എ പെര്‍മനെന്റ് സൊലൂഷന്‍
ഒരാള്‍ പറഞ്ഞുകേട്ട കഥയാണ്.
അല്ലാതെ ഇതിനു സിആര്‍ ബാബുവുമായി യാതൊരു ബന്ധവുമില്ല.
ഇനി അഥവാ ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയാല്‍ അത് അത് സ്വാഭാവികം മാത്രമാണ്.
കഥയിങ്ങനെ:
തൃശ്ശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂന്ന് ബില്‍ഡിങ്ങുകളില്‍ ഭയങ്കരമായ തോതില്‍
അണ്ണാന്മാരുടെ ശല്യം.
ച്ചാല്‍ അണ്ണാന്മാരെ തട്ടിത്തടഞ്ഞിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.
കെട്ടിടങ്ങളില്‍ ഒന്ന് ഒരു കല്യാണമണ്ഡപമായിരുന്നു. മറ്റൊന്ന് ഒരു സിമന്റ് ഗോഡൗണ്‍. പിന്നെയൊരു കൃസ്ത്യന്‍ പള്ളി.
അണ്ണാന്മാരെ ഓടിക്കാന്‍ മറ്റൊരു വഴിയും കാണാതെവന്നപ്പോള്‍ കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥന്‍ പൊള്ളാച്ചിയില്‍നിന്ന് ഒരു സംഘം കരിമ്പൂച്ചകളെ കൊണ്ടുവന്ന് പരീക്ഷിച്ചുനോക്കി.
നേരിയ ഫലമുണ്ടായെങ്കിലും പൂച്ചകള്‍ അവിടത്തെ കസേരകളൊക്കെ വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍കൂര്‍ നോട്ടീസുപോലും കൊടുക്കാതെ ഉടമസ്ഥന്‍ അവയെ പിരിച്ചുവിട്ടു.
പൂച്ചകള്‍ സ്ഥലം വിട്ടതും അണ്ണാന്മാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തിരിച്ചെത്തി.
സിമന്റ് ഗോഡൗണ്‍കാരന്‍ വിശാലമനസ്‌കനായ ഒരു അഹിംസാവാദിയായിരുന്നു.
അദ്ദേഹം അണ്ണാന്മാരെയെല്ലാം കെണിവെച്ചുപിടിച്ച് അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍
കൊണ്ടുചെന്ന് വിടുകയാണ് ചെയ്തത്. പക്ഷേ ഓരോ ദിവസം കഴിയുംതോറും പോയ അണ്ണാന്മാരെല്ലാം ഇന്‍സ്റ്റാള്‍മെന്റായി തിരിച്ചെത്താന്‍ തുടങ്ങി.
എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ പള്ളിക്കാര്‍ക്ക് ഒട്ടും തന്നെ
അദ്ധ്വാനിക്കേണ്ടിവന്നില്ല.
അവര്‍ ചെയ്തത് ഇത്രമാത്രം:
ഒരു ദിവസം എല്ലാ അണ്ണാന്മാരേയും പിടിച്ച് മാമോദീസ മുക്കി അല്‍മായന്മാരാക്കി.....
അതില്‍ പിന്നെ ആണ്ടിൽ ഈസ്റ്ററും ക്രിസ്തുമസ്സുമൊഴികെ ഒരൊറ്റദിവസവും അവയെ പള്ളിപ്പരിസരത്തൊന്നും കണ്ടിട്ടില്ല !!!

ഈ കൊറോണ ക്കാലത്ത് കുമ്പസാരിച്ച് കുർബ്ബാന സ്വീകരിക്കാനോ , നമ്പർ എഴുതിയ പുഴുങ്ങിയ ഈസ്റ്റർ മുട്ട വിഴുങ്ങാനോ പിണറായി (ഈശ്വരൻ ) അനുവാദം തന്നിട്ടില്ലല്ലോ ....!
ReplyDelete* ചില പള്ളികളിലെ അൽത്താര സംഘം കുട്ടികൾ നറുക്കെടുപ്പ് നടത്തി നമ്പർ ഉള്ള ഈസ്റ്റർ മുട്ടക്കാരന് കേക്കോ , 1 കുപ്പി വൈനോ ഒന്നുമല്ലെങ്കിൽ 1 കി ചിക്കനോ സമ്മാനം ആയി കൊടുക്കാറുണ്ട്....!