കിണ്വനം
അഞ്ചാറ് വര്‍ഷം മുമ്പാണ് സംഭവം.
ഒരു ദിവസം രാവിലെ ബിആര്‍ ഓഫീസിലേക്ക് വരികയായിരുന്നു.
നേരം അല്പം വൈകിയതുകൊണ്ട് അല്പം സ്പീഡിലായിരുന്നു സ്‌കൂട്ടറോടിച്ചിരുന്നത്.
ബിആര്‍ ഓഫീസിന്റെ ഗേറ്റിനടുത്തെത്തിയതും അകത്തുനിന്ന് ഒരു 220 സിസി ബൈക്ക് 110 മൈല്‍ സ്പീഡില്‍ ചീറിപ്പാഞ്ഞ് പുറത്തേക്ക് വരുന്നു.
നിര്‍ഭാഗ്യവശാല്‍ കൂട്ടിമുട്ടിയില്ല.
ബിആറിന്റെ അസിസ്റ്റന്റായിരുന്ന കുറൂര്‍ മനയ്ക്കല്‍ സൂമാരന്‍ തിരുമേനിയായിരുന്നു
ബൈക്കില്‍.
സൂപ്രണ്ടിനെ കണ്ടതും തിരുമേനി ഷഡണ്‍ ബ്രെയ്ക്കിട്ട് വണ്ടി നിര്‍ത്തി.
ബിആര്‍ ചോദിച്ചു;
-ഇപ്പൊ എന്നെ കൊന്നേനല്ലൊ തിരുമേനി
-(ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അതു ചെയ്യും)
-എന്താ മിണ്ടാത്തെ? എവടെപ്പോവ്വ്വാ ഇത്ര ധൃതീല്?
-വീടുവരെ ഒന്നു പോണം. ദിപ്പൊ വരും.
-അതെങ്ങനാ വീടുവരെ പോയിട്ട് ദിപ്പൊ വരണത്? പത്തിരുപത് കിലോമീറ്ററില്ലേ
പേരാമംഗലത്തേക്ക്? ഏതാണ്ട് അത്രതന്നെ ഇങ്ങോട്ടുമില്ലേ? അപ്പൊ ആകെമൊത്തം
നാല്പത് കിലോമീറ്റര്‍ ജാസ്തി. പ്ലസ് ട്രാഫിക് ബ്ലോക്ക്.
-അതോണ്ടേതൂല്ല. ഞാന്‍ ദിപ്പൊ വരും
-അതുപോട്ടെ. എന്താ വന്ന ഉടനെതന്നെ തിരിച്ചുപോണത്?
അതൊക്കെ ഞാന്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് തിരുമേനി വണ്ടി കത്തിച്ചുവിട്ടു.
ബിആറിന് ആകപ്പാടെ പരിഭ്രമമായി.
ആകപ്പാടെ ഒരസിസ്റ്റന്റുള്ളതാണ്. എന്താണാവോ പുള്ളിക്കാരന് പറ്റിയത്?
സ്‌കൂട്ടര്‍ സ്റ്റാന്റില്‍ വെച്ച് ബിആര്‍ അസോസിയേഷന്‍ ഹാളിലേക്കോടി.
സൂമാരന്റെ പ്രശ്‌നം അവിടെ ആര്‍ക്കെങ്കിലും അറിയാതിരിക്കില്ല.
ഭാഗ്യവശാല്‍ ആര്‍.കണ്വന്‍ അവിടെയുണ്ടായിരുന്നു.
കാര്യം അവതരിപ്പിച്ചപ്പോള്‍ കണ്വന്‍ ചോദിച്ചു:
-ബിആര്‍ ജാത്യാല്‍ തിരുമേനിയാണോ?
-അല്ലല്ല
-എങ്കില്‍ പരിഭ്രമിക്കേണ്ട യാതൊരു കാര്യോമില്ല.
-ഇനി തിരുമേനി ആണെങ്കിലോ?
-ലേശം ഇണ്ടേനും
-മനസ്സിലായില്ല
-പാലില്‍നിന്ന് തൈരുണ്ടാവുന്നത് എങ്ങനെയാണെന്ന് ബിആറിനറിയ്യ്വോ?
-ഇല്ല
-കിണ്വനം നടക്കുമ്പൊ
-കിണ്വനംച്ചാലോ?
-ഫെര്‍മെന്റേഷന്‍
-പക്ഷേ അതും ഞാന്‍ ചോദിച്ചതും തമ്മില്‍ എതാണ് ബന്ധം?
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയപോലെ തോക്കേല്‍ കേറി വെടിവെക്കല്ലേ ബിആര്‍.
എല്ലാം സാവകാശം പറഞ്ഞുതരാം.
-യെസ്. ദെന്‍ കണ്ടിന്യൂ
-മിനിഞ്ഞാന്ന് വൈകീട്ട് ബാക്റ്റീരിയ മിന്നല്‍ പണിമുടക്കുനടത്തിയതുകൊണ്ടോ എന്തോ കിണ്വനം നടന്നില്ല. ഫലമോ. ഇന്നലെ കാന്റീനില്‍ തൈരുണ്ടായിരുന്നില്ല.
പക്ഷേ കിണ്വനം നടക്കാത്ത കാര്യം കന്റീന്‍ മാനേജര്‍ ലക്ഷ്മണന്‍ അറിയുന്നത് ഉച്ചക്ക് 12 മണിയോടെയാണ്. അപ്പോഴേക്കും ഒന്നിന് 3 രൂപ വെച്ച് തൈരിന്റെ നൂറോളം
കൂപ്പണുകള്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞിരുന്നു. ഇനി എന്തു ചെയ്യുമെന്നായി.
മാനേജിങ്ങ് കമ്മിറ്റി അടിയന്തിരയോഗം കൂടി ഇങ്ങനെയൊരു തീരുമാനമെടുത്തു:
അതായത് ഇന്നലെ ഇഷ്യു ചെയ്ത കൂപ്പണുകള്‍ ഇന്ന് ഉപയോഗിക്കാം.
-ചുമ്മാ ശാഖാചംക്രമണം നടത്താതെ കാര്യം പറയ് കണ്വാ. പ്ലീസ് കം റ്റു ദ പോയിന്റ്
-ഞാന്‍ ആ പോയിന്റില്‍ എത്തിക്കഴിഞ്ഞു ബിആര്‍. ഇതാണ് കാര്യം.
സൂമാരന്‍ തിരുമേനി ഇന്ന് ഓഫീസിലേക്ക് പോന്നപ്പൊ ഇന്നലത്തെ ആ കൂപ്പണ്‍
എടുക്കാന്‍ മറന്നു......
അങ്ങോട്ട് 20 കിലോമീറ്റര്‍. ഇങ്ങോട്ട് 20 കിലോമീറ്റര്‍. മുക്കാല്‍ ലിറ്റര്‍ പെട്രോള്‍.
ദിപ്പൊ വരും !!!
-

ബ്രാക്കറ്റിൽ പറഞ്ഞ കാര്യം നടക്കട്ടെ എന്ന് ആശംസിക്കുന്നു.😜
ReplyDelete😂😂😂
Deleteപരിണാമഗുസ്തി അസാരം അതിശയോക്തിപരം ആണെങ്കിലും അങ്ക്ട് എത്തിച്ചേർന്ന ഭാഷാമാർഗം അതിശയകരം തന്നെ....!!!
ReplyDelete