നാടകമാണോ സിനിമയാണോ മഹത്തായ കല എന്നതിനെ സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുകയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
അതിനിടെ നാടകനടന്‍ 'ഗുരുജി'ചന്ദ്രശേഖരനെ ഒന്നു തോട്ടിയിടാന്‍ വേണ്ടി എല്ലാവരും കേള്‍ക്കെ കെ.ബി.ആനന്ദന്‍ പറഞ്ഞു:
' നിങ്ങക്കറിയോ, ലങ്കാദഹനം എന്ന റേഡിയോനാടകത്തിലഭിനയിക്കാന്‍ വേണ്ടി നമ്മുടെ ഈ ഗുരുജി പോയത് ഹനുമാന്റെ മെയ്ക്കപ്പ് ഇട്ടോണ്ടാണ് ''.
ഇതു കേട്ടപ്പോള്‍ സദസ്സില്‍ പാതിമയക്കത്തിലിരിക്കയായിരുന്ന കെ.കെ.ലക്ഷ്മണന്‍ പറയുകയാണ്:
'' ഏയ്, ഗുരുജി അങ്ങനെ ചെയ്യാന്‍ വഴിയില്ല. അത് ആകാശവാണിക്കാര്‍ക്ക് തോന്നീതാവും ''. !!!
rajasooyam
Saturday, November 13, 2010
WHAT DID IT MEAN ? ( 1 )
കൈയില്‍ കാലണയില്ലാഞ്ഞതിനാല്‍ കണ്‍സ്യൂമര്‍സൊസൈറ്റിയില്‍നിന്ന് ഡോഗഡ്വാന്‍സെടുത്താണ് രവീന്ദ്രന്‍സാറ് ഒരു അല്‍സേഷ്യന്‍ പട്ടിയെ വാങ്ങിയത്.
അന്ന് വൈകീട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സാറിന്റെ ഭാര്യ പറയുകയാണ്:
'' അതേയ്, വീട്ടില്‍ പട്ടിയെ വാങ്ങിയ സ്ഥിതിക്ക് രവ്യേട്ടന്‍ ഇനി ഓ ഏ ഡി യില്‍ പൊയ്‌ക്കോളൂ.'' !!!

Thursday, November 11, 2010
30 ഭരണി സ്വന്തം !
മലയാളമറിയുന്നവര്‍ക്ക് ഇംഗ്ലീഷറിയില്ല. ഇംഗ്ലീഷറിയുന്നവര്‍ക്ക് മലയാളവും.
അതാണിപ്പോഴത്തെ നാട്ടുനടപ്പ്.
അല്ലെങ്കില്‍ നോക്കുക:-
ഇംഗ്ലീഷില്‍ നെടുനെടുങ്കന്‍ നോട്ടുകളും ഡ്രാഫ്റ്റ് പാരകളുമെഴുതുന്ന ഓഡിറ്റോഫീസര്‍ രവീന്ദ്രന്‍സാറ് മകള്‍ക്കുവേണ്ടി മലയാളപത്രത്തില്‍ നിന്നും ഒരു മാട്രിമോണിയല്‍ പരസ്യം വളരെ കഷ്ടപ്പെട്ട് തപ്പിത്തടഞ്ഞ് വായിച്ചെടുത്തത് ഏതാണ്ട് ഇപ്രകാരമായിരുന്നു:
ബിരുദാനന്തര ബിരുദധാരി......30 ഭരണി സ്വന്തം....... ബിസിനസ്സ് നല്ല സാമ്പത്തികം..... സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍നിന്ന് കല്യാണാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു !!!

Wednesday, November 10, 2010
എ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്റ്റ്
ഒരുനാള്‍ മാര്‍ക്കറ്റിലെ ചിക്കന്‍സെന്ററിനു മുന്നിലൂടെ കടന്നുപോകവേ അവിടെ കമ്പിക്കൂടിനുള്ളില്‍ കിടക്കുകയായിരുന്ന ഒരു കോഴി മറ്റൊരു കോഴിയോട് പറയുന്നതു കേട്ടതാണ്:
''മ്ഊം.......ഡിഎ റിവിഷനായാലും പേ റിവിഷനായാലും ഇറ്റ് വോണ്‍ട് മെയ്ക് എനി ഡിഫറന്‍സ്. അക്കൗണ്ടാപ്പീസുകാര്‍ക്ക് അരിയേഴ്‌സ് കിട്ടിയാല്‍ പിന്നെ നമുക്ക് കിടക്കപ്പൊറുതിയില്ല അല്ലേ ചേട്ടാ '' !!!

ജാമ്യായ നമ:
ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പാണ്.
ചിട്ടി പിടിച്ചയാള്‍ കൃത്യമായി പണമടയ്ക്കാതെ വന്നപ്പോള്‍ സുധാകരന്‍ മാഷോട് പരാതി പറയാന്‍ ചെന്നതാണ് ജാമ്യക്കാരനായ വേണുപ്പണിക്കര്‍.
പരാതിയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മാഷ് ചോദിച്ചു.
''ആട്ടെ, ഇനി എത്ര രൂപയാണ് അടയ്ക്കാനുള്ളത് ?''.
''എണ്ണായിരം.''
ഇതുകേട്ടതും ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വേണുവിന്റെ കൈ പിടിച്ചുകുലുക്കിക്കൊണ്ട് മാഷ് പറഞ്ഞു:
''ഭാഗ്യവാന്‍. ഒറ്റയടിക്ക് രൂപ നല്പത്തീരായിരമല്ലേ ലാഭം കിട്ടീരിക്കണത്. അതും ആരോരുമറിയാതെ. നീ നോക്കിക്കൊ, ഭാവിയില്‍ ഗിരീഷ് പുത്തഞ്ചേരി 'അറിയാതേ, അറിയാതേ' എന്ന പാട്ടെഴുതുന്നത് നിന്റെ കാര്യമോര്‍ത്തിട്ടായിരിക്കും.''
''മാഷ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.''
''ഏടോ പണിക്കരേ, ഞാന്‍ അവന് അമ്പതിനായിരത്തിന്റെ ജാമ്യം നിന്നിട്ട് അവന്‍ ഒരു ചില്ലിക്കാശടച്ചില്ല. അപ്പൊ തനിയ്‌ക്കെത്രയാ ലാഭം?'' !!!

Monday, November 8, 2010
ശ്രീകുമാറിനെക്കൊണ്ടുള്ള ഉപയോഗങ്ങള്‍
പല ഉപയോഗങ്ങളുമുണ്ട് ശ്രീകുമാറിനെക്കൊണ്ട്.
എമ്പതുകളില്‍ ജോസേട്ടനുണ്ടായ ഒരുപയോഗത്തെപ്പറ്റി പറയാം.
അന്നു രാവിലെ അസോസിയേഷന്‍ ഹാളിലിരുന്ന് പിറ്റേന്നത്തെ ജെനറല്‍ബോഡിയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരുന്നു ശ്രീകുമാര്‍.
പെട്ടെന്നാണ് ജോസേട്ടന്‍ ഓടിക്കിതച്ചുവരുന്നത്.
വന്നയുടന്‍ ജോസേട്ടന്‍ ശ്രീകുമാറിനോട് പറഞ്ഞു:
-ഡാ, ഇന്നും അവന്‍ എന്നെ പറ്റിച്ചു. നീ എന്റെ കൂടെ ഒന്നു വരണം. കൊറേ നാളായി അവന്‍ എന്നെയിട്ട് കളിപ്പിക്കാന്‍ തൊടങ്ങീട്ട്. നടന്നുനടന്ന് എന്റെ കാല് തേഞ്ഞു. അവനെ അങ്ങനെ വിട്ടാ പറ്റ്ല്ല്യ. നീ എടപെട്ടാലേ ഈ പ്രശ്‌നം അവസാനിയ്ക്കൂ.
-എന്താ ജോസേട്ടാ പ്രശ്‌നം?
-അതേയ്. ഒരുത്തന്റട്ത്ത് ഒരു പേന്റ് തയിക്കാന്‍ കൊട്ത്ത്ട്ട് മാസം നാലായി. എപ്പൊ ചെല്ലു മ്പ്ലും ഓരോ ലൊഡ്ക്ക് ന്യായം പറഞ്ഞ് എന്നെ തിരിച്ച് വിടാ
-അല്ല ജോസേട്ടാ, അതിനിപ്പൊ ഞാന്‍ വന്നട്ട് എന്ത് ചെയ്യാനാ?
-നീ ഒന്നും ചെയ്യണ്ട. എന്റെ കൂടെ വന്ന് നാല് ഡയലോഗ് കാച്ച്യാ മതി. ചെലപ്പൊ അതിന്റെ ആവശ്യോം വര് ല്ല്യ. നിന്നെ കാണുമ്പൊ തന്നെ അവന്‍ മൂത്രൊഴിക്കും!
-അതല്ല ജോസേട്ടാ, എനിക്ക് ഇത് ഇന്നുതന്നെ എഴുതിത്തീര്‍ക്കാനുള്ളതാ
അതൊന്നും പറയേണ്ടെന്നും പറഞ്ഞ് പിടിച്ച പിടിയാലെ ജോസേട്ടന്‍ ശ്രീകുമാറിനേയും കൊണ്ട് ചെമ്പൂക്കാവിലെ എതോ ഊടുവഴിയിലുള്ള ആ ടെയ്‌ലറിങ് ഷോപ്പിലെത്തി.
ടെയ്‌ലറെ കണ്ടതും ജോസേട്ടന്‍ ശ്രീകുമാറിന് കണ്ണുകൊണ്ട് നിര്‍ദ്ദേശം കൊടുത്തു: ചോദിയ്ക്ക്
ശ്രീകുമാര്‍ ചോദിച്ചു: അതേയ്, നിങ്ങളെന്താ ജോസേട്ടന്റെ പേന്റ് തയ്ച്ചുകൊടുക്കാത്തത്? നാലഞ്ച് മാസമായില്ലേ തന്നിട്ട്?
അന്നേരം തികഞ്ഞ ഭവ്യതയോടെ അയാള്‍ പറഞ്ഞു: സാര്‍, അത് പിന്നെ നാലഞ്ച് മാസമായെന്നത് ശെരിയാണ്. ഓരോ ദിവസവും ഇദ്ദേഹം വരുമ്പൊ ഞാന്‍ അതിന്റെ കാരണം പറഞ്ഞുകൊടുക്കാറുണ്ട്.
ജോസേട്ടന്‍ പറഞ്ഞ ലൊഡുക്ക് ന്യായമായിരിക്കും- ശ്രീകുമാര്‍ മനസ്സിലോര്‍ത്തു. പിന്നെ മുഖത്ത് തെല്ലൊരു ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു; അതൊന്നും ഇനി പറയണ്ട. സാധനം ഉടന്‍ കൊടുക്കണം.
-സാര്‍ അങ്ങനെ പറയരുത്. എന്റെ ബുദ്ധിമുട്ട്കൂടി സാറൊന്നു കേള്‍ക്കണം.
-പറഞ്ഞല്ലൊ ഞാന്‍. അതൊന്നും കേള്‍ക്കണ്ട. ഇന്നു വൈകീട്ട് 5 മണിക്ക് ജോസേട്ടന് പേന്റ് കൊടുക്കണം. അല്ലെങ്കില്‍ വിവരമറിയും. ഓര്‍ത്തോളൂ, ഞങ്ങളുടേത് ഒരു ഭരണഘടനാ സ്ഥാപനമാണ്....
ആ ഒടുവിലത്തെ വാചകത്തില്‍ ടെയ്‌ലര്‍ വീണു...
പിറ്റേന്ന് പുതിയ പേന്റുമിട്ടോണ്ടാണ് ജോസേട്ടന്‍ ആപ്പീസില്‍ വന്നത്!
തയ്‌പ്പൊക്കെ നന്നായിരുന്നു- ഒരു കാലിന് മറ്റേ കാലിനേക്കാള്‍ ഒന്നരയിഞ്ച് ഇറക്കം കുറവായിരുന്നൂന്ന് മാത്രം!
അത് പിന്നെ അങ്ങനെയല്ലേ പറ്റൂ; ഒരാള്‍ക്ക് ഒരു പേന്റ് തയിക്കാന്‍ മിനിമം ഇത്ര തുണി വേണമെന്നുണ്ടല്ലൊ !!!

UNUSED CAR
-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്തര് കണ്ണാ?
-നമ്മടെ വേണ്വേട്ടന്‍ വണ്ടി വില്‍ക്കാന്‍ പോണ്.
-അതെന്ത്? ആക്രിക്കാരന്‍ പയ്യന്റെ ശല്യം സഹിക്കവയ്യാതായോ?
-അതുകൊണ്ടല്ല. പുതിയ വണ്ടി വാങ്ങാനാണ്.
-ഞാന്‍ മറന്നുപോയി. പഴയ വണ്ടി ഏതു മോഡലായിരുന്നു?
-എയ്റ്റിത്രീ മോഡല്‍.
-എത്രയാണ് വെല പറയണത്?
-എമ്പത്തിമുവ്വായിരം.
-അത് കിട്ടിയതുതന്നെ.
-കിട്ടിക്കൂടായ്കയില്ലാട്ടോ.
-കാരണം?
-വേണ്വേട്ടന്‍ വാങ്ങ്യേപ്പിന്നെ അത് അധികം ഓടിയിട്ടില്ല. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഏറിയാല്‍ നാലോ അഞ്ചോ കിലോമീറ്റര്‍ വീതം ഓടിയിട്ടുണ്ടാവും. അത്ര മാത്രം.
-അതെന്താ ഓട്ടം തീരെ കൊറഞ്ഞുപോണത്?
-കൊള്ളാം. സ്റ്റാര്‍ട്ടായി കിട്ടീട്ട് വേണ്ടേ ഓടിക്കാന്‍ !!!

Subscribe to:
Posts (Atom)