കൂട്ടിലെ കണ്ണന്‍
(5/08)
-ഇതെന്താ
പ്രകാശേ, മനുഷ്യരായാല്‍
വാക്കിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ
വേണ്ടേ?
-അതെന്താ
ബിആര്‍ അങ്ങനെ പറഞ്ഞത്?
-അസിസ്റ്റന്റ്
കാഷ്യറായി പോസ്റ്റ് ചെയ്യാന്‍ പോകുന്നൂന്ന് കേട്ടപ്പോള്‍ കണ്ണന്‍ പ്രകാശിനോട്
ഇവിടത്തെ ജോലിയെപ്പറ്റി അഭിപ്രായം ചോദിച്ചിരുന്നോ?
-ചോദിച്ചിരുന്നു.
-അത്
ശെരി. അപ്പോള്‍ കണ്ണന്‍ പറയുന്നത് ശരിയാണല്ലേ. ഇപ്പോള്‍ ശ്വാസം വിടാന്‍ പോലും
നേരമില്ലെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പിക്കൂടിനുള്ളില്‍ കിടന്ന്
നരകിക്കുകയാണെന്നുമാണ് കണ്ണന്‍ പറയുന്നത്.
-പാവം!
-പക്ഷേ
പ്രകാശിനാണ് അതിന്റെ പഴി മുഴുവന്‍.
-അതെന്തിന്?
-അഭിപ്രായം
ചോദിച്ചപ്പോള്‍ ഇവിടത്തെ വര്‍ക്കിന്റെ ശരിയായ ചിത്രം പറഞ്ഞുകൊടുത്തില്ലെന്നും
പ്രകാശ് പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നുമാണ് കണ്വന്‍ പറഞ്ഞുപരത്തുന്നത്.
-ശ്ശെടാ.
ഞാനങ്ങനെ ആരേയും പറഞ്ഞുപറ്റിക്കാറില്ല. പറഞ്ഞ വാക്കില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.
ആട്ടെ. ബിആറിന് എന്നെ വിശ്വാസമുണ്ടോ?
-സെന്റ്
പെര്‍ സെന്റ്.
-എന്നാല്‍
ഞാന്‍ കണ്ണനോട് എന്താണ് പറഞ്ഞതെന്ന് ഒന്നു കേള്‍ക്കൂ. എന്നിട്ട് പറയൂ ഞാന്‍
ഫ്രാഡാണോന്ന്.
-എന്നാല്‍
പിന്നെ അപ്രകാരം തന്നെയാകട്ടെ. തത്രഭവാന്‍ കണ്വമഹര്‍ഷിയോട് എപ്രകാരമാണ്
ഉരചെയ്തതെന്ന്‌വള്ളി പുള്ളി വിസര്‍ഗ്ഗം വിരാമം അര്‍ദ്ധവിരാമംകര്‍ത്താവ് കര്‍മ്മം
ക്രിയ മുറ്റുവിന പറ്റുവിന വിനയച്ചം പേരച്ചം അച്ചപ്പം മുതലായവ തെറ്റാതെ
ഉദ്ധരിയ്ക്കൂ.
-' കണ്ണന്‍
ധൈര്യമായി ഇങ്ങോട്ട് പോന്നോളൂ. ഇവിടത്തെ വര്‍ക്കെല്ലാം വളരെ ഈസിയാണ്. പക്ഷേ
മാസത്തിലെ ആദ്യത്തെ പതിനഞ്ച് ദിവസം നമുക്ക് അല്പം ബുദ്ധിമുട്ടേണ്ടി വരും. അത്
കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെട്ടു. പിന്നെ ഒടുവിലത്തെ പതിനഞ്ച് ദിവസമേ
ബുദ്ധിമുട്ടുള്ളൂ....''!!!
No comments:
Post a Comment