അഡീഷണല്‍ ക്വാളിഫിക്കേഷന്‍
!
അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും
ഇപ്പോഴും ആ കൂടിക്കാഴ്ച്ച ആന്‍റണ്‍ വില്‍ഫ്രഡിന്‍റെ
സ്വപ്നത്തിലേക്ക് ഊളിയിട്ടെത്താറുണ്ട്. ആദ്യമൊരു ഞെട്ടലും പിന്നൊരു ഊറിച്ചിരിയും സമ്മാനിച്ച്
പിന്‍വാങ്ങാറുണ്ട്...
ആന്‍റണ്‍ തൃശ്ശൂര്‍ ബ്രാഞ്ചിലേക്ക്
ട്രാന്‍സ്ഫറായി വന്നിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ. ഒരു ദിവസം ആജാനുബാഹുവായ ആ ആപ്പീസര്‍
ആന്‍റണെ തന്‍റെ ചേമ്പറിലേക്ക് വിളിപ്പിക്കുന്നു. ഇരിക്കാന്‍ പറയാത്തതിനാല്‍ ആന്‍റണ്‍
നിന്നുകൊണ്ടാണ് പ്രവേശിച്ചത്. ആപ്പീസര്‍ ചോദിച്ചു:
-ആന്‍റണ്‍ വില്‍ഫ്രഡ്...അല്ലേ
-അതെ. വില്‍ഫീന്ന് വിളിച്ചാലും
വിളികേള്‍ക്കാറുണ്ട്.
-എനിക്ക് നിങ്ങളോട് സ്വകാര്യമായി
ചില കാര്യങ്ങള്‍ പറയാനുണ്ട്.
-പറയണം സാര്‍
-നിങ്ങള്‍ ഇവിടെ വന്നിട്ട്
കേവലം രണ്ടാഴ്ചയല്ലേ ആയിട്ടുള്ളൂ?
-അതെ സാര്‍
-അതിനിടയ്ക്ക് നിങ്ങള്‍ ഒരഞ്ചുതവണയെങ്കിലും
അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പം മുദ്രാവാക്യം വിളിച്ച് ഫ്ലോറുകള്‍ തോറും കേറിയിറങ്ങുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്. ഗേറ്റില്‍ ധര്‍ണയിരിക്കുന്നതും ആപ്പീസിനുപുറത്തുള്ള മറ്റ് തൊഴിലാളി
സംഘടനകള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പോകുന്നതും കണ്ടിട്ടുണ്ട്.
-അത് പിന്നെ അസോസിയേഷന്‍റെ
കാള്‍ അനുസരിച്ച് ചെയ്യുന്നതാണ് സര്‍
-അതാണ് ഞാന്‍ പറഞ്ഞുവരുന്നത്.
ഒന്നാമത് അതൊരു ഇടതുപക്ഷ സംഘടനയാണ്. നമ്മളെപ്പോലുള്ളവര്‍ക്ക് പറ്റിയതല്ല.
-തീരെ പറ്റില്ലെന്നാണോ
-അതെ. ആരൊക്കെയാണ് അതിന്‍റെ
തലപ്പത്തിരിക്കുന്നത് എന്നു നോക്കിയിട്ടില്ലേ. സുധാകരന്‍, കൃഷ്ണന്‍കുട്ടി നായര്‍, രവീന്ദ്രനാഥ്, സഹരാജന്‍, സോമശേഖരന്‍....കമ്പ്ലീറ്റ്
കമ്മൂണിസ്റ്റുകാരാണ്! യാതൊരു വിധ അച്ചടക്കവുമില്ലാത്തവരാണ്. തൊഴിലാളിവര്‍ഗ്ഗ സ്വേഛാധിപത്യമാണ്
അവര്‍ ആഗ്രഹിക്കുന്നത്. ഒരു കമ്മൂണിസ്റ്റ് സമൂഹത്തില്‍ നിങ്ങള്‍ക്ക് സമ്പന്നനാകാന്‍
കഴിയില്ല വില്‍ഫ്രഡ്. സ്വകാര്യസ്വത്തിലൊന്നും തീരെ വിശ്വാസമില്ലാത്ത കൂട്ടരാണവര്‍.
എന്തിനധികം, സ്ത്രീകളെ പോലും പൊതുസ്വത്തായിട്ടാണ് അവര്‍ കണക്കാക്കുന്നത്
എന്നാണ് കേട്ടിരിക്കുന്നത്. അതുകൊണ്ട് ഞാന്‍
മുന്നറിയിപ്പു തരുന്നു, അവരുമായി കൂട്ടുചേരുന്നത് നിങ്ങളുടെ കരിയറിനെ
സാരമായി ബാധിക്കും.
-അതെനിക്കറിയാം സര്‍
-വെരി ഗുഡ് മിസ്റ്റര്‍ വില്‍ഫ്രഡ്.
പിന്നെ ഞാനിങ്ങനെ സ്വകാര്യമായി വിളിച്ച് നിങ്ങളെ നേര്‍വഴിക്ക് നയിക്കുന്നത് നിങ്ങളൊരു
സത്യകൃസ്ത്യാനിയായതുകൊണ്ട് മാത്രമല്ല കേട്ടോ
-പിന്നെ എന്താണ് സര്‍?
-എന്താണെന്നറിയില്ല പണ്ടുമുതലേ
എനിക്ക് എക്സ് സര്‍വീസുകാരോട് ഒരു പ്രത്യേക ഇതാണ് !!!
എന്ത് സർവീസാണ് വിൽഫി ‘എക്സ്’ ആയി ചെയ്തിരുന്നത് എന്നറിയില്ല😉😆
ReplyDeleteആജാനുബാഹുവായ ആ ആപ്പീസറും ഒരു സത്യകൃസ്ത്യാനി തന്നെയായിരുന്നു അല്ലേ?
ReplyDelete