rajasooyam

Sunday, January 29, 2012

50 ഈസ് ദ ന്യൂ 17
(ശ്രീകുമാറിന്റെ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട ഒരു സംഭാഷണം
 ഇന്റെര്‍നെറ്റ് വഴി ചോര്‍ത്തിയത്)

-നമ്മടെ ആപ്പീസിലെ മിക്ക പെണ്ണുങ്ങള്‍ടേം വിചാരം അവരിപ്പോഴും മധുരപ്പതിനേഴിന്റെ
 മണിമുറ്റത്താണെന്നാണ്, അല്ലേ കുട്ടീ ?
-കുട്ടി പറയണത് ശെര്യാ. എനിക്കും തോന്നീട്ട്ണ്ട് അത്.
-എന്താണതിന്റെ കാരണമെന്ന് കുട്ടി ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
-ഇല്ല്യ. കുട്ടീടെ അഭിപ്രായത്തില്‍ എന്താവാം കാരണം?
-വര്‍ഷങ്ങളായി പുതിയ റിക്രൂട്ട്‌മെന്റൊന്നും നടക്കണ്  ല്ല്യാലൊ. അപ്പൊ  ആള്‍ക്കാര്‌ടെ
 ഉപബോധമനസ്സില് കെടക്കണത് അവര് പണ്ട് ആപ്പീസില് കേറിയ സമയത്തെ അതേ
 പ്രായാണ്. അതാണ് പ്രശ്‌നം.
-ഫ്രോയ്ഡ് അങ്ങനെ പറഞ്ഞ്ട്ട്‌ണ്ടോ?
-ഇല്ല്യ. യുങ്ങിന്റെ തിയറിയാണ്.... ഇനി  യഥാര്‍ത്ഥ പ്രായത്തെപ്പറ്റി നമുക്ക് ഒരു ബോധം
 വരണെങ്കില് നമ്മള്  പ്രൈവറ്റ് ബസ്സില് യാത്ര ചെയ്യണം.
-അതെന്തിനാ കുട്ടീ?
-പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍മാര് നമ്മളെ എന്താ വിളിക്കാന്നറിയോ കുട്ടിക്ക് ?
-പെങ്ങളേന്നാവും.
-ഉവ്വ !
-എന്നാപ്പിന്നെ ചേച്ചീന്നാവും.
-എന്റെ കുട്ടീ, പെങ്ങളും കിങ്ങളും ചേച്ചീം കീച്ചീം ഒന്ന്വല്ല.
-പിന്നെ എന്താ ?
-'' ഒന്നങ്ങട് കേറിനിക്ക്  ന്റെ അമ്മായ്യ്യേയ് ''   !!!

8 comments:

  1. സംഗതി ശരിയായിരിക്കണം.
    ആലോചിച്ചുനോക്കിയപ്പോള്‍ കുട്ടികള്‍ അത് നേരത്തേ കണ്ടുപിടിച്ചിരിക്കുന്നു.
    അവര്‍ ഞങ്ങളെ അമ്മാവോ, അമ്മായ്യേ എന്നൊക്കെയാണ്
    വിളിക്കുന്നത് !
    (അങ്ക്ളേ, ആന്റീ ....)

    ReplyDelete
  2. That's why we all have own cars! ;-)

    ReplyDelete
  3. അതാ, ഞാനിപ്പോ ബസ്സിൽ പോവാറില്ല.

    ReplyDelete
  4. ആരാണാവോ ഈ ഞാന്‍ ?

    ReplyDelete
  5. കണ്ടക്ടർമാർക്ക് ഒരു ബോധവൽക്കരണ ക്ലാസിനുള്ള സമയം അതിക്രമിച്ചു എന്നു വേണം പറയാൻ..

    ReplyDelete
  6. ചേച്ചീ ചേട്ടാ എന്നൊക്കെ വിളി പ്രതീക്ഷിക്കുമ്പോൾ അമ്മാമോ അമ്മായീ എന്നൊക്കെ കേൾക്കുന്നത് ഒരു ഷോക്ക് തന്നെയാണ്. പിന്നെ അതൊരു ശീലം ആവും എന്നതു മാത്രമാണ് സമാധാനം

    ReplyDelete
  7. അങ്ക്ൾ ആന്റീ വിളി കേൾക്കുമ്പൊ ഒരു കുളിരാണ്. അത് മലയാളത്തിലാവുമ്പൊഴാണ് പ്രശ്നം
    😂

    ReplyDelete