എ ട്രാജിക് കോമഡി
ഉറക്കത്തില്‍ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നം കാണുക ബിആറിന്റെ പതിവാണ്.
നേരാണോ നിശ്ശല്ല്യ, ചിലപ്പോള്‍ പാത്രങ്ങളോട് ഉച്ചത്തില്‍ സംസാരിക്കാറുണ്ടെന്നും
ഭാര്യ പറയുന്നു.
പക്ഷേ ഒരു കാര്യം തീര്‍ച്ച. സ്വപ്നം കണ്ടാല്‍ പിറ്റേന്നുതന്നെ ബിആറിന്റെ മൊബൈലില്‍നിന്ന് കഥാപാത്രത്തിന് ഇങ്ങനെയൊരു മെസേജ് പോയിരിക്കും:
ഐ സോ യു ഇന്‍ മൈ ഡ്രീം യെസ്റ്റെര്‍ഡേ നൈറ്റ് : ബേബി രാജന്‍
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ്,
വാടാനപ്പിള്ളി സിപ്രന്‍, കുത്താമ്പുള്ളി കണ്ണന്‍, ഷഷിധരഭണ്ടാരനായകെ തുടങ്ങി നാമംഗലത്തെ പരബ്രഹ്മം തിരുമേനിവരെയുള്ളവരോട് ചോദിച്ചാല്‍ ഇക്കാര്യം സത്യമാണോന്നറിയാം.
ഏറ്റവുമൊടുവില്‍ ബിആര്‍ സ്വപ്നം കണ്ടത് എംജി രവീന്ദ്രന്‍ സാറിനെയാണ്.
രണ്ടാഴ്ച മുമ്പാണത്.
പിറ്റേന്ന് പതിവുപോലെ എംജിആറിന് മെസേജ് പോയി.
പോയിക്കഴിഞ്ഞപ്പോളാണ് ബിആര്‍ ഓര്‍ത്തത്; എംജിആറിന് മെസേജ് അയച്ചിട്ട് എന്തു കാര്യം?
കുറച്ചുകൊല്ലം മുമ്പ് മഴ കാരണം തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ട് പിറ്റേന്ന് ഉച്ചക്ക്
നടത്തുകയുണ്ടായല്ലോ. അന്ന് ' എന്താ ബിആര്‍ ഇന്ന് ആകാശത്തൊക്കെ പതിവില്ലാതെ ഒരു
പൊക' എന്നു ചോദിച്ച ആളാണ്!
അദ്ദേഹമുണ്ടോ കേവലം ഒരു എസ് എം എസിന്റെ ര്‍ണിം ശബ്ദം കേള്‍ക്കുന്നു?
പക്ഷേ പോയ എസ് എം എസിനെ തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ.
അത് അങ്ങനെ പോയി. പൊയ്‌പ്പോയി.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു എംജിആറിന്റെ ഫോണ്‍ കോള്‍:
-ഹലോ, ബിആറല്ലേ?
-അതേ
-അതേയ്, ബിആറിന് എന്നോടെന്തെങ്കിലും വിരോധംണ്ടോ?
-അതെന്താ സാര്‍ അങ്ങനെയൊരു ചോദ്യം?
-കര്‍മ്മം കൊണ്ട് താങ്കളുടെ കഥാപാത്രമായിപ്പോയി എന്നതല്ലാതെ മറ്റൊരു തെറ്റും ഞാന്‍
ചെയ്തിട്ടില്ലല്ലൊ?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍
-രണ്ടുദിവസം മുമ്പ് എനിക്കൊരു മെസേജ് അയച്ചിരുന്നോ
-ഉവ്വ്
-എസ് എം എസിന്റെ ശബ്ദം കേട്ടിട്ട് വീട്ടുകാരിയാണ് അത് തുറന്നുനോക്കിയത്
-അതുകൊണ്ടെന്താ?
-എന്താന്ന് അല്ലേ? അപ്പൊ തൊടങ്ങീതാ നെഞ്ചത്തടീം നെലോളീം! ആകെ പ്രശ്‌നായി. എനിക്ക് പൊറത്തെറങ്ങാന്‍ പറ്റാണ്ടായി...എന്റെ ജീവിതം നായ നക്കീന്ന് പറഞ്ഞാമതി.
-അതിനുമാത്രം എന്താണുണ്ടായത് സാര്‍?
-വലിയവായിലേ കരഞ്ഞ് വീട്ടുകാരേം നാട്ടുകാരേം വിളിച്ചുവരുത്തി ബിആറിന്റെ
എസ് എം എസ് കാണിച്ച് പുള്ളിക്കാരി പറയാണേയ് : ഇനീം ഇത് സഹിക്കാന്‍
എന്നേക്കൊണ്ടാവില്ലേയ്. ഇത് കണ്ട്‌ല്ല്യേ, എതോ ഒരുത്തി ചേട്ടന് എസ് എം എസ്
അയച്ചേക്കണത്!
************
എം ജി ആര്‍ സാറിന് ഇപ്പോള്‍ 62 വയസ്സ്.
ചേച്ചിക്ക് 58 കഴിഞ്ഞ് ഇത് ഏഴാം മാസം.
മിക്കവാറും അടുത്തമാസം അവസാനത്തോടെ ഡൈവോഴ്‌സാവുംന്നാണ് കേട്ടത് !!!

No comments:
Post a Comment