rajasooyam

Tuesday, January 2, 2024

 

സാങ്കേതിക സഹായം

 

-ഹലോ, ജീയെസ്സല്ലേ. ഒരു നൂറുതവണ വിളിക്കുമ്പോളാണല്ലൊ ഒരുതവണ കിട്ടുന്നത്. അതെന്താ?

- ടോയ്ലെറ്റില്‍ പോവുമ്പൊ മൊബൈല്‍ കൊണ്ടുപോകാറില്ല. അതുകൊണ്ടാണ്‌.

-ഓ കെ. സ്പോട് ലൈറ്റ് വായിച്ചിരുന്നോ?

-ഗുരുജീടെ വേഷംകെട്ടിനെക്കുറിച്ചെഴുതിയതല്ലേ. വായിച്ചു.

-എന്താണഭിപ്രായം?

-അത്രയ്ക്ക് പോര.

-പോരായ്മകള്‍ പറഞ്ഞുതരാന്‍ വേണ്ടി കൂടിയാണ്‌ വിളിച്ചത്

-ബിആര്‍ വര്‍ത്തമാനകാല മാപ്രകളെപ്പോലെ ആകരുത്

-ദാറ്റ് നീഡ്സ് എല്യൂസിഡേഷന്‍

-അതായത് ഒരു സംഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് അതിന്‍റെ സൂക്ഷ്മാംശങ്ങള്‍ അടിമുടി പരിശോധിക്കണം

-ഇതില്‍ എവിടെയാണ്‌ ശോധന വിട്ടുപോയത്?

-ആ നാടകത്തില്‍ ഗുരുജിയുടെ കഥാപാത്രത്തേക്കാളുപരി ആ കഥാപാത്രത്തിന്‍റെ വേഷമാണ്‌ ഹിറ്റായത്. അല്ലേ

-അതെ. അതാണല്ലോ ജോസേട്ടന്‍ സ്പോറ്റ് ലൈറ്റ് വഴി ഒപ്പിയെടുത്ത് കാണികള്‍ക്കു മുന്നിലെത്തിച്ചത്

-തീര്‍ച്ചയായും ജോമാ അതിന്‍റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. പക്ഷേ  ആ രംഗങ്ങള്‍ അത്രമാത്രം മിഴിവുറ്റതാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അത് പറയാന്‍ ബിആര്‍ വിട്ടുപോയി!

-അതാരാണ്‌?

-നമ്മുടെ സ്വന്തം വിശ്വനാഥസ്വാമി.

-ഓഹൊ. അറിഞ്ഞില്ല. ആരും പറഞ്ഞില്ല.

-ഒരു ബക്കറ്റ് നിറയെ വെള്ളവും അതിലൊരു കപ്പുമായി സദാ ജാഗരൂകനായി പാവം സ്വാമി സ്റ്റേജിനു പുറകിലുണ്ടായിരുന്നു...

-ബക്കറ്റും വെള്ളവുമോ? എന്തിന്‌? ഒന്നും മനസ്സിലാവണില്ലല്ലൊ

-ബിആറിന്‌ സയന്‍സറിയാത്തതിന്‍റെ പ്രശ്നാണ്‌. ജഗന്നാഥന്‍ മുണ്ട് അതാര്യമാണെന്നറിയാലോ. അത് സുതാര്യമായാലേ കഥാപാത്രത്തിന്‍റെ വേഷം വിജയിക്കൂ. അന്ന് ഇന്നത്തെപ്പോലെ സാങ്കേതികവിദ്യ വികസിച്ചിട്ടില്ലല്ലൊ. അപ്പോള്‍ അതാര്യമായ മുണ്ടിനെ സുതാര്യമാക്കാന്‍ എന്തു ചെയ്യണം? നനയ്ക്കണം!

-എന്തു ചെയ്യണം?

-നനയ്ക്കണം.

-അതെ. ആ കര്‍മ്മകാണ്ഡത്തിനുവേണ്ടിയാണ് ബക്കറ്റും വെള്ളവുമായി സ്വാമി സ്റ്റേജിനുപിന്നില്‍ കണ്ണിമചിമ്മാതെ കാവല്‍ നിന്നത്. ഓരോ അങ്കം കഴിയുമ്പോഴും ഗുരുജിയെ പുറം തിരിച്ചുനിര്‍ത്തി വൃഷ്ടിപ്രദേശത്ത് നനച്ചുകൊടുക്കുകയായിരുന്നു പാവം സ്വാമി!

-അത് ഒരുതവണ ചെയ്താല്‍ പോരായിരുന്നോ? അതിനുവേണ്ടി എന്തിനാണ്‌ കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കുന്നത്?

-പൊട്ടാ! നാടകത്തിലെ ഒരങ്കം കഴിയുമ്പോഴേക്കും ജോസിന്‍റെ സ്പോട് ലൈറ്റിന്‍റെ ചൂടേറ്റ് ജഗന്നാഥന്‍ അതാര്യനായിട്ടുണ്ടാവും. അപ്പൊ അടുത്ത അങ്കത്തില്‍ സംഗതി സുതാര്യമാക്കണമെങ്കില്‍ എന്തുചെയ്യണം?

-നനച്ചുകൊടുക്കണം!!!

3 comments:

  1. അതാര്യ സുതാര്യതകളുടെ നേർത്ത നൂൽപ്പാലത്തിനിടയിലൂടെ ഒരഭ്യാസിയെ പോലെ സഞ്ചരിക്കുന്ന ഗുരുജിയെയും സ്പോട് ലൈറ്റ് ജോമായേയും പൂർണ്ണതയിലേക്ക് എത്തിക്കാൻ നിഷ്കാമകർമ്മം ചെയ്ത വിശ്വനാഥ സ്വാമിയെ
    മറക്കാൻ പാടില്ലായിരുന്നു എന്ന സംവിധായകൻ ജീയെസിന്റെ വിമർശനം തികച്ചും സ്വാഭാവികം ☺️

    ReplyDelete
  2. എന്നാലും എൻ്റെ സ്വാമിയേ

    ReplyDelete
  3. നാടകത്തിന്റെ പേര്' നിങ്ങളെന്നെ വെടക്കാക്കി' എന്നാക്കാമായിരുന്നു

    ReplyDelete