കണ്ണന്‍റെ ഫാവി
-ഹലോ കണ്ണപ്പന്‍, എന്തേ വിളിച്ചത്?
-31ന് റിട്ടയര്‍ ചെയ്യ്യാണ്
-അറിഞ്ഞിരിക്കണു. വി ആര്‍ എസ്സല്ലേ?
-അത് തല്‍പരകക്ഷികള്‍ കുപ്രചരണം
നടത്തുന്നതാണ്.
-അസൂയക്കാര്‍ എന്നല്ലേ ഉദ്ദേശിച്ചത്?
-എന്നും പറയാം
-അതുപോട്ടെ. എന്താണ് ഫാവി
പരിപാടി?
-ഒന്നും തീരുമാനിച്ചിട്ടില്ല.
-എന്നാലും?
-ഒരൈഡിയ മനസ്സിലുണ്ട്
-എന്താണ്?
-മുതുവറ സെന്‍ററില്‍ ഒരു കുത്താമ്പുള്ളി
ഷോറൂം തുടങ്ങ്യാലോന്നാലോചിക്ക്യാണ്
-സെന്‍ററില്‍ വേണ്ട
-എന്നാല്‍ ഒരു സൈഡിലായിട്ട്
-നല്ല ഐഡിയയാണ്. പക്ഷേ അവിടെ
വിചാരിച്ചത്ര കളക് ഷനുണ്ടാവ്വ്വോ? അതൊരു ഗ്രാം
പഞ്ചായത്തല്ലേ
-അതോണ്ടെന്താ? മുതുവറേന്ന് അക്കൗണ്ടാപ്പീസിലേക്ക്
5 കിലോമീറ്ററല്ലേയുള്ളൂ. അക്കൗണ്ടാപ്പീന്ന് തിരിച്ച് മുതുവറയിലേക്കും ഏതാണ്ട് അത്രതന്നെയല്ലേയുള്ളൂ.
അവിടെയല്ലേ എന്‍റെ കസ്റ്റമേഴ്സ് മുഴുവന്‍?
-അത് ശരിയാണല്ലോ. നമ്മുടെ പഴയ
‘സ്പെഷല്‍ ഡിസ്കൗണ്ട്’ ബോര്‍ഡ് പൊടിതട്ടിയെടുത്താമതി
അല്ലേ
-അതെ ഡിസ്കൗണ്ട് എന്ന വാക്ക്
അക്കൌണ്ടാപ്പീസുകാരുടെ ഒരു ‘വീക്കെന്‍സാണ്’ ആ വാക്ക് കേട്ടാല്‍ അവര്‍ എവിടെയാണേലും പറന്നുവരും.
-എലി വയനാട്ടീന്ന് വരും എന്നു
പറഞ്ഞപോലെ അല്ലേ
-ദാറ്റ്സിറ്റ്
-ബൈദ്ബൈ കടയില്‍ ഒരസിസ്റ്റന്‍റ്
വേണ്ടേ. ഞാനിവിടെ ചൊറിയും കുത്തി ഇരിപ്പാണ്
-സോറി ബിആര്‍. ആ പോസ്റ്റ് ഫില്ലായി.
-ആരാണാ ഭാഗ്യവാന്‍?
-എന്‍ ബി!
-ദോഷം പറയരുതല്ലൊ. നല്ല സെലക്
ഷനാണ്. ആഢ്യബ്രാഹ്മണന്‍. കണക്കിന്‍റെ കാലന്‍. ണപൈ ചോരില്ല. ഒരു കാര്യം മാത്രേ ശ്രദ്ധിക്കേണ്ടൂ
-എന്താണ്?
-വൈകീട്ട് കട പൂട്ടാന്‍ നേരം
താക്കോല് എന്‍ബീടെ കൈയില്‍ കൊടുക്കരുത്
-അതെന്താ?
-ഞാനൊന്നും പറയണില്ല. ഏപ്പിയുംഎന്‍ബിയും എന്ന കഥ വായിച്ചാ മതി!
No comments:
Post a Comment