ഒരു മൈനര്‍ പെനാല്‍ട്ടി!
-ഹലോ, ബീയാര്‍ അറിഞ്ഞായിരുന്നോ?
-എന്താണ്?
-വി എസ്സിനെതിരെ
വീണ്ടും അച്ചടക്ക നടപടി!
-ഈശ്വരാ! ഇതിപ്പൊ
എത്രാമത്തെ തവണയാണ്?
-അധികമൊന്നുമായിട്ടില്ല.
ഇത് രണ്ടാമത്തെയാണ്. ആദ്യത്തേത്
ഓര്‍മ്മയുണ്ടല്ലൊ അല്ലേ?
-ഉവ്വ്. സഖാവ്
കാറ് വാങ്ങിയപ്പൊ ചുവന്ന കളറുള്ളത് വാങ്ങാഞ്ഞതിനല്ലേ
-അതെ
-അത്
പരസ്യശാസനയായിരുന്നില്ലേ. തൃപ്രയാര്‍ സെന്‍ററില്‍ മൈക്കൊക്കെ വെച്ച്....
-അതെയതെ
-ഇതും അങ്ങനെയാണോ?
-അല്ലല്ല. ഇത്
രഹസ്യമായിട്ടാണ്
-എന്താണ്
കുറ്റപത്രത്തില്‍ പറയുന്നത്?
-ഗോഖലെ
ബ്രാഞ്ചില്‍ പാര്‍ട്ടി പറഞ്ഞത്ര വോട്ട് പിടിച്ചില്ലെന്ന്
-എന്താണ് ശിക്ഷ?
-മൈനര്‍ പെനാല്‍ട്ടിയെന്നാണ്
മേല്‍ക്കമ്മറ്റി പറയുന്നത്. പക്ഷേ സംഗതി
ത്രിതലമാണ്
-മനസ്സിലായില്ല
-ഒന്ന്, ഏരിയ സെക്രട്ടറീടെ ചുമതല വഹിക്കണം!
-കഠിനം!...
രണ്ടാമത്തേത്?
-എട്ട് ലോക്കല്‍
കമ്മറ്റി മീറ്റിങ്ങുകളില്‍ പങ്കെടുക്കണം!
-ക്രൂരം!...
അടുത്തത്?
-സഖാക്കളുടെ
പുലഭ്യം മുഴുവന്‍ വള്ളിപുള്ളിവിസര്‍ഗ്ഗം തെറ്റാതെ
എഴുതിയെടുക്കണം; ഇടതു കൈകൊണ്ട്. എന്നിട്ട് അത്
ജില്ലാക്കമ്മറ്റിക്കയക്കണം; റെജിസ്ട്രേഡ് തപാലില്‍. വിത്ത്
അക്നോളെഡ്ജ്മെന്‍റ്
ഡ്യൂ!
-ഇതാണോ മൈനര്‍
പെനാല്‍ട്ടി? ഇതിലും ഭേദം പോയിന്‍റ് ബ്ലാങ്കില്‍ ഷൂട്ട്
ചെയ്യുകയായിരുന്നില്ലേ?
-ആയിരുന്നു.
ഹതഭാഗ്യന്‍ എന്നല്ലാതെ എന്താ പറയുക. ബൈ ദ ബൈ,
ഞാനിപ്പറഞ്ഞത്
ബീയാര്‍ ആരോടും പറയില്ലല്ലൊ അല്ലേ; പറഞ്ഞത്
ഞാനാണെന്നും.
-ഏയ്. ഞാന്‍
അത്തരക്കാരനല്ലെന്‍റെ എന്നെന്‍ബീ!
എന്നാലും എന്റെ എന്നെൻബീ..
ReplyDelete