rajasooyam

Sunday, November 22, 2026

 

സിമ്പിള്‍ ബട്ട് പവര്‍ഫുള്‍

സഹരാജന്‍ നായരുടെ തറവാട്ടിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റ് സന്ദര്‍ശിച്ചു.

അവിടെ അദ്ദേഹം ദിവസത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരിടമുണ്ട്. അത് ഏറെ ഇഷ്ടപ്പെട്ടു. എമ്യൂളേറ്റ് ചെയ്യണമെന്നുണ്ട്.

സത്യം പറഞ്ഞാല്‍ ഒരു രാഗവിസ്താരത്തിനുള്ള വകയൊന്നുമില്ലതില്‍. പറയാനുള്ളതെന്തെന്നുവെച്ചാല്‍ വളരെ സിമ്പിളാണെങ്കിലും അത്  പവര്‍ഫുള്‍ ആണെന്നുള്ളതാണ്.

സംഗതി  ഇത്രയേയുള്ളൂ; സ്റ്റുഡിയോയ്ക്കകത്ത് ഒരു സെപ്പറേറ്റ് ക്യാബിന്‍.  ഹാഫ് ഡോറല്ല, ഫുള്‍ ഡോറാണ്‌. വാതില്‍ തുറന്നാല്‍ നേരെ മുന്നില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പതിച്ച ചുമര്‍. ചുമരിനോട്  ചേര്‍ന്ന് എലിഗന്‍റ് ലുക്കിലുള്ള ഒരു സ്റ്റൂള്‍. അതേലിരുന്ന് എന്ത് എക്സര്‍സൈസ് വേണേലും ചെയ്യാം. ഒടേതമ്പ്രാന്‍ വിചാരിച്ചാല്‍ പോലും നടു വളയില്ല.

സ്റ്റൂളിന്‍റെ വലതു ഭാഗത്തായി മൊബൈല്‍ ഫോണ്‍, പുസ്തകം, ദിനേശ് ബീഡി, മുറുക്കാന്‍, തീപ്പെട്ടി, മെഴുകുതിരി, കുന്തിരിക്കം ഇത്യാദികള്‍ വെക്കാനുള്ള ഒരു സ്ലാബ്; ആനക്കൊമ്പില്‍ തീര്‍ത്തത്.

തട്ടിനു മുകളിലായി ഒന്നേകാല്‌ക്കൊന്ന് നീളവും വീതിയുമുള്ള ഒരു നിലക്കണ്ണാടി.

കഴിഞ്ഞു, ഇനി ഒരൈറ്റം കൂടിയേയുള്ളൂ.

സ്റ്റൂളിന്‍റെ ഇടതുഭാഗത്ത് കൈയെത്തുന്ന ദൂരത്തായി കൈ കഴുകി തൊടേണ്ടുന്ന മട്ടിലുള്ള ഒരു യൂറോപ്യന്‍ ക്ലോസറ്റ്.

 

 

 

No comments:

Post a Comment