മുകളില്‍ കുത്തുവരാമന്‍ !
കര്‍ക്കിടകമാസത്തിലെ ആ തൃസന്ധ്യയില്‍ പതിവുപോലെ കുളിച്ച് കുറിയും മറ്റും തൊട്ട്
ഉമ്മറക്കോലായില്‍ ചമ്രംപടിഞ്ഞിരുന്ന് നിലവിളക്കിന്റെ നറുവെളിച്ചത്തില്‍ രാമായണം
പാരായണം ചെയ്യുകയാണ് ഷഷിധരന്‍.
ഈരേഴ് പതിനാല് ശ്ലോകങ്ങള്‍ ചൊല്ലിക്കഴിഞ്ഞാറെ ദാണ്ടെ കെടക്കുന്നു
ഘടികാരം പോലത്തെ ഒരു കഠിനപദം.
അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലൊ. കട്ടിക്കണ്ണട മുന്നോട്ടും പിന്നോട്ടും അഡ്ജസ്റ്റ്
ചെയ്തുപിടിച്ച് ഷഷി നീട്ടിച്ചൊല്ലി:
''ഭാ....രണ്ടുഗ....
മുകളില്‍ കുത്തുവരാമന്‍'' !
വാല്മീകിരാമായണത്തിലോ കമ്പരാമായണത്തിലോ അദ്ധ്യാത്മരാമായണത്തിലോ കണ്ടിട്ടും
കേട്ടിട്ടുമില്ലാത്ത ഈശ്ലോകം കേട്ടവാറെ അടുക്കളയില്‍ കറിക്ക് നുറുക്കിക്കൊണ്ടിരിക്കയായിരുന്ന ഭാര്യ വിളിച്ചു ചോദിച്ചു:
-ഇത് ഏത് രാമായണമാ ചേട്ടാ? ഷഷിരാമായണമാണോ?
ദേഷ്യം വന്ന ഷഷി തിരിച്ചുചോദിച്ചു:
-മേഡം എന്നെ ആക്കിയതാണോ
-അയ്യൊ. അല്ല ചേട്ടാ. എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാ. ഞാന്‍ അതൊന്ന്
വായിച്ചുനോക്കട്ടെ.
ഷഷി വായിച്ച ആ ഭാഗം വായിച്ചുനോക്കിയശേഷം ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട്
ശ്രീമതി പറഞ്ഞു:
-അതേയ് ചേട്ടാ, ഗ യുടെ താഴെ ഒരു ഗ കൂടിയിട്ടാല്‍ അതിനെ ഗ്ഗ എന്നാണ് പറയേണ്ടത്.
അല്ലാതെ രണ്ടു ഗ എന്നല്ല.
-ഹ്‌ഹൊ! ഈ മലയാളീസിന്റെ ഒരു കാര്യം !
-അതുപോലെ ഗ്ഗ യുടെ മുകളില്‍ ഒരു കുത്തിട്ടാല്‍ ര്‍ഗ്ഗ എന്നാണ് വായിക്കേണ്ടത്.
-നന്നായി! വര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ നര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ?
-രണ്ടും ഒന്നന്നെ.
-അപ്പൊ അത് വായിക്കേണ്ടത് ഭാ രണ്ടുഗ മുകളില്‍ കുത്തുവരാമന്‍ എന്നല്ല എന്നാണോ ഭവതി പറഞ്ഞോണ്ടു വരുന്നത്?
-അതെയതെ
-പിന്നെ എങ്ങനെ വായിക്കണമെന്നാണ്?
-ഭാര്‍ഗ്ഗവരാമന്‍ !!!

No comments:
Post a Comment