rajasooyam

Monday, July 15, 2024

 

രണ്ട് തിരുമേനിമാര്‍

സി ജി പി എ സംസ്ഥാനസമ്മേളനത്തിന്‌ കൊല്ലം ജില്ലയില്‍നിന്നുവന്ന ഒരു പ്രതിനിധി തന്‍റെ ഇടതുവശത്തിരിക്കയായിരുന്ന തിരുമേനിയോട് ചോദിച്ചു:

“സഖാവ് ഏത് ജില്ലേന്നാ?”

അന്നേരം ഒന്നങ്ങോട്ടും പിന്നെ ഒന്നിങ്ങോട്ടും നോക്കി തെല്ലൊരു പരുങ്ങലോടെ തിരുമേനി പറഞ്ഞു:

“അങ്ങന്യൊന്നൂല്ല്യ”

മറുപടി കേട്ട് സ്വന്തം കിളി പറന്നുപോയ പോലെ തോന്നിയ പ്രതിനിധി വലതുവശത്തിരുന്ന തിരുമേനിയോട് ചോദിച്ചു:

“സഖാവോ?”

ആ തിരുമേനി പറഞ്ഞു:

“ഞാനൊന്ന് മൂത്രൊഴിച്ചിട്ട് വരാം. ന്നട്ട് പറയാം”

മൂത്രൊഴിക്കാന്‍ പോയ രണ്ടാം തിരുമേനിയെ പിന്നെ കണ്മഷിയിട്ട് നോക്കിയിട്ടും കണ്ടില്ല!

രണ്ട്  തിരുമേനിമാരും സുരേഷ് ഗോപിയെ ജയിപ്പിച്ച ജില്ലയില്‍ നിന്നുള്ളവരായിരുന്നു......

 

 

3 comments:

  1. ഒന്നു് മ്മടെ നാമംഗലം തിരുമേന്യാവും. രണ്ടാം തിരുമേനി ആരാവോ? കുറൂരാ?

    ReplyDelete
  2. അല്ലാണ്ടാരാ

    ReplyDelete