ബ്രാഹ്മണശാപം
-ബിആര്‍, ഈ ബ്രാഹ്മണശാപം ബ്രാഹ്മണശാപം എന്നു കേട്ടിട്ടുണ്ടോ?
-കേട്ടിട്ടുണ്ട്
-അതില് വിശ്വാസണ്ടോ?
-ഇല്ല്യാ. കണ്ണന് വിശ്വാസണ്ടോ?
-എനിക്കും പണ്ട് വിശ്വാസല്ല്യായിരുന്നു. പക്ഷേ ഇപ്പൊ വിശ്വസിക്കാണ്ടിരിക്കാന്‍ പറ്റണ് ല്ല്യ
-അതെന്തേ
-ഉദാഹരണം കണ്ണിനുമുമ്പിലങ്ങനെ മുഴുവനോടെ നില്‍ക്കുമ്പൊ എങ്ങനെ
വിശ്വസിക്കാണ്ടിരിക്കും?
-ഒന്നു തെളിച്ചുപറ കണ്ണാ
-ബിആര്‍ ഞങ്ങടെ വാറുണ്ണ്യേട്ടനെ അറിയ്യോ?
-ഇല്ല
-എന്നാല്‍ അങ്ങനെയൊരാളുണ്ട്. അടാട്ടുകാരനാണ്. ച്ചാല്‍ എന്റേം എന്‍ബീടേം നാട്ടുകാരന്‍
-ആ ഒരു ദോഷമേ പുള്ളിയെപ്പറ്റി പറയാനുള്ളൂ എന്നര്‍ത്ഥം അല്ലേ
-അങ്ങനെയല്ല. പാവമാണെങ്കിലും ആളൊരു പണക്കാരനായിരുന്നു
-അപ്പറഞ്ഞത് മനസ്സിലായില്ല
-പത്തരപ്പവന്റെ സ്വര്‍ണ്ണമാലയും പത്തുവിരലിലും സ്വര്‍ണ്ണമോതിരവും ഇട്ടോണ്ടുനടന്ന ആളാണ്. പക്ഷേ ഇപ്പൊ കുത്തുപാളയെടുത്തോണ്ടു നടപ്പാണ്, അമ്മാ വല്ലതും തരണേന്നും പറഞ്ഞ്
-അതെങ്ങനെ സംഭവിച്ചു?
-ബ്രാഹ്മണശാപം തന്നെ. അല്ലാണ്ടെന്താ
-അത് കണ്ണനെങ്ങനെ മനസ്സിലായി?
ഫ്‌ളാഷ് ബാക്ക് മോഡില്‍ കണ്ണന്‍ പറഞ്ഞു:
കുറച്ചുനാള്‍ മുമ്പാണ്.
കുന്നംകുളം ടൗണ്‍ ഹാളില്‍ ഒരു കല്യാണം. ഏതു വകയിലാണെന്നറിയില്ല, എന്‍ബിക്കും കിട്ടിഒരു കല്യാണക്കുറി. കല്യാണം ഒരു നസ്രാണിയുടെയാണെന്നതും അതും നാട്ടില്‍നിന്നും വളരെദൂരെയാണെന്നതും എന്‍ബിയെ അത്യന്തം ആവേശഭരിതനാക്കി. പതിവുപോലെ സദ്യയുടെ
മുഹൂര്‍ത്തമായപ്പോള്‍ എവിടെനിന്നോ എന്‍ബി പറന്നെത്തി. ഫുഡ് കൗണ്ടറിലേക്ക്
എത്തിനോക്കിയ എന്‍ബി ശെരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. ആട്, മാട്, പോര്‍ക്ക് ,
കൊറ്റി, കോഴി, താറാവ്, കരിമീന്‍, ഞണ്ട്, തവള തുടങ്ങി അനിമല്‍ പ്ലാനറ്റ് ചാനലിലെ
സകലമാന ജന്തുവര്‍ഗ്ഗങ്ങളും മേശപ്പുറത്തുണ്ട്. ബുഫെ പരിപാടിയല്ല. കുറച്ചുപേര്‍ക്കുകൂടി
ഒരു മേശക്കുചുറ്റുമിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കാം. എല്ലാവര്‍ക്കും അവനോന്റെഇഷ്ടം പോലെ
വിഭവങ്ങള്‍ കൊണ്ടുകൊടുക്കപ്പെടും. എന്‍ബീടെ വായില്‍ വെള്ളമൂറി. കുറേ നാളായി എല്ലാം കൂടി ഒരു പിടി പിടിച്ചിട്ട്. വീട്ടില്‍ ഇതൊന്നും കിട്ടില്ലല്ലൊ. നാട്ടുകാര്‌ടെ മുമ്പില്‍ വെച്ച്
ഇതൊന്നും കഴിക്കാനും പറ്റില്ലല്ലൊ. കൈ കഴുകാന്‍ പോലും മെനക്കെടാതെ എന്‍ബി നേരെ
പോയി ഒരു മേശക്കു ചുറ്റുമിരുന്നു. സ്വിച്ചിട്ടപോലെ അരനിമിഷത്തിനകം മേശപ്പുറം
ജന്തുജാലങ്ങളെക്കൊണ്ടു നിറഞ്ഞു. എന്‍ബി ഇടംവലം നോക്കി. ആരും പരിചയക്കാരില്ല !
തിരുമേനി കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി നേരെ മുന്നിലെ പ്ലേറ്റിലിരുന്ന ബോണ്‍ലെസ്
ചിക്കനില്‍ പിടിയിടാന്‍ തുടങ്ങുകയായിരുന്നു. അന്നേരമാണ് ഒരാള്‍ ഫുഡ് കൗണ്ടറിനുപിന്നില്‍ നിന്ന് എന്‍ബിയെ ചൂണ്ടിക്കാണിച്ച് സപ്ലെയേഴ്‌സിനോട് ഇങ്ങനെ വിളിച്ചുകൂവുന്നത്:
''അതേയ്, പിള്ളേരേ, ആ ഇരിക്കണ സാറിന് കോഴീം പോത്തും ഒന്നും വെളമ്പല്ലേട്ടോ.
അപ്രത്ത്ന്ന് കൊറച്ച് സാമ്പാറും പുളിശ്ശേരീം എടുത്ത് കൊടുത്താമതി. സാറ് ശുദ്ധ
ബ്രാ ഹ്മ ണനാണ് ''
കാറ്ററര്‍-ഇന്‍-ചാര്‍ജ് വാറുണ്ണ്യേട്ടന്റെ ശബ്ദമായിരുന്നു അത് !!!

ബ്രാഹ്മണശാപം എന്നത് ഭയങ്കരം തന്നെയാണ്. അതും ഇറച്ചി തിന്നാൻ ആശിച്ച് അത് നിഷേധിക്കപ്പെട്ട എൻ ബി എന്നാ ബ്രാഹ്മണ ന്റെതാകുമ്പോൾ അതിനു പരിഹാരവുമില്ല. ആ പാവം വാറുണ്ണി ഏട്ടൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്തോ!!!
ReplyDelete;-)
ReplyDelete