കുശലം
-കോഴിക്കോട് ബ്രാഞ്ചിലെ പീതാംബരന്‍ സാറുമായി സാറ് വഴക്കിട്ടെന്നു കേട്ടത്
ശെരിയാണോ എംജിആര്‍ സാറേ?
-മുഴുവന്‍ ശെരിയല്ല. ഞാന്‍ അങ്ങോട്ടല്ല, പുള്ളി ഇങ്ങോട്ടാണ് വഴക്കിട്ടത്
-അതിനുമാത്രം എന്താണുണ്ടായത്?
-അതിന്റെ ഉത്തരം പറയുന്നതിനുമുമ്പ് ഞാന്‍ ബിആറിനോട് ഒരു ചോദ്യം ചോദിക്കട്ടെ?
-ഇക്ഷണം
-നാം നമ്മുടെ ഒരു സുഹൃത്തിനെ വളരെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുകയാണ്.
സുഹൃത്തിന് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു മകനും ഒരു മകളും.
ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടുമ്പോള്‍ നമ്മള്‍ ആ സുഹൃത്തിനോട് എന്തു കുശലപ്രശ്‌നമാണ് ചോദിക്കുക?
-അതിപ്പൊ എന്തു പറയാനിരിക്കുന്നു? എന്തൊക്കെയുണ്ട് സ്‌നേഹിതാ വിശേഷങ്ങള്‍
എന്നു ചോദിക്കും.
-ഓക്കെ. പിന്നെ?
-ശ്രീമതിക്ക് സുഖം തന്നെയല്ലേ എന്നു ചോദിക്കും.
-അതും ഓക്കെ. പിന്നെ?
-പിന്നെ കുട്ടികളെപ്പറ്റി അന്വേഷിക്കും. മേനെന്തു പരുവായി? ജോലിയായോ?
മോള്‍ക്കെന്തു പ്രായായി? കല്യാണമായോ? എന്നൊക്കെ ചോദിക്കും.
-മതി മതി.
-എന്തു മതിയെന്ന്?
-ഇതേതാ യുഗം?
-ഇത് നല്ല കൂത്ത്! ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ് മുഖം എന്നാണ് വയലാര്‍ പാടിക്കേട്ടിട്ടുള്ളത്.
-അവിടെയാണ് പീതാംബരന്‍ സാറിനെപ്പോലെ ബിആറിനും തെറ്റിപ്പോയത്.
-മനസ്സിലായില്ല
-എന്റെ ബിആറേ, കലിയുഗമൊക്കെ കഴിഞ്ഞു.
ഇത് സൈബര്‍ യുഗമാണ് സൈബര്‍ യുഗം.
ഒരാളോട് കുശലം ചോദിക്കുമ്പൊ യുഗത്തിനനുസരിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കണം.
പീതാംബരന്‍ സാറിനോട് തികച്ചും യുഗാനുസാരിയായ ചോദ്യങ്ങളാണ് ഞാന്‍
ചോദിച്ചത്. പക്ഷേ അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാനായില്ല. അതാണ് വിനയായത്.
-ഈശ്വരാ! എന്തായിരുന്നാവോ ആ മുന വെച്ച ചോദ്യങ്ങള്‍?
-മോന്‍ എന്ത് പരുവായി? തല്ലാറായോ?
മോള്‍ എന്ത് പ്രായായി? ഓടിപ്പോവാറായോ? !!!

No comments:
Post a Comment