കണ്ണനും കിണ്ണനും (എപ്പിസോഡ് 1)
കേരളത്തില്‍ എല്‍ഡിഎഫ് തൂത്തുവാരും എന്നതിന്റെ സൂചനയാണ് കോസ്റ്റാറിക്കയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്ന് വിഎസ് (വി. ശ്രീകുമാര്‍) പറഞ്ഞെന്നും എംഡി കൃഷ്‌ണേട്ടന്‍ അതുകേട്ട് തലയാട്ടി ശെരിവെച്ചെന്നും കണ്ണന്‍ !
-കണ്ണന്‍ പറഞ്ഞത് ശെരിയാണോ കൃഷ്‌ണേട്ടാ?
-ഏയ്. വിഎസ് സഖാവ് പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ എനിക്ക്
കഴിയില്ല. കോസ്റ്റാറിക്കയെ കേരളവുമായി ഒരിക്കലും കമ്പെയര്‍ ചെയ്യാന്‍ പറ്റില്ല.
രണ്ടിടത്തേയും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തുലോം വ്യത്യസ്തമാണ്.
-തുലോം?
-യെസ്, തുലോം. നേരേമറിച്ച് ലാറ്റിനമേരിക്കന്‍ കണ്‍ട്രീസാണെങ്കില്‍ ഓ കെ.
-അപ്പോള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതില്‍ ശ്രീകുമാറിന് തെറ്റുപറ്റിയെന്നാണോ?
-എന്നു വേണം കരുതാന്‍
-എന്തായിരിക്കാം അങ്ങനെ തെറ്റുപറ്റാന്‍ കാരണം?
-സ്റ്റഡി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാത്തേന്റെ കൊഴപ്പാണ്
-അപ്പൊപ്പിന്നെ കൃഷ്‌ണേട്ടന്‍ തലയാട്ടി എന്നുപറഞ്ഞതോ?
-അത് അന്നേരം ചെവിയില്‍ ഒരു ചെറിയ പ്രാണി കേറ്യപ്പൊ ചെയ്തുപോയതാണ് !!!

No comments:
Post a Comment