rajasooyam
Saturday, November 6, 2010
CHURCH JOKES (2)
(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)
അള മുട്ടിയാല്‍...
അള മുട്ടിയാല്‍ മൂര്‍ഖന്‍ പാമ്പും കടിക്കുമെന്നാണല്ലൊ. (ആണല്ലൊ അല്ലേ). അതുപോലെ ദേഷ്യം വന്നാല്‍ ബിഷപ്പും ചീത്ത പറയും. ഇടയലേനം വഴി നിരന്തരം ഉദ്‌ബോധിപ്പിച്ചിട്ടും പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുകുറഞ്ഞുവരുന്നതില്‍ ഉത്കണ്ഠാകുലനായിരുന്നു ബിഷപ്പ്. ഒരു ദിവസം പ്രാര്‍ഥനാസമയത്ത് പള്ളിയില്‍ സര്‍പ്രൈസ് വിസിറ്റിനുവന്ന അദ്ദേഹം കണ്ടത് വിരലിലെണ്ണാവുന്ന കുഞ്ഞാടുകളെയാണ്. ദേഷ്യം കൊണ്ട് ചുവന്നുപോയ ബിഷപ്പ് ആരോടെന്നില്ലാതെ പിറുപിറുത്തു:“ It seems that people come to church only on the occasions of matching, hatching and despatching!”.
***
പരിശുദ്ധാത്മാവ്
മാമോദീസ മുക്കുന്ന സമയത്ത് പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വഗ്ഗത്തില്‍നിന്നിറങ്ങിവന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. വിശ്വാസികളുടെ വിശ്വാസം വിശ്വത്തോളം വളരട്ടെയെന്നു കരുതി ഓരോ മാമോദീസാ ചടങ്ങിലും പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്ന ഭാഗം വരുമ്പോള്‍ പള്ളിയുടെ മേല്‍ക്കൂരയിലുള്ള കൂട്ടില്‍നിന്ന് ഓരോ പ്രാവിനെ തുറന്നുവിടാന്‍ തന്റെ വേലക്കാരനെ ചട്ടം കെട്ടിയിരുനു മാന്തോപ്പിലച്ചന്‍. ഒരു ദിവസം പരിശുദ്ധാത്മാവിന്റെ ഭാഗം മൂന്നുതവണ വായിച്ചിട്ടും പ്രാവിനെ കണ്ടില്ല. അച്ചന്‍ അവിശ്വാസത്തോടെ മേലോട്ടു നോക്കി. അന്നേരം മേല്‍ക്കൂരയില്‍നിന്ന് ഇന്ദ്രന്‍സിനെപ്പോലെ കഴുത്തുനീട്ടി തല പുറത്തേക്കിട്ട് വേലക്കാരന്‍ വിളിച്ചുപറഞ്ഞു:' അച്ചോ, അച്ചന്റെ പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചൂന്നാ തോന്നണേ!''.
***
രസച്ചരടില്‍ പിടിച്ച്പിടിച്ച്....
പള്ളിയില്‍ അച്ചന്റെ പ്രസംഗം പൊടിപൊടിക്കുകയാണ്. പൂഴിയിട്ടാല്‍ താഴെ വീഴാത്തത്ര പുരുഷാരമുണ്ട്. സൂചി വീണാല്‍ കേള്‍ക്കാത്തത്ര നിശ്ശബ്ദതയും! ഒരാള്‍പോലും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുന്നില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ് വേച്ച് വേച്ച് പുറത്തേക്കുപോയി. അന്നേരം അയാളുടെ അടുത്തിരുന്നിരുന്ന സ്ത്രീയോട് അച്ചന്‍ വിളിച്ചുചോദിച്ചു:'അന്തപ്പനെന്തേ എഴുന്നേറ്റുപോയത്?''.
അപ്പോള്‍ തെല്ലൊരു പരുങ്ങലോടെ അവര്‍ പറഞ്ഞു:'ക്ഷമിക്കണമച്ചോ. ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്നത് അതിയാന് പണ്ടേയുള്ള ശീലമാണ്!''.
***
Friday, November 5, 2010
ആതിത്ഥ്യകലാനിധി
അങ്ങനെയിരിക്കെയാണ് ബിആറിന് ശിവദാസ് സാറിനെ കാണേണ്ടതായിട്ടുള്ളതായിട്ടുള്ളതായ ഒരു കാര്യമുണ്ടായത്. സാറിനെ എപ്പോള്‍ എവിടെ വെച്ച് കാണാമെന്നറിയാന്‍ വേണുപ്പണിക്കരോട് ചോദിച്ചാല്‍ മതിയല്ലൊ. അവരുതമ്മിലുള്ള ഇരിപ്പുവശം അതാണല്ലൊ.
പണിക്കരെ തേടിപ്പിടിച്ച് ബിആര്‍ ചോദിച്ചു:
-വേണു ശിവദാസ് സാറിനെ കാണാറുണ്ടോ?
-ഈയിടെയായി അങ്ങനെ കാണാറില്ല. വളരെ നാളുകള്‍ക്ക് ശേഷം പൂരത്തിന്റെ തലേന്നൊന്നു കണ്ടു.
-എന്ത്? അടയും ചക്കരയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇത്ര വലിയ ഗ്യാപ്പോ? എന്‍ ഗുയെന്‍ ഗ്യാപ്?
-വിസ്മയമടക്കിവെച്ചുകൊണ്ട് ബിആര്‍ ചോദിച്ചു:
-എന്തെല്ലാമാണ് സാറിന്റെ വിശേഷങ്ങള്‍?
-അതിന് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല.
-ക്യോം?
-അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
-എന്താ വേണൂ ഇപ്പറയണത്? വേണുവെന്നുവെച്ചാല്‍ ജീവനാണ് സാറിന്. എന്നിട്ട് സാറിനെ കണ്ടിട്ട് സംസാരിച്ചില്ലെന്നോ? അസംഭവ്യം! അസംഭവ്യം! ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ!
-കൊള്ളാം. ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ! എന്നു പറഞ്ഞാല്‍ ഇത് ആശ്രമ മൃഗമാണ് ഇതിനെ ചാപ്‌സാക്കരുത് ചാപ്‌സാക്കരുത് എന്നല്ലേ അര്‍ത്ഥം?
-അതെ
-അതും ഇതും ത മമില്‍ എന്തു ബന്ധം?
-കാഡയും കാടമുട്ടയും തമ്മിലുള്ള ബന്ധം തന്നെ
-ച്ചാല്‍?
-വെറും പ്രാസബന്ധം
-അസംബന്ധമെന്നല്ലാതെന്തു പറയാന്‍?
-അതെന്തെങ്കിലുമാവട്ടെ. വേണു കാര്യം പറയൂ.
-അതേയ്. ഞാന്‍ സാറിനെ കാണുമ്പൊ സാറിന്റെ വലതുകൈയില്‍ വല്ല്യോരു പൊതിയുണ്ടായിരുന്നു.
-മൊട്ടപ്പൊരിയാവും
-അല്ല. ഒരു മൂന്നു കിലോയെങ്കിലും തൂക്കം കാണുമായിരുന്നു പൊതിയ്ക്ക്.
-അതെങ്ങനെ മനസ്സിലായി?
-പൊതീടെ പിടുത്തോം സാറിന്റെ നടത്തോം കണ്ടിട്ട്
-ശെരി. എങ്കില്‍ ആ പിടുത്തനടത്താദികള്‍ വിവരിയ്ക്ക
-വലതുകൈയുടെ മുട്ട് മടക്കി കൈപ്പത്തി ഷോള്‍ഡര്‍ ലെവലില്‍ മലര്‍ത്തിപ്പിടിച്ച് അതിലാണ് പൊതി വെച്ചിരുന്നത്. നല്ല വെയ്റ്റില്ലെങ്കില്‍ പൊതി അങ്ങനെ പിടിക്കേണ്ട കാര്യമില്ലല്ലൊ
-ബഹാദൂര്‍ സിങ്ങ് ഷോട്ട്പുട്ടെറിയാന്‍ ഗുണ്ട് പിടിക്കുന്ന പോലെ അല്ലേ?
-എഗ്‌സാക്റ്റ്‌ലി
-ശെരി. ഇനി നടത്തത്തിന്റെ കാര്യം പറയൂ.
-ഇന്‍ ദ് ടിപ്പിക്കല്‍ പിപിഎസ് സ്റ്റൈല്‍
-ച്ചാല്‍?
-ഇടതുകൈയിലെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ ഡബ്ള്‍ വേഷ്ടിയുടെ തുമ്പ് ഉയര്‍ത്തിപ്പിടിച്ച് നീണ്ടുനിവര്‍ന്നങ്ങനെ......മന്തമന്തം...
-ഓക്കെ.ഓക്കെ. സാറ് മുണ്ടിന്റെ കോന്തല പിടിച്ചോട്ടെ. ഭാരവും ചുമന്നോട്ടെ. പക്ഷേ ഇതൊക്കെ സാറിനെ കാണുമ്പോള്‍ മിണ്ടാതിരിക്കാനുള്ള കാരണമാകുന്നതെങ്ങനെ? അതാണെനിക്ക് മനസ്സിലാവാത്തത്.
-മനസ്സിലാക്കിത്തരാം. സാറ് പിടിച്ചിരിക്കുന്ന പൊതിയ്ക്കകത്ത് മുന്തിരിയാണെന്ന് ഒറ്റ നോട്ടത്തില്‍ എനിയ്ക്ക് മനസ്സിലായി. അത് സൂപ്പര്‍ പുളിയനായിരിക്കുമെന്നും എനിയ്ക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.
-കാരണം?
-പൂരത്തിന്റെ തലേന്നാളാണെന്നോര്‍ക്കണം. വീട്ടില്‍ ധാരാളം വിരുന്നുകാരുണ്ടാവും. കൂടുതലും ടീച്ചറുടെ വകയില്‍ പെട്ടവരായിരിക്കും. മുമ്പ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ സാറ് പറഞ്ഞ ഒരു വാചകം എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി: 'കൂര്‍ക്കഞ്ചേരി പൂയമാണ്, തൃശൂര് പൂരമാണ് പെരുമ്പടപ്പ് ജാറമാണ് എന്നൊക്കെ പറഞ്ഞ് സകല അമ്മായീടെ മക്കളും കേറി വന്നോളും. ഇവര്‍ക്കൊക്കെ പൊരിച്ച കോഴീം ചപ്പാത്തീം ഒണ്ടാക്കിക്കൊടുക്കാന്‍ എന്നേക്കൊണ്ടാകുകേല.ഞാന്‍ കൊറച്ച് മുന്തിരിയങ്ങ് വാങ്ങി. ശക്തന്‍ തമ്പുരാന്‍ വക മാര്‍ക്കറ്റില്‍ ഒരുന്തുവണ്ടിക്കാരന്‍ കച്ചവടമവസാനിപ്പിക്കാന്‍ നേരം ബാക്കിവന്നത് മൊത്തവെലയ്ക്ക് തന്നതാണ്. പുളിയനെങ്കില്‍ പുളിയന്‍. വേണേല്‍ തിന്നേച്ചും പോട്ടെ. ഹല്ല പിന്നെ'. പ്രസ്തുത വാചകം ഓര്‍ത്തതും ഞാന്‍ എന്നോടു പറഞ്ഞു: ഇപ്പൊ സാറിനെ ഹെഡ് ചെയ്യാന്‍ പോയാല്‍ ആപത്താണ്. സാറ് വീട്ടിലേക്ക് വിളിക്കും- 'എടോ വേണൂ, ഞാനൊരു സ്‌പെഷ്യല്‍ സാധനം വാങ്ങീട്ട്ണ്ട്. പൂരമൊക്കെയല്ലേ. നമുക്കൊന്നു കൂടിയേച്ചും പോകാം'. അഞ്ചാറ് കൊല്ലം മുമ്പ് 'പഞ്ച്ഗുസ്തി' നടത്തി ഒണക്കച്ചെറുനാരങ്ങയുടെ പുളിഞ്ചാറ് പിഴിഞ്ഞുതരാന്‍വേണ്ടി വീട്ടിലേക്ക് ക്ഷണിച്ചപ്പോഴും സാറ് പറഞ്ഞത് ഏതാണ്ട് ഇതേ വാചകമായിരുന്നു. അന്ന് പക്ഷേ കുറ്റം എന്റേതായിരുന്നു. കാരണം, സാറിനെപ്പോലൊരു ശ്രീനാരായണീയന്‍ 'സ്‌പെഷല്‍ സാധനം' എന്നു പറഞ്ഞപ്പോള്‍ അത് 'കുപ്പി'യായിരിക്കുമെന്ന് ഞാന്‍ തെറ്റിദ്ധരിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ തലപുകഞ്ഞാലോചിച്ചു. സാറ് വീട്ടിലേക്ക് വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റ്ല്ല്യ. പോയാലോ. സാറെനിക്ക് കൈയിലിരിക്കുന്ന 'സ്‌പെഷ്യല്‍ സാധനം' തരും. അത് കഴിച്ചാല്‍ കോര്‍ട്ടറ്റാച്ച്‌മെന്റ് കഴിച്ച് കിട്ടുന്ന ശമ്പളകാശ് മുഴുവന്‍ ഡോക്ടര്‍ക്ക് കൊടുക്കേണ്ടിവരും.
ഇനി അഥവാ അത് കഴിക്കാഞ്ഞാലോ. സാറ് കരയും.
എന്തിനാണ് സാറിനെ വെറുതേ കരയിക്കുന്നത്.
സാറിനെ കാണാതെ ഞാനങ്ങ് മുങ്ങി !

Thursday, November 4, 2010
CHURCH JOKES (1)
(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)
വീതം വെപ്പ്
' കളത്തിങ്കലച്ചോ, ഞായറാഴ്ചകളിലെ പള്ളിപ്രസംഗത്തിന് കിട്ടുന്ന കളക് ഷന്‍ അച്ചനെങ്ങനെയാണ് വീതം വെയ്ക്കാറ്?''
' അതു പിന്നെ വളരേയധികം ചിന്തിച്ച ശേഷമാണ് ഞാനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചത്. അള്‍ത്താരയിലൊരു മേശയുണ്ടല്ലൊ. നീളത്തിലൊരു വടി വെച്ച് അതിന്റെ പ്രതലം കൃത്യം രണ്ടായി പകുക്കും. പിന്നെ മേശയ്ക്കടുത്തുവന്നുനിന്ന് പണസഞ്ചിയുടെ കെട്ടഴിച്ച് മേലോട്ടെറിയും. വടിയുടെ അപ്പുറത്ത് വീഴുന്ന പണമെല്ലാം ദൈവത്തിന് കൊടുക്കും. ഇപ്പുറത്ത് വീഴുന്നത് ഞാനെടുക്കും!''
'കൊളത്തിങ്കലച്ചനോ?''
'ഏതാണ്ട് കളത്തിങ്കലച്ചന്‍ ചെയ്തതുപോലെ തന്നെ. നീളത്തില്‍ എന്നതിനുപകരം വടി വട്ടത്തില്‍ വെച്ചാണ് മേശ പകുക്കാറെന്നു മാത്രം. വടിയുടെ വലതുവശത്ത് വീഴുന്നതൊക്കെ ദൈവത്തിന്. ഇടതുവശത്തു വീഴുന്നത് എനിക്കും!''
' ആട്ടെ. തൊഴുത്തിങ്കലച്ചന്‍ എന്താണ് ചെയ്യാറ്?''
' ഞാന്‍ ആദ്യം ആ മേശയെടുത്തങ്ങ് മാറ്റും. പിന്നെ കര്‍ത്താവിന്റെ തിരുനാമത്തില്‍ പണമെല്ലാം കൂടി മേലോട്ടെറിയും. അതില്‍ മേലോട്ട് പോകുന്നതെല്ലാം ദൈവത്തിന് കൊടുക്കും. കീഴോട്ട് വീഴുന്നതു മാത്രം ഞാനെടുക്കും!''
***
ബിഷപ്പ് സ്വര്‍ഗ്ഗത്തില്‍
ശത്രുക്കളോട് പോരാടി വീരചരമമടഞ്ഞ ആ ആര്‍മി ക്യാപ്റ്റന്‍ എന്തെന്ത് മോഹനപ്രതീക്ഷകളോടെയാണെന്നോ സ്വര്‍ഗ്ഗവാതിക്കല്‍ എത്തിയത്. പക്ഷേ ഗബ്രിയേല്‍ മാലാഖ പുള്ളിക്കാരനെ മൈന്‍ഡ് ചെയ്തതേയില്ല. അല്പം കഴിഞ്ഞ് ഭൂമിയില്‍നിന്ന് ഒരു ബിഷപ്പ് വന്നപ്പോഴാകട്ടെ അവിടെ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. ആനയും അമ്പാരിയുമായി വരവേല്പ്, കലാമണ്ഡലം കൃഷ്ണന്‍ നായരുടെ കഥകളി, കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം, കമുകറ പുരുഷോത്തമന്റെ ഗാനമേള, ഏജീസ് ഓഫീസ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ തമ്പാച്ചി കണ്ണളേപ്പന്‍ നാടകം എന്നുവേണ്ട ഇല്ലാത്തതൊന്നുമില്ല. ഈ അനീതിയെ, പക്ഷപാതപരമായ ഈ പെരുമാറ്റത്തെ ചോദ്യം ചെയ്യാതിരിക്കാനായില്ല ക്യാപ്റ്റന്. അന്നേരം ഗബ്രിയേല്‍ മാലാഖ പറഞ്ഞു:' കൂള്‍ ഡൗണ്‍ ക്യാപ്റ്റന്‍. താങ്കളെപ്പോലുള്ളവര്‍ നൂറുകണക്കിന് വരാറുണ്ടിവിടെ. പക്ഷേ ഒരു ബിഷപ്പ് ആദ്യമായിട്ടാണ്!!!''.
***
നന്മയുടെ നിറകുടം
പണക്കാരനായ മുഴുക്കുടിയന്റെ ശവസംസ്‌ക്കാരശുശ്രൂഷയ്‌ക്കെത്തിയതാണ് ബിഷപ്പ്. നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും ശവപ്പെട്ടിയുടെ അടപ്പിട്ടുകഴിഞ്ഞിരുന്നു. പക്ഷേ ബിഷപ്പിനതൊരു പ്രശ്‌നമായിരുന്നില്ല. അദ്ദേഹം ചരമപ്രസംഗം തുടങ്ങി. പരേതന്റെ അപദാനങ്ങളെ വാനോളം വാഴ് ത്തി. ലോകത്തിലെ സകല നന്മകളുടേയും ഉടല്‍രൂപമാണ് ആ പെട്ടിക്കുള്ളില്‍ കിടക്കുന്നതെന്ന് വെച്ചുകാച്ചി.പുകഴ് ത്തിപ്പുകഴ് ത്തി ഇനിയും പുകഴ് ത്താന്‍ വാക്കുകള്‍ കിട്ടാതെ ബിഷപ്പ് നിന്നു കുഴങ്ങുമ്പോള്‍ അതുവരെ ശവപ്പെട്ടിയുടെ അടുത്തിരുന്ന് വലിയവായിലേ കരയുകയായിരുന്ന മറിയാമ്മച്ചേടത്തിക്കൊരു സംശയം. അവര്‍ കരച്ചിലടക്കി അരികിലിരുന്ന മകനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു:
' നീ ആ അടപ്പൊന്ന് തൊറന്ന് നോക്ക്യേരാ. അതീക്കെടക്കണത് നിന്റപ്പന്‍ തന്നെയാണോ?''.

Saturday, October 30, 2010
ഉത്തരവാദിത്വം
ഉച്ചയ്ക്ക് ബിആര്‍ അസോസിയേഷന്‍ഹാളില്‍ ചെല്ലുമ്പോള്‍ കസേരയില്‍ ചംമ്രംപടിഞ്ഞിരുന്ന് അഗാധമായി എന്തോ ചിന്തിക്കുകയായിരുന്നു എന്‍ബി.
ഇത്രമാത്രം ചിന്തിക്കാനെന്തിരിക്കുന്നു എന്നു ചോദിച്ചപ്പോള്‍ എന്‍ബി പറഞ്ഞു:
-ആളുകള്‍ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറാന്‍ തൊടങ്ങ്യാ നമ്മുടെ പ്രസ്ഥാനത്തിന്റെ ഗതിയെന്താവുമെന്ന് ചിന്തിച്ചുപോയതാണ്.
-അതിനുമാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഞാന്‍ ഇന്നലെ മൂന്നാളുകളെ ഓരോ കാര്യം ചെയ്യാന്‍ ഏല്പിച്ചിരുന്നു. ഒരാള്‍ പോലും ഒന്നും ചെയ്തില്ല.
-ഓഹോ. അങ്ങനെയുണ്ടായോ? ആരെല്ലാമാണവര്‍?
-കണ്ണന്‍, ലക്ഷ്മണന്‍, ശശികുമാര്‍.
-കണ്ണനെ എന്താണേല്പിച്ചിരുന്നത്?
-എന്റെ വീടുപണി നടക്കാണല്ലൊ. ഇന്നലെ രാവിലെ ആ ചൊമരൊക്കെ ഒന്നു നനച്ചുകൊടുക്കാന്‍ പറഞ്ഞിരുന്നു.
-എന്നിട്ട് കണ്ണന്‍ അത് ചെയ്തില്ലേ?
-എവടേ.
-ലക്ഷ്മണനോട് എന്താണ് പറഞ്ഞിരുന്നത്?
-ഇന്നലെ രാവിലെ ഓഫീസില്‍ പോരുന്നതിനുമുമ്പ് പണിക്കാര്‍ക്ക് നാളേയ്ക്കുള്ള കൂലി കൊടുക്കാനാണ് ലക്ഷ്മണനെ ഏല്പിച്ചിരുന്നത്?
-നാളേയ്ക്കുള്ള കൂലി ഇന്ന് കൊടുക്ക്വേ?
-അതെ. സാധാരണ ഞാന്‍ അന്നന്നത്തെ കൂലി അന്നന്ന് രാവിലെ കൊടുക്ക്വാണ് പതിവ്. ഇന്നലെ എനിയ്ക്കവടെ പോവാന്‍ പറ്റ്ല്ല്യായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
-ലക്ഷ്മണനും വാക്ക് പാലിച്ചില്ലെന്നാണോ?
-അതെ.
-ശശിയ്ക്ക് എന്ത് ഉത്തരവാദിത്വമാണ് കൊടുത്തിരുന്നത്?
-അതൊരു നിസ്സാര കാര്യമായിരുന്നു. ഇന്നലെ വീട്പണി ഇന്‍സ്‌പെക്റ്റ് ചെയ്യാന്‍ ആപ്പീസര്‍ വരുംന്ന് പറഞ്ഞിരുന്നു. ഒരു ടാക്‌സി വിളിച്ച് അങ്ങോരെകൂട്ടിക്കൊണ്ടുവന്ന് കാണിച്ചുകൊടുക്കാനാണ് ശശിയെ ഏല്പിച്ച്ത്. അതും നടന്നില്ല.
-കൊള്ളാം. നല്ല പസ്റ്റ് കക്ഷികള്‍. ആട്ടെ. ഇതൊക്കെ അവരെ ഏല്പിച്ചതെന്തിനാ? തിരുമേനിയ്‌ക്കെന്തായിരുന്നു തക്കക്കേട്?
-എനിയ്ക്ക് മിനിഞ്ഞാന്ന്‌വൈകീട്ട് വളരെ അത്യാവശ്യമായി ഇരിഞ്ഞാലക്കുട വരെ ഒന്നു പോകണമായിരുന്നു.
-എന്തായിരുന്നു കാര്യം?
-കളി.
-കളിയോ?
-അതെ. കഥകളി.
-എവിടെ?
-ഉണ്ണായിവാര്യര്‍ സ്മാരകനിലയത്തില്‍.
-ഉവ്വ്വോ. എന്തായിരുന്നു കളി?
-കിര്‍മ്മീരവധം.
-ആരായിരുന്നു കത്തി?
-വി.എന്‍.കൃഷ്ണന്‍കുട്ടിനായര്.....
ഇത്രയും പറഞ്ഞ് ജനലയ്ക്കല്‍ ചെന്ന് നീട്ടിയൊന്ന് തുപ്പി എന്‍ബി എവിടേയ്‌ക്കോ പാഞ്ഞുപോയി.......
അല്പം കഴിഞ്ഞ് ശശി അവിടെ വന്നപ്പോള്‍ ബിആര്‍ ചോദിച്ചു:
-നിങ്ങള്‍മൂന്നുപേരോട് മൂന്നുകാര്യങ്ങള്‍പറഞ്ഞിട്ട് മൂന്നാളും ഒന്നുപോലും ചെയ്തില്ലെന്നാണ് എന്‍ബി പറയുന്നത്. എന്താ ശശി അങ്ങനെ?
-മിനിഞ്ഞാന്നല്ലേ?
-അതെ.
-ശെരിയാണ്. മിനിഞ്ഞാന്ന് ഞങ്ങള്‍ മൂന്നുപേരും ഇവിടിരിക്കുമ്പോള്‍ പുള്ളിക്കാരന്‍ വന്നിട്ട് തുപ്പല്‍കോളാമ്പിപോലത്തെ വായ തൊണ്ണൂറ്ഡിഗ്രി മോളിലേക്ക്പിടിച്ച് കൊളകൊളാന്ന് എന്തൊക്കെയോ പറഞ്ഞിട്ടുപോയി.
ആര്‍ക്കും ഒന്നും മനസ്സിലായില്ല. പിന്നെങ്ങനാ?
******

Sunday, October 24, 2010
മറക്കില്ല നാം (4)
എന്‍ബിയുടെ വീടിന്റെ തറപണി കഴിഞ്ഞവാറെ ആയത് നിരീക്ഷിക്കാനും
അനുഗ്രഹങ്ങള്‍ ചൊരിയാനും വേണ്ടി നാട്ടില്‍നിന്നും രണ്ടമ്മാവന്മാര്‍ വന്നതും എന്‍ബി അവരെ പൂര്‍ണ്ണകുംഭത്തോടെ സ്വീകരിച്ചുപചരിച്ചതും പിന്നെ സ്വന്തം 800 മാരുതികാറില്‍ കേറ്റി സൈറ്റിലേക്ക് കൊണ്ടുപോയതും നിരീക്ഷണമെല്ലാം കഴിഞ്ഞ് തിരിച്ചുപോരാന്‍നേരം വണ്ടി റിവേഴ്‌സെടുത്തപ്പോള്‍ പിന്‍ഭാഗം അവിടെ വീടുപണിയ്ക്ക് കൊണ്ടിട്ടിരുന്ന വല്ല്യോരു കരിങ്കല്ലില്‍ 'ഠേ' എന്നിടിച്ചതും ശബ്ദം കേട്ട എന്‍ബി പുറകിലിരിക്കയായിരുന്ന മാമന്മാരോട് 'എന്താ ഒരു ശബ്ദം കേട്ടേ, വല്ലോടേം മുട്ട്യോ'ന്നു ചോദിച്ചതും അന്നേരം മാമന്മാര്‍ പുറകിലേക്കൊന്നു തിരിഞ്ഞുനോക്കാന്‍ പോലും മെനക്കെടാതെ മുന്നോട്ടൊന്നാഞ്ഞിരുന്നുകൊണ്ട് തനി നമ്പൂരി ആക്‌സെന്റില്‍ 'മുട്ടീന്നാ തോന്നണേ, ട്ട്വോ' എന്നും പറഞ്ഞ് പിന്നിലേക്ക് ചാരിക്കിടന്നതും നമ്മള്‍ എങ്ങനെ മറക്കാനാണ്......

Monday, October 18, 2010
പരിഹാരമാര്‍ഗ്ഗം
മിസിസ് ബിആര്‍ തമാശ പറയുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
ഇല്ലെന്നുറപ്പാണ്.
അപ്പോള്‍പിന്നെ ഇപ്പറഞ്ഞതെന്താണെന്നാണ് ബിആറിന്റെ ചോദ്യം.
കടമ്മനിട്ടയുടെ പൂച്ചയാണിന്നെന്റെ ദു:ഖം എന്ന കവിത വായിച്ചിട്ടുണ്ടാവുമല്ലൊ.
ബിആറിന് മന:പാഠമാണ് ആ കവിത. കാരണം അത്രയ്ക്കുണ്ട് വീട്ടില്‍ പൂച്ചശല്യം.
(സ്വന്തമായി ഒറ്റ പൂച്ചപോലുമില്ല. എല്ലാം നാട്ടുകാരുടേതാണ്. ഈ ലോകത്ത് ഏറ്റവും കൂടുതല്‍ പൂച്ചകളുള്ളത് ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണത്രേ!)
ബിആറിന്റെ സ്‌കൂട്ടറാണ് അവരുടെ മെയിന്‍ ടാര്‍ഗെറ്റ്.
പൂച്ചകളുടെ സൂത്രിക്കലില്‍നിന്നും കാഷ്ഠിയ്ക്കലില്‍നിന്നും സ്‌കൂട്ടറിനെ രക്ഷിക്കാന്‍ ബിആര്‍ എന്നും വൈകീട്ട് അതിനെ ഒരു പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി പ്ലാസ്റ്റിക് കയര്‍കൊണ്ട് വരിഞ്ഞുകെട്ടിവെക്കും.
പിന്നെ കവറിനുമുകളില്‍ കമ്പും മുഴയുമുള്ള എന്തെങ്കിലും സാധനം കയറ്റിവെക്കും.
പക്ഷേ നേരം വെളുക്കുമ്പോഴേക്കും അവറ്റകള്‍ അതിനുള്ളില്‍ എവിടെയെങ്കിലും ഒരു ഗ്യാപ്പ് കണ്ടെത്തി കാര്യം സാധിച്ചിരിക്കും!
ചുരുക്കം പറഞ്ഞാല്‍ എന്നും രാവിലെ മാര്‍ജാരാദികളുടെ മലമൂത്രാദികള്‍ കോരിമാറ്റലാണ് ബിആറിന്റെ മെയിന്‍ പണി!
കഴിഞ്ഞാഴ്ച ഒരു ദിവസം അതിരാവിലെ അപ്രതീക്ഷിതമായി വന്നുപെട്ട ചില ഏടാകൂടങ്ങള്‍ കാരണം ബിആറിന് മേല്‍പറഞ്ഞ മെയിന്‍പണിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
സമയം 9 മണിയായി.
കത്തിച്ചുവിട്ടാലേ ഒമ്പതരയ്ക്കുമുമ്പ് ആപ്പീസിലെത്തൂ.
വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ നേരമാണ് ബിആര്‍ ആ കാഴ്ച കാണുന്നത്.
പോളിത്തീന്‍കവറിനുമുകളില്‍ ഏതോ വൃത്തികെട്ട പൂച്ച വൃത്തിയായി അപ്പിയിട്ട് വെച്ചിരിക്കുന്നു!
ബിആറിന് ഇത്രയ്‌ക്കേ സങ്കടം വന്നുള്ളൂന്ന് ല്ല്യ.
സങ്കടവും ദേഷ്യവും അടക്കാന്‍ വയ്യാതെ ബിആര്‍ ലോകത്തിലെ മാര്‍ജ്ജാരവര്‍ഗ്ഗത്തെ ഒന്നടങ്കം ശപിച്ചു.
എന്നിട്ടും അരിശം തീരാതെ ഇനി എന്തൊരുവഴിവേണ്ടൂ എന്നാലോചിച്ച് തലയ്ക്ക് കൈയും കൊടുത്തിരിക്കുമ്പോള്‍ ശ്രീമതി അടുത്തുവന്ന് മെല്ലെ പറഞ്ഞു:
-അതേയ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ആദ്യം ചെയ്യാറുള്ളത് ചെയ്തുനോക്കാമായിരുന്നില്ലേ.
-എന്താന്നുവെച്ചാല്‍ തെളിച്ചുപറ.
-ശ്രീകുമാറിനോടൊന്നു പറഞ്ഞുനോക്കായിരുന്നില്ലേ
ഉള്ളിന്റെ ഉള്ളില്‍ നിന്നും തികട്ടിവന്ന ചിരി കടിച്ചമര്‍ത്തിനിര്‍ത്തി കൃത്രിമകോപം നടിച്ച് ബിആര്‍ പറഞ്ഞു:
-ഉവ്വ. ശ്രീകുമാറിനോട് പറയാന്‍ കണ്ട ഒരു കാര്യം! സ്‌കൂട്ടറില്‍ പൂച്ച കാഷ്ഠിക്കുന്നതിന് ശ്രീകുമാര്‍ എന്തു ചെയ്യാനാണ്?
അന്നേരം തലചൊറിഞ്ഞുകൊണ്ട് ശ്രീമതി പറയുകയാണ്:
-അല്ലാ, പാര്‍ട്ടി ലെവലില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോന്നറിയാലോ...!!!

Saturday, October 2, 2010
മറക്കില്ല നാം (3)
അഞ്ചരയ്ക്ക് ആപ്പീസ് വിട്ടയുടന്‍ ആന്റണ്‍ വില്‍ഫ്രഡ് പതിവുപോലെ പുത്തന്‍പള്ളിയില്‍ പോയി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതും പിന്നെ എത്രയും വേഗം മാള കുണ്ടോളിക്കടവ് വഴി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് പിടിക്കാന്‍ ബസ്സ്റ്റാന്റിലേക്ക് ആഞ്ഞുനടന്നതും ആ നടത്തത്തിനിടയില്‍ ഒരു തട്ടുകടയുടെ പിന്നില്‍നിന്ന് ഒരാള്‍ കൈകൊട്ടിവിളിച്ചതും കാര്യം തിരക്കിയ ആന്റണോട് അയാള്‍ ഷെയറ് വേണോ എന്നു ചോദിച്ചതും അന്നേരം ആന്റണ്‍ തനിക്ക് ഷെയര്‍ ബിസിനെസ്സില്‍ താല്പര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞതും അപ്പോള്‍ അയാള്‍ ഇയാള്‍ ഏത് വടമക്കാരനാണാവോ എന്നും പറഞ്ഞ് ചുണ്ടുകോട്ടി പരിഹസിച്ചതും പിറ്റേന്ന് സെക്ഷനില്‍ വന്ന് ആന്റണ്‍ ഇക്കാര്യം വിസ്തരിച്ചപ്പോള്‍ അത് ഷെയര്‍ ബിസിനെസ്സൊന്നുമല്ലെന്നും അയാള്‍ നിങ്ങളെ നിപ്പനടിക്കാന്‍ ക്ഷണിച്ചതായിരിക്കുമെന്നും പറഞ്ഞ് സുരേഷ് മേനോന്‍ പൊട്ടിച്ചിരിച്ചതും നിപ്പന്റെ അര്‍ത്ഥമറിയാതെ ആന്റണ്‍ വില്‍ഫ്രഡ് അന്തംവിട്ട് കുന്തം വിഴുങ്ങിനിന്നതും അന്നേരം നിപ്പനെന്നാല്‍ നിന്നനില്പില്‍ കുപ്പി ഷെയറ് ചെയ്ത് കാലിയാക്കുന്ന കലാപരിപാടിയാണെന്നു മേനോന്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തതും നമ്മള്‍ എങ്ങനെ മറക്കാനാണ്..........
Subscribe to:
Posts (Atom)