി ഒന്നും പറ്റാനില്ല ബിആര്‍. എല്ലാവരും കൂടി കണ്ണനെ എടുത്തിട്ട് പെരുമാറുകയായിരുന്നു.
ലെഫ്റ്റ് ആന്റ് റൈറ്റ് ഫയറിങ്ങായിരുന്നു.
-എല്ലാവരും എന്നുവെച്ചാല്‍?
-ഹരിയേട്ടന്‍, കൃഷ്‌ണേട്ടന്‍, പറളി കിറളി, എന്‍ബി കിന്‍ബി, ബാലു കീലു എന്നുവേണ്ട,
ശ്രീകുമാര്‍ ഒഴികെ എല്ലാവരും എന്നുതന്നെ പറയാം.
സിആര്‍ ബാബൂന്റെ വെടിവെപ്പിലാണ് കണ്ണന്‍ വീണുപോയത്.
-അതെന്തേ?
-അതോ. കാര്യമെന്തെന്നുപോലുമറിയാതെയായിരുന്നു ബാബൂന്റെ ഫയറിങ്ങ്!
-എന്നുവെച്ചാല്‍?
-ഒന്നിനുപുറകെ ഒന്നായി സകലരും കണ്ണനെ ചീത്തവിളിച്ചുകൊണ്ടിരിക്കുന്നതു
കണ്ടുകൊണ്ടാണ് ബാബു അസോസിയേഷന്‍ ഹാളിലേക്ക് വരുന്നത്. കാര്യമെന്താണെന്നു
തിരക്കാനൊന്നും പുള്ളിക്കാരന്‍ പോയില്ല. കൊടുത്തൂ കണ്ണനിട്ട് നൂറുവാക്കില്‍ കവിയാത്ത
ഒരു ഉപഹാരം! അതു കേട്ടതും കണ്ണന്‍ രണ്ടു കാതും പൊത്തിക്കൊണ്ട് ഒരോട്ടമാണ്!
-ശെരിശെരി. അതു പോട്ടെ. ഫയറിങ്ങിന്റെ കാരണം സിപ്രന് പിടികിട്ടിയോ?
-ഉവ്വല്ലോ. സത്യം പറഞ്ഞാല്‍ കണ്ണന്‍ അര്‍ഹിക്കുന്നതുതന്നെയാണ് അയാള്‍ക്ക് കിട്ടിയത്.
-ച്ചാലോ?
-അല്ലെങ്കില്‍ ബിആര്‍ തന്നെ പറയൂ. ആരെങ്കിലും ഇക്കാലത്ത് ലാന്റ്‌ഫോണ്‍ സെറ്റ് വാങ്ങ്വോ?
-ലാന്റ് ഫോണോ? ഇക്കാലത്തോ? ഇല്ല
-ഇല്ലല്ലൊ. ഇനി വാദത്തിനുവേണ്ടി  വാങ്ങിയെന്നിരിക്കട്ടെ. മിണ്ടാതങ്ങിരുന്നാല്‍ പോരായിരുന്നോ? സഹരാജന്‍ നായരുടെ അനുഭവം മുന്നിലുള്ളപ്പൊ അത് അസോസിയേഷന്‍ ഹാളില്‍   എഴുന്നെള്ളിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ കണ്ണന് ?