പരബ്രഹ്മത്തിന്റെ പൊരുള്‍
ദൈവം സഹായിച്ച് ബിആറിന് ഇതുവരെ ഗുരുക്കന്മാരുടെ ഒരു കുറവുണ്ടായിട്ടില്ല.
'ടീടോട്ടലര്‍' എന്നാല്‍ 'ചായ കൂട്ടുന്നവന്‍' എന്നാണ് അര്‍ത്ഥമെന്ന് പഠിപ്പിച്ചുതന്ന
എംജി രവീന്ദ്രന്‍ സാര്‍,
മൗണ്ടന്‍ ഹോളിന്റെ വാച്യാര്‍ത്ഥം പറഞ്ഞുതന്ന സഹരാജന്‍ നായര്‍ (മൊബൈല്‍ നമ്പര്‍
94476 18654)
'ഉല്‍പ്ലുത്യ'യുടെ വ്യംഗ്യാര്‍ത്ഥം പഠിപ്പിച്ചുതന്ന സുധാകരന്‍ മാഷ്
(ഉല്‍പ്ലുത്യ പിന്നെയുമുല്‍പ്ലുത്യ സത്വരം - ഈശ്വരാ! തുഞ്ചന്റെ കിളി ഇതെങ്ങനെ
പാടിയൊപ്പിച്ചാവോ!),
പരസ്യമാക്കരുത് എന്ന ഉപാധിയോടെ ഗീതാരഹസ്യം പറഞ്ഞുതന്ന ബികെ നാരായണന്‍,
'ആത്മന്‍' എന്നാല്‍ എന്താണെന്നു മനസ്സിലാക്കിത്തന്ന കെ എം പരമേശ്വരന്‍,
പ്രാങ് മുതലാളിത്തത്തെപ്പറ്റി ക്ലാസ്സെടുത്ത സഖാവ് ശ്രീകുമാര്‍,
മൗസുണ്ടായാല്‍ പോരാ ക്ലിക്ക് ചെയ്യാന്‍ പഠിക്കണം എന്ന മഹദ്വചനം പറഞ്ഞുതന്ന
വി. ഷഷിധരന്‍,
നിന്നെപ്പോലെ നിന്റെ സിസ്റ്റത്തേയും സ്‌നേഹിക്കുക എന്ന ഗുണപാഠം പഠിപ്പിച്ച
പിഎല്‍ ജോയ്,
എങ്ങനെ ഭംഗിയായി കോട്ടുവായിടാം എന്ന് സോദാഹരണം പഠിപ്പിച്ച കെ പി ശ്യാംകുമാര്‍-
ഇവരൊക്കെ അവരില്‍ ചിലര്‍ മാത്രം.
എന്നാല്‍ ഇവരേക്കാളൊക്കെ ഒരു പടി മേലെയാണ് ആര്‍ കണ്ണന്റെ സ്ഥാനമെന്ന്
ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അത് മറ്റൊന്നും കൊണ്ടല്ല;
ശിഷ്യന്റെ മനസ്സിലെ സംശയം അയാള്‍ ചോദിക്കാതെതന്നെ ഉള്‍ക്കണ്ണുകൊണ്ട് കണ്ടുമനസ്സിലാക്കി ആയത് ദൂരീകരിച്ചുകൊടുക്കാനുള്ള അസാമാന്യമായ ആ വൈഭവമുണ്ടല്ലൊ, അതിനെ പട്ടും വളയും പുട്ടും കടലയും മറ്റും വെച്ച് തൊഴുകതന്നെ വേണം.
ഒരൊറ്റ ഇന്‍സിഡന്റ് മാത്രം പറയാം:
കുറേ നാളായി ബിആറിന്റെ മനസ്സില്‍ ഒരു സംശയം കിടന്ന് ഉരുണ്ടുകളിക്കാന്‍ തുടങ്ങിയിട്ട്:
എന്താണീ പരബ്രഹ്മം എന്നുവെച്ചാല്‍? അതിന് വല്ല രൂപഭാവഹാവാദികളുമുണ്ടോ?
ഉണ്ടെങ്കില്‍ അത് എങ്ങനെയിരിക്കും?
ഗുരുക്കന്മാര്‍ ഓരോരുത്തരും ഓരോരോ തിരക്കിലായതിനാല്‍ ആരോടും ചോദിക്കാന്‍ കഴിഞ്ഞില്ല.
അങ്ങനെയിരിക്കേ ഒരുദിവസം ഉച്ചക്ക് ഊണുകഴിഞ്ഞ് ബിആര്‍ അസോസിയേഷന്‍
ഹാളിലേക്ക് നടക്കുകയായിരുന്നു. ഭാഗ്യവശാല്‍ വഴിക്കുവെച്ച് കണ്ണനേയും കിട്ടി. ഹാളില്‍ ചെന്ന് സ്വസ്ഥമായിഇരുന്നതിനുശേഷം സംശയത്തെപ്പറ്റി കണ്ണനോട് ചോദിക്കാമെന്നു കരുതി ബിആര്‍.
രണ്ടുപേരും ഹാളിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ സാക്ഷാല്‍ എന്‍ബി അവിടെ
അദ്ധ്യക്ഷന്റെ കസേരയില്‍ കുന്തുകാലിന്മേലിരുന്ന് വെറ്റിലയുടെ ഞരമ്പുകീറി
ചുണ്ണാമ്പ് തേക്കുകയായിരുന്നു....
ഇതു കണ്ടതും കണ്ണന്‍ ബിആറിന്റെ ചെവിയില്‍ മന്ത്രിച്ചു:
ഇരിക്കണ ഇരിപ്പ് കണ്ടില്ലേ, പരബ്രഹ്മം പോലെ...

കണ്ണനെ ചാരി എന്‍.ബി.ക്ക് ഒരു കൊട്ട്......അല്ലെ.......?
ReplyDeleteഇങ്ങനെ പരസ്യമാക്കല്ലേ
Deleteകൊട്ടുകൾ ഏശാത്തത്രയും ഉയരത്തിലാണ് കുന്തുകാലിന്മേൽ ഉള്ള എൻബിയുടെ ആ ഇരിപ്പ് സഖാവ് കെ കെ...!!!!!
ReplyDelete