rajasooyam

Sunday, January 18, 2015

വെറുതെ ഒരു സംശയം

-കണ്ണാ, ഞാനൊരു സംശയം ചോദിച്ചാല്‍ തെറ്റിദ്ധരിക്കരുത്.
-അതെന്താ ബിആര്‍ അങ്ങനെ പറയണത്? ടാന്റെക്‌സ് ബനിയന്‍, ഹാഫ് ഷര്‍ട്ട്,
ഫുള്‍ പേന്റ്, ത്രീഫോര്‍ത്ത്, ബെര്‍മൂഡ തുടങ്ങി എല്ലാ സാധനങ്ങളും ഞാന്‍
ശെരിയായി തന്നെയാണ് ധരിക്കാറ്്.
-അത് നന്നായി. പക്ഷേ എന്റെ സംശയം അതല്ല. നമ്മുടെ സ്റ്റോറിലെ
സെയില്‍സിനെപ്പറ്റിയാണ്.
-എന്ത്? സെയില്‍സിനെപ്പറ്റിയോ?
-അതെ
-എന്താണ് ബിആര്‍ സംശയാസ്പദമായി അവിടെ കണ്ടത്?
-സ്റ്റോറിലെ അക്കൗണ്ട്‌സ് പരിശോധിച്ചപ്പൊ 12-01-2015 മുതല്‍ ചില ഐറ്റംസിന്റെ സെയില്‍സില്‍ അഭൂതപൂര്‍വവും അത്ഭുതാവഹവുമായ വദ്ധന കാണുന്നു.
അതില്‍ എന്തോ ദുരൂഹതയില്ലേ?
-അങ്ങനെയുണ്ടായോ? ഏതൊക്കെ ഐറ്റംസിന്റെ വില്പനയിലാണ്
വര്‍ദ്ധനയുണ്ടായത്?
-കണ്മഷി, ചാന്ത്, ഐ ലൈനര്‍, ലിപ് സ്റ്റിക്ക്, നെയില്‍ പോളിഷ്, ഫെയര്‍ ആന്‍ഡ് ലവ്‌ലി, ധാത്രി ഫെയ്‌സ് പാക്ക്, കുങ്കുമാദി ലേപ്, ഗോദ് റേജാദി ഹെയര്‍ ഡൈ,
ഗോരോചനാദി ഗുളിക മുതലാവയുടെയാണ്.
-ജനുവരി 12 മുതല്‍ അല്ലേ?
-യെസ്
-അതേയ്, 50 ഈസ് ദ ന്യൂ 17 എഴുതിയ ബിആര്‍ ഇങ്ങനെയൊരു സംശയം
ഉന്നയിക്കാനേ പാടില്ലായിരുന്നു.
-വൈ? ക്യോം? എന്തുകൊണ്ട്?
-എന്റെ ബിആറേ, അന്നുമുതലല്ലേ ആപ്പീസില്‍ ക്യാമറ വെച്ചത്? !!!

1 comment:

  1. അത് കലക്കി ബീയാറേ............
    ക്യാമറ വെച്ചപ്പോള്‍ പ്രതിഷേധം ഉയരുമെന്നായിരുന്നു കണക്കുകൂട്ടിയത്.....
    ഇങ്ങനെ ഒരു സാധ്യത പ്രതീക്ഷിച്ചതല്ല........!

    ReplyDelete