rajasooyam

Monday, April 24, 2023

 

ഗൂഗ് ള്‍ മേപ്പ്

 


 

സഖാവ് മജീദ് ബീയാറിനയച്ചുതന്ന ഒരു ഗൂഗ്ള്‍ മേപ്പാണ്‌ ചിത്രത്തില്‍ കാണുന്നത്; സഖാവിന്‍റെ മകള്‍ ഫെമിനയുടെ നിക്കാഹ് നടക്കുന്ന  കൊടുങ്ങല്ലൂര്‍ ഡര്‍ബാര്‍ ഹാളിന്‍റെ ലൊക്കേഷന്‍ കൃത്യമായി കാണിക്കുന്ന മേപ്പ് . അതില്‍ ചുവന്ന അടയാളത്തില്‍ കാണുന്നതാണ്‌ ഡര്‍ബാര്‍ ഹാള്‍. ശ്രദ്ധിക്കുക, പച്ചയല്ല. (ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഏതാണ്ട് ഓരം ചേര്‍ന്നാണ്‌ ഹാളിന്‍റെ കിടപ്പ്. തൊട്ടടുത്താണ്‌ കനോലി കായല്‍. അതുവഴി പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ എളുപ്പമാണ്‌. ഒരു ഉരുവില്‍ കേറി കാറ്റിന്‍റെ ഗതി നോക്കി പോയാല്‍ മതി. പെട്ടെന്നെത്തും).

ഈ മേപ്പ് കൈവശമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കും ഹാളിലേയ്ക്കുള്ള വഴിയന്വേഷിച്ച് ചുറ്റിത്തിരിയേണ്ടിവരില്ല. ചോയ്ച്ച് ചോയ്ച്ച് പോകേണ്ട ആവശ്യവും വരില്ല. അതുകൊണ്ട് ഇത് വായിക്കുന്നവരൊക്കെ മാക്സിമം ഷെയര്‍ ചെയ്യുക.

ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ!

5 comments:

  1. കമൻ്റടിക്കുന്നവർ Comment As dropdownൽ google account സെലക്റ്റ് ചെയ്യുക. അല്ലെങ്കിൽ അനോണിമസ് ഗൊൺസാൽവസ് ആയിപ്പോവും.

    ReplyDelete
  2. Google map നോക്കി വന്നാൽ കനോലി കനാലിലും കായലിലും അതുവഴി കടലിലും പോകാൻ സാധ്യതയുള്ളതുകൊണ്ട് ജീവിതത്തിൽ ഇതുവരെ വഴിതെറ്റി നടന്നിട്ടില്ലാത്ത ഞാൻ കല്യാണത്തിന് പോകുന്നില്ല...(മജീദ് ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു)

    ReplyDelete
  3. കമെന്ററി പറയുന്ന ഗൂഗിൾ അമ്മായിയെ ഒട്ടും വിശ്വാസമില്ലാത്തതിനാൽ ഞാൻ ചോയ്ച്ച് ചോയ്ച്ച് വന്നോളാം.....

    ReplyDelete
  4. എന്തിനാ ജോയീ ചോയ്ച്ച് ചോയ്ച്ച് പോണത്? ആ മേപ്പൊന്ന് സൂം ചെയ്‌ത് നോക്കൂന്നേയ്

    ReplyDelete
  5. ഒരു മാപ് വരച്ചു വേറെ തന്നിരുന്നു. അത് കിറുകൃത്യം

    ReplyDelete