rajasooyam
Wednesday, November 10, 2010
ജാമ്യായ നമ:
ചിട്ടി പിടിച്ചയാള്‍ കൃത്യമായി പണമടയ്ക്കാതെ വന്നപ്പോള്‍ സുധാകരന്‍ മാഷോട് പരാതി പറയാന്‍ ചെന്നതാണ് ജാമ്യക്കാരനായ വേണുപ്പണിക്കര്‍.
പരാതിയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മാഷ് ചോദിച്ചു.
''ആട്ടെ, ഇനി എത്ര രൂപയാണ് അടയ്ക്കാനുള്ളത് ?''.
''എണ്ണായിരം.''
ഇതുകേട്ടതും ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വേണുവിന്റെ കൈ പിടിച്ചുകുലുക്കിക്കൊണ്ട് മാഷ് പറഞ്ഞു:
''ഭാഗ്യവാന്‍. ഒറ്റയടിക്ക് രൂപ നല്പത്തീരായിരമല്ലേ ലാഭം കിട്ടീരിക്കണത്. അതും ആരോരുമറിയാതെ. നീ നോക്കിക്കൊ, ഭാവിയില്‍ ഗിരീഷ് പുത്തഞ്ചേരി 'അറിയാതേ, അറിയാതേ' എന്ന പാട്ടെഴുതുന്നത് നിന്റെ കാര്യമോര്‍ത്തിട്ടായിരിക്കും.''
''മാഷ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.''
''ഏടോ പണിക്കരേ, ഞാന്‍ അവന് അമ്പതിനായിരത്തിന്റെ ജാമ്യം നിന്നിട്ട് അവന്‍ ഒരു ചില്ലിക്കാശടച്ചില്ല. അപ്പൊ തനിയ്‌ക്കെത്രയാ ലാഭം?'' !!!
Monday, November 8, 2010
ശ്രീകുമാറിനെക്കൊണ്ടുള്ള ഉപയോഗങ്ങള്‍
എമ്പതുകളില്‍ ജോസേട്ടനുണ്ടായ ഒരുപയോഗത്തെപ്പറ്റി പറയാം.
അന്നു രാവിലെ അസോസിയേഷന്‍ ഹാളിലിരുന്ന് പിറ്റേന്നത്തെ ജെനറല്‍ബോഡിയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരുന്നു ശ്രീകുമാര്‍.
പെട്ടെന്നാണ് ജോസേട്ടന്‍ ഓടിക്കിതച്ചുവരുന്നത്.
വന്നയുടന്‍ ജോസേട്ടന്‍ ശ്രീകുമാറിനോട് പറഞ്ഞു:
-ഡാ, ഇന്നും അവന്‍ എന്നെ പറ്റിച്ചു. നീ എന്റെ കൂടെ ഒന്നു വരണം. കൊറേ നാളായി അവന്‍ എന്നെയിട്ട് കളിപ്പിക്കാന്‍ തൊടങ്ങീട്ട്. നടന്നുനടന്ന് എന്റെ കാല് തേഞ്ഞു. അവനെ അങ്ങനെ വിട്ടാ പറ്റ്ല്ല്യ. നീ എടപെട്ടാലേ ഈ പ്രശ്‌നം അവസാനിയ്ക്കൂ.
-എന്താ ജോസേട്ടാ പ്രശ്‌നം?
-അതേയ്. ഒരുത്തന്റട്ത്ത് ഒരു പേന്റ് തയിക്കാന്‍ കൊട്ത്ത്ട്ട് മാസം നാലായി. എപ്പൊ ചെല്ലു മ്പ്ലും ഓരോ ലൊഡ്ക്ക് ന്യായം പറഞ്ഞ് എന്നെ തിരിച്ച് വിടാ
-അല്ല ജോസേട്ടാ, അതിനിപ്പൊ ഞാന്‍ വന്നട്ട് എന്ത് ചെയ്യാനാ?
-നീ ഒന്നും ചെയ്യണ്ട. എന്റെ കൂടെ വന്ന് നാല് ഡയലോഗ് കാച്ച്യാ മതി. ചെലപ്പൊ അതിന്റെ ആവശ്യോം വര് ല്ല്യ. നിന്നെ കാണുമ്പൊ തന്നെ അവന്‍ മൂത്രൊഴിക്കും!
-അതല്ല ജോസേട്ടാ, എനിക്ക് ഇത് ഇന്നുതന്നെ എഴുതിത്തീര്‍ക്കാനുള്ളതാ
അതൊന്നും പറയേണ്ടെന്നും പറഞ്ഞ് പിടിച്ച പിടിയാലെ ജോസേട്ടന്‍ ശ്രീകുമാറിനേയും കൊണ്ട് ചെമ്പൂക്കാവിലെ എതോ ഊടുവഴിയിലുള്ള ആ ടെയ്‌ലറിങ് ഷോപ്പിലെത്തി.
ടെയ്‌ലറെ കണ്ടതും ജോസേട്ടന്‍ ശ്രീകുമാറിന് കണ്ണുകൊണ്ട് നിര്‍ദ്ദേശം കൊടുത്തു: ചോദിയ്ക്ക്
ശ്രീകുമാര്‍ ചോദിച്ചു: അതേയ്, നിങ്ങളെന്താ ജോസേട്ടന്റെ പേന്റ് തയ്ച്ചുകൊടുക്കാത്തത്? നാലഞ്ച് മാസമായില്ലേ തന്നിട്ട്?
അന്നേരം തികഞ്ഞ ഭവ്യതയോടെ അയാള്‍ പറഞ്ഞു: സാര്‍, അത് പിന്നെ നാലഞ്ച് മാസമായെന്നത് ശെരിയാണ്. ഓരോ ദിവസവും ഇദ്ദേഹം വരുമ്പൊ ഞാന്‍ അതിന്റെ കാരണം പറഞ്ഞുകൊടുക്കാറുണ്ട്.
ജോസേട്ടന്‍ പറഞ്ഞ ലൊഡുക്ക് ന്യായമായിരിക്കും- ശ്രീകുമാര്‍ മനസ്സിലോര്‍ത്തു. പിന്നെ മുഖത്ത് തെല്ലൊരു ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു; അതൊന്നും ഇനി പറയണ്ട. സാധനം ഉടന്‍ കൊടുക്കണം.
-സാര്‍ അങ്ങനെ പറയരുത്. എന്റെ ബുദ്ധിമുട്ട്കൂടി സാറൊന്നു കേള്‍ക്കണം.
-പറഞ്ഞല്ലൊ ഞാന്‍. അതൊന്നും കേള്‍ക്കണ്ട. ഇന്നു വൈകീട്ട് 5 മണിക്ക് ജോസേട്ടന് പേന്റ് കൊടുക്കണം. അല്ലെങ്കില്‍ വിവരമറിയും. ഓര്‍ത്തോളൂ, ഞങ്ങളുടേത് ഒരു ഭരണഘടനാ സ്ഥാപനമാണ്....
ആ ഒടുവിലത്തെ വാചകത്തില്‍ ടെയ്‌ലര്‍ വീണു...
പിറ്റേന്ന് പുതിയ പേന്റുമിട്ടോണ്ടാണ് ജോസേട്ടന്‍ ആപ്പീസില്‍ വന്നത്!
തയ്‌പ്പൊക്കെ നന്നായിരുന്നു- ഒരു കാലിന് മറ്റേ കാലിനേക്കാള്‍ ഒന്നരയിഞ്ച് ഇറക്കം കുറവായിരുന്നൂന്ന് മാത്രം!
അത് പിന്നെ അങ്ങനെയല്ലേ പറ്റൂ; ഒരാള്‍ക്ക് ഒരു പേന്റ് തയിക്കാന്‍ മിനിമം ഇത്ര തുണി വേണമെന്നുണ്ടല്ലൊ !!!
-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്തര് കണ്ണാ?
-നമ്മടെ വേണ്വേട്ടന്‍ വണ്ടി വില്‍ക്കാന്‍ പോണ്.
-അതെന്ത്? ആക്രിക്കാരന്‍ പയ്യന്റെ ശല്യം സഹിക്കവയ്യാതായോ?
-അതുകൊണ്ടല്ല. പുതിയ വണ്ടി വാങ്ങാനാണ്.
-ഞാന്‍ മറന്നുപോയി. പഴയ വണ്ടി ഏതു മോഡലായിരുന്നു?
-എയ്റ്റിത്രീ മോഡല്‍.
-എത്രയാണ് വെല പറയണത്?
-എമ്പത്തിമുവ്വായിരം.
-അത് കിട്ടിയതുതന്നെ.
-കിട്ടിക്കൂടായ്കയില്ലാട്ടോ.
-കാരണം?
-വേണ്വേട്ടന്‍ വാങ്ങ്യേപ്പിന്നെ അത് അധികം ഓടിയിട്ടില്ല. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഏറിയാല്‍ നാലോ അഞ്ചോ കിലോമീറ്റര്‍ വീതം ഓടിയിട്ടുണ്ടാവും. അത്ര മാത്രം.
-അതെന്താ ഓട്ടം തീരെ കൊറഞ്ഞുപോണത്?
-കൊള്ളാം. സ്റ്റാര്‍ട്ടായി കിട്ടീട്ട് വേണ്ടേ ഓടിക്കാന്‍ !!!
ശുഭസ്യ ശീഘ്രം
മകന്റെ കല്യാണം പെട്ടെന്നു നടത്തണമെന്നും അല്ലെങ്കില്‍ അത് നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നു ഞെട്ടിപ്പോയി രാജഗോപാലന്‍.
പക്ഷേ ഭാഗ്യം എന്നും രാജഗോപാലന്റെ പക്ഷത്തായിരുന്നു.
അധികം അന്വേഷിച്ചലയാതെ തന്നെ മകന് നല്ലൊരു കല്യാണക്കാര്യം ഒത്തുവന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരോട് രാജഗോപാലന് ഒരൊറ്റ ഡിമാന്റേയുണ്ടായിരുന്നുള്ളൂ: കല്യാണം പെട്ടെന്നു നടത്തണം. പെട്ടെന്നെന്നുവെച്ചാല്‍ എത്രയും പെട്ടെന്ന്.
ഭാഗ്യവശാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അത് സമ്മതമായിരുന്നു.
പിറ്റേ ഞായറാഴ്ച തന്നെ വിവാഹനിശ്ചയം നടത്താനും തീരുമാനമായി.
നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമായി ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു നിശ്ചയത്തിന്.
ശുഭമുഹൂര്‍ത്തത്തില്‍ തന്നെ മോതിരംമാറ്റം നടന്നു.
അപ്പോഴാണ് പൊടുന്നനെ അത് സംഭവിച്ചത്.
വധുവിന്റെ വീട്ടുകാരെ വിളിച്ചുനിര്‍ത്തി രാജഗോപ്പാലന്‍ ഉറക്കെ പറയുകയാണ്: ''അപ്പൊ നമുക്കിത് ഒരു രണ്ടുമാസത്തേയ്ക്ക് നീട്ടിവെക്കയല്ലേ?''
കേട്ടവരെല്ലാം സ്റ്റണ്ടായിപ്പോയെന്നു പറയേണ്ടതില്ലല്ലൊ.
പക്ഷേ ആ സ്റ്റണ്ട് രണ്ടുമിനിറ്റുനേരത്തേക്കേയുണ്ടായിരുന്നുള്ളു.
തൊട്ടുപിന്നാലെ വന്നു ഷൈലട്ടീച്ചറുടെ വിശദീകരണം:
'' ചേട്ടന്‍ ശീലംകൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്,ട്ടോ.
കോടതീല് കേസ് നീട്ടിവെപ്പിക്കലാണല്ലൊ ഇപ്പോഴത്തെ പണി '' !!!
Sunday, November 7, 2010
....and for lunch thereafter!
Ko-XmRvP-en- lmfnem-bncp¶p- IeymWw-.
Bfp-Isf--s¡ണ്ട് \n-dªp-I-hnªv h-gnsªm-gp-Ip-I-bm-bncp¶p- hn-imeam-b- lmÄ. `m-Ky-h-im lmfnsâ- Cu-im\-tImWnem-bn- Hscm-gnª- I-tkc- In-«n- _n-B-dn\v. A-Xnencp¶p- Np-äpsam¶p- It®m-Sn-¨-t¸m-tg-¡pw- ImÀUn ]-dª- ap-lqÀ¯am-bn-. ]ns¶- FÃmw- s]-s«¶m-bncp¶p-. aw-Keyw- X´p-hn Xp-S§n-b- kw-`-hw- I\ym-Zm\w- Icn-jvam-bnse-¯m³ G-Xm\pw- an\n-«p-Itf- F-Sp-¯pÅp-. FÃmw- ip-`w-. ip-`-ky- io-{Lw- F¶mWsÃm-.
C\n-?
Xnc-t¡-dp¶-Xn\pap¼v DuWvI-gn-¡- Xs¶-. F¶n-«m-hmw- h-[q-hc·mÀ¡v A-`n-hm-Zy§fÀ¸n-¡Â.
ap-Ifne-s¯- \ne-bnemWv DuWv. _n-BÀ sasÃ- ]p-d-¯p-I-S¶p-. A-t¸m-tg-¡pw- ]-t£-- ]p-d-¯v `-à-P\§fp-sS- \o- Iyq- t^mw- sN-bvXp-I-gnªncp¶p-. A¶-]q-Àt®-izcn-bp-sS- \-S- Xp-d-¡m³ A-£acm-bn- Im-¯p\n¡p-I-bmWv A-hÀ. hÀ¡nMvtU- B-b-Xp-sImണ്ട് ]-Xn-hp-t]mse- B-¸o-knse- B-_me-hr-²w- P\§fpമുണ്ട് Iyq-hnÂ. _n-B-dns\- kw-_Ôn-¨n-S-t¯mfw- Cu- Im-¯p\nev¸v hÃm-s¯mcp- in-£-bmWv. ]-t£- A\p-`-hnക്കാ-sX- XcanÃsÃm-.
ap-Ifnte-¡p-t]m-Ip¶- N-hn-«p-]-Sn-¡v sXm-«p-Xm-sg- Npacpw-Nmcn- _n-BÀ Iyq-hnem-bn-. F-{X- t\cw- A§s\- \ns¶¶-dn-bnÃ-. _n-B-dn\v hÃm-sX- t_m-d-Sn-¨p-Xp-S§n-. At¶camWv A-¨p-X³Ip-«n-bp-sS - t\-Xr-Xz-¯n B-¸o-knse- a-sämcp kw-Lw-- _n-B-dnsâ- sXm-«p-]n¶nem-bn- Øm\w- ]n-Sn-¨-Xv. ]ns¶- Atacn-¡³ sXcsª-Sp-¸m-bn-, H-_m-a-bm-bn-, H-kma-bm-bn-, lnecn-t¨-¨n-bm-bn-, ¢ntâ-«\m-bn-, aWn-¨\m-bn-, a-d-tUmW-bm-bn-, em-hven\m-bn-, tIcf- em-{Sn-bm-bn-, am-[ya§fp-sS- sN-ä-¯c§fm-bn-, ^nenw- s^-Ìn-hem-bn-, s]-t{SmÄhne-bm-bn-, B-tKmf-km¼-¯n-Iamµyam-bn- A§s\-b§s\- t\cw- t]m-b-X-dnªnÃ-.
H-Sp-hn \-S- Xp-d¶-t¸mÄ A-£cmÀ°-¯n A-I-t¯-s¡mcp- ae-shÅ-¸m-¨nem-bncp¶p-.
H-ഴു¡nÂs]-«v \-«w-Xncnªp-t]m-b- _n-B-dn\v ko-äv In-«n-b-Xpw- A-¨pX-³Ip-«o--S-Sp-¯v.
l´- `m-Kyw- P\m\mw-!
A-¨p-X³Ip-«n-bn Hcp- A¼n-kman- Iq-Sn-bpണ്ടെ¶v _n-B-dn\v a\-Ênem-b-Xv A¶mWv. Imftâ-bpw- Hmetâ-bpw- A-hn-bentâ-bpw- D-t¸cn-bp-tS-bpw- ]pfn-tÈcn-bp-tS-bpw- ]m-b-k-¯ntâ--bpw- a-äpw- ta-·-Ifpw- Ip-ä§fpw- hn-hcn-¨p-sImണ്ടുÅ- B- sse-hv tjm- A]mcw- Xs¶-bm-bncp¶p-.
A§s\- hn-imeam-bn- DuWp-I-gn-¨p-sImncn-¡pt¼m-gmWv A-¨p-X³Ip-«n\m-bÀ¡v Hcp- hnfn- h¶-Xv! A-Y-hm- A-¨p-X³Ip-«o-sS- sam-ss_ i-Ðn-¨-Xv.
Hmsâ- I-gp-¯n ]n-Sn-¨v Hcp- sR-¡p-sIm-Sp-¯n-«v A-¨p-X³Ip-«n- Im-tXmÀ¯p-. ]ns¶- ]-dªp-:
--"sicn-, Rm\n-s¸m- hcmw--'-
tNm-Zycq-t]W- t\m-¡n-b- _n-B-dnt\m-Sv A-¨p-X³ Ip-«n- ]-d-ªp-:-"A-Xym-h-iyam-bn- Hcn-Sw- hsc- t]mWw-. Rm³ DuWv \nÀ¯vm-Wvt«m--"
[r-Xn-bn ssI- I-gp-Ims\-gpt¶-ä- A-¨p-X³Ip-«n- രണ്ടടി \-S¶-ti-jw s]-s«¶v- Xncn-¨p-h¶v _n-B-dnsâ- sNhn-bn kz-Imcyam-bn- tNm-Zn-¨p-:-" Rm³ A-hcv h¶-s¸m- Iq-sS-bn§v h¶-Xm-. ImÀsUm¶pw- t\m-¡m³ t\cw- In-«oÃy--. C-XmcvsS--bm-bncp¶p- IeymWw-?- -'-!!!
CHURCH JOKES (4)
ദാഹജലം
സുദീര്‍ഘമായൊരിടവേളക്കുശേഷം തന്റെ സ്വന്തം നാട്ടിലെ ചിരകാലസുഹൃത്തായ ഗീവര്‍ഗ്ഗീസിനെ സന്ദര്‍ശിക്കാനെത്തിയതാണ് ആ വികാരിയച്ചന്‍. ചെന്നപ്പോള്‍ പക്ഷേ ഗീവര്‍ഗ്ഗീസ് അവിടെയില്ലായിരുന്നു. അച്ചനെ ഉപചരിച്ചിരുത്തിയ ശേഷം ഗീവര്‍ഗ്ഗീസിന്റെ സഹധര്‍മ്മിണി മേരിക്കുട്ടി ചോദിച്ചു:
-അച്ചോ, കാപ്പിയെടുക്കട്ടെ?
-വേണ്ട. ഞാന്‍ കാപ്പി കുടിക്കാറില്ല.
-ചായയായാലോ?
-വേണ്ട. ഞാനിന്ന് രണ്ട് ചായ കുടിച്ചതാണ്.
-ഇത്തിരി വൈനായാലോ?
-നോ, താങ്ക്‌സ്.
-എന്നാല്‍ ഞാന്‍ അല്പം വിസ്‌കിയും സോഡയുമെടുക്കാം.
-വേണ്ട മേരിക്കുട്ടീ. സോഡ വേണ്ട!
വാനിഷിങ് മോബ്
അക്രമാസക്തരായ ഇടവകാംഗങ്ങളെ പിരിച്ചുവിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പോലീസിന് കഴിഞ്ഞില്ല. ഇനി ജലപീരങ്കി മാത്രമേ ബാക്കിയുള്ളു. അത് പ്രയോഗിക്കുന്നതിനുമുമ്പ് അച്ചനെയൊന്നു കണ്ടുകളയാമെന്നുവിചാരിച്ച് അവര്‍ പള്ളിക്കകത്തേക്ക് ചെന്നു. അച്ചനുമായി അര മണിക്കൂര്‍ ചര്‍ച്ച നടത്തിയ ശേഷം പുറത്തുവന്ന പോലീസ് ഒരനൗണ്‍സ്‌മെന്റ് നടത്തി. അതു കേട്ടതും തങ്ങളുടെ കൊടി, കുട, വടി, വസ്ത്രം, ചെരുപ്പ് ഇത്യാദികളുപേക്ഷിച്ച് ഇടവകക്കാര്‍ ജീവനും കൊണ്ട് പാഞ്ഞു!
അനൗണ്‍സ്‌മെന്റ് ഇതായിരുന്നു:' സഭാംഗങ്ങളുടെ ശ്രദ്ധയ്ക്ക്. ദയവുചെയ്ത് എല്ലാവരും സംയമനം പാലിക്കുക. അഭിവന്ദ്യനായ വികാരിയച്ചന്‍ 5 മിനിറ്റിനകം ഇവിടെയെത്തി നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരിക്കും!''
യുറീക്കാ!
ബിഷപ്പുമായി പ്രതിമാസ കൂടിക്കാഴ്ചക്കെത്തിയതാണ് ആ വികാരിയച്ചന്‍. സംഭാഷണത്തിനിടയില്‍ തന്റെ ഇടവകയില്‍ ജന്മനാ അന്ധനായ ഒരാളുണ്ടെന്നും അയാള്‍ക്ക് ഒരോരുത്തരുടേയും മുഖത്ത് തൊട്ടുനോക്കി ആളെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും അച്ചന്‍ പറഞ്ഞപ്പോള്‍ ബിഷപ്പിന് അത് വിശ്വസിക്കാനായില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊന്ന് പരീക്ഷിച്ചുകളയാമെന്നുതന്നെ അദ്ദേഹം തീരുമാനിച്ചു. പിറ്റേ ദിവസം ബിഷപ്പ് അച്ചനേയും കപ്യാരേയും കൂട്ടി അന്ധന്റെ അടുത്തെത്തി. ബിഷപ്പിന്റെ ആജ്ഞപ്രകാരം വാങ്ങിയ ഒരു മുട്ടനാടിനേയും കൊണ്ടാണ് അവരവിടെ ചെന്നത്.
കപ്യാരുടെ മുഖം തൊട്ടുനോക്കിയ അന്ധന്‍ പറഞ്ഞു: ഇത് നമ്മുടെ ഔസേപ്പേട്ടനാണ്.
പിന്നെ അച്ചന്റെ മുഖത്തുതൊട്ടുനോക്കിയശേഷം അയാള്‍ പറഞ്ഞു: ഇത് നമ്മുടെ വികാരിയച്ചനാണ്.
താന്‍ പറഞ്ഞത് ശരിയായിവന്നില്ലേ എന്ന അര്‍ത്ഥത്തില്‍ അച്ചന്‍ ബിഷപ്പിനെ നോക്കി. പിന്നെ അത് ബിഷപ്പിനോട് ഒന്ന് പരീക്ഷിച്ചുനോക്കാനപേക്ഷിച്ചു. അന്നേരം ബുദ്ധിമാനായ ബിഷപ്പ് കൂടെ കൊണ്ടുവന്ന മുട്ടനാടിനെ അന്ധന്റെ അടുത്തേക്ക് നീക്കിനിര്‍ത്തി അതാരാണെന്ന് ചോദിച്ചു.
അന്ധന്‍ മുട്ടനാടിന്റെ മുഖത്ത് ഒന്ന് സ്പര്‍ശിച്ചു. പിന്നെ മെല്ലെ അതിന്റെ ഊശാന്‍താടിയില്‍ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു:' സംശയല്ല്യ. ഇത് നമ്മുടെ ബിഷപ്പ് തന്നെ!''
Saturday, November 6, 2010
CHURCH JOKES (3)
അതേ ആള്‍ക്കൂട്ടം!
പക്ഷികളെ വലിയ ഇഷ്ടമായിരുന്നു പാറയിലച്ചന്. എവിടെനിന്നെങ്കിലും ഒരു സംസാരിക്കുന്ന തത്തയെ സംഘടിപ്പിക്കണമെന്ന് അച്ചന്‍ കപ്യാരോട് പരഞ്ഞിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കപ്യാര്‍ അത്തരമൊരെണ്ണത്തിനെ കണ്ടെത്തി. നഗരത്തില്‍ ബാര്‍ നടത്തുന്ന ഒരാളായിരുന്നു തത്തയുടെ ഉടമസ്ഥന്‍. അയാള്‍ പറഞ്ഞ വില കൊടുത്ത് കപ്യാര്‍ അതിനെ വാങ്ങി.
തത്തയെ വാങ്ങിയ ശേഷമുള്ള ആദ്യത്തെ സണ്‍ഡേ സര്‍വീസ് നടക്കുകയായിരുന്നു. അച്ചന്‍ പ്രസംഗിക്കുന്നതും പ്രാര്‍ഥന ചൊല്ലുന്നതും മറ്റും തത്ത ഭക്ത്യാദരപൂര്‍വം കേട്ടുകൊണ്ടിരുന്നു. ചടങ്ങുകളെല്ലാം അവസാനിച്ചപ്പോള്‍ അത് പറഞ്ഞു:' പാട്ടുകളൊക്കെ വേറെയാണ്. ചടങ്ങുകളും വ്യത്യസ്തമാണ്...പക്ഷേ പങ്കെടുക്കാന്‍ വന്ന ആളുകള്‍ക്കൊരു മാറ്റവുമില്ല.The same old crowd!!!” !!''
***
വിജ്ഞാനത്തിന്റെ ഉറവിടം
ഗ്രാമപ്രദേശത്തെ പള്ളിയില്‍ പുതുതായി ചാര്‍ജെടുത്ത ആ അച്ചന് തന്റെ പ്രഭാഷണങ്ങള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വെളിച്ചം വീശുന്നവയാകണമെന്ന് നിര്‍ബ്ബന്ധമായിരുന്നു.
വിവിധ തരത്തിലുള്ള പാപങ്ങളെപ്പറ്റിയായിരുന്നു അന്നത്തെ പ്രഭാഷണം. ഒരോ പാപത്തെപ്പറ്റി പറയുമ്പോഴും അതിന്റെ അത്യന്തം സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ നല്കിയിരുന്നു അദ്ദേഹം.
പ്രഭാഷണത്തിനുശേഷം യൂത്ത്കമ്മറ്റിയുടെ വനിതാസെക്രട്ടറിയോട് അച്ചന്‍ ചോദിച്ചു: എങ്ങനെയുണ്ടായിരുന്നു ശോശാമ്മേ എന്റെ പ്രസംഗം?
അന്നേരം ശോശാമ്മ പറഞ്ഞു: അത് വളരെ വിജ്ഞാനപ്രദമായിരുന്നച്ചോ. സത്യം പറഞ്ഞാല്‍ എന്താണ് പാപം എന്നതിനെപ്പറ്റി ഇടവകക്കാര്‍ക്ക് യാതൊന്നും അറിയുമായിരുന്നില്ല, അച്ചനിവിടെ വരുന്നതുവരെ!
******
അന്ത്യ'ക്യൂ'ദാശ
ബിഷപ്പിനോട് കലഹിക്കുന്നതിന്റെ പേരില്‍ പലവട്ടം ശിക്ഷിക്കപ്പെട്ട ആ യുവപുരോഹിതനോട് ഒരു ദിവസം ബിഷപ്പ് പറഞ്ഞു: എനിക്കറിയാം തോമസ്, എന്റെ ശവപ്പെട്ടിയില്‍ കാര്‍ക്കിച്ച് തുപ്പാന്‍ വേണ്ടി നിങ്ങള്‍ കാത്തിരിക്കയാണെന്ന്...
തെല്ലുനേരം ചിന്തിച്ചിരുന്ന ശേഷം തോമാച്ചന്‍ പറഞ്ഞു: ഇല്ല പിതാവേ, ഞാനങ്ങനെ ചെയ്യില്ല.
-എന്തേ ഇപ്പോള്‍ ഈ മാനസാന്തരത്തിന് കാരണം?
-അതിനുവേണ്ടിയുള്ള ക്യൂവിന് ഭയങ്കര നീളമായിരിക്കും!
******