MOST URGENT
ആര്‍ കണ്ണന്‍റെ റിട്ടയര്‍മെന്‍റ്
സദ്യയുണ്ട് തരക്കേടില്ലാത്ത രണ്ടേമ്പക്കവും വിട്ടശേഷം കണ്ണനോട് യാത്ര ചോദിക്കാന്‍ ചെന്നതാണ്
എന്‍ ബി.
അന്നേരം കണ്ണന്‍ ചോദിച്ചു.
-തിരുമേനിക്കെന്താണിത്ര തെരക്ക്? ലഞ്ചിന് ശേഷം വില്ലടിച്ചാന്‍ പാട്ടും സംഗീതക്കച്ചേരിയുമൊക്കെയുണ്ട്.
അതൊക്കെ കഴിഞ്ഞിട്ട് പോയാപ്പോരേ?
-സോറി കണ്ണാ. എനിക്ക് അര്‍ജന്‍റായി
മാധവേട്ടന്‍റെ വീട് വരെ പോണം
-എത്രമണിക്കെത്തണം?
-മൂന്നരയ്ക്ക്
-ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍
പറ്റ് ല്ല്യേ?
-അത് ബുദ്ധിമുട്ടാവും കണ്ണാ.
ഞാന്‍ മൂന്നരയ്ക്കെത്തീല്ലെങ്കില്‍ സംഗതി ആകെ താളം തെറ്റും. പോരാത്തേന് മൂന്ന് പെട്ടീം
എന്‍റെ കൈയിലാ...
-മനസ്സിലായില്ല
-ഓ! അതുപോട്ടെ. അറിയാതെ പറഞ്ഞതാ
-എന്നാലും എന്താണ് ഇത്ര അര്‍ജന്‍റായ
സംഗതി?
-ഈ സന്ദര്‍ഭത്തില്‍ കണ്ണനോട്
അതെങ്ങനെ പറയുമെന്നറിയില്ല
-തിരുമേനി ധൈര്യമായി പറഞ്ഞോളൂ.
സ്വന്തം പ്രശ്നം മറ്റൊരാളുമായി പങ്കിടുമ്പോളല്ലേ അതിനൊരയവുവരുന്നത്? മാത്രല്ല, നമ്മളാണെങ്കില്‍
നല്ല അയല്‍ക്കാരുമല്ലേ
-എന്നാ ഞാന്‍ പറയട്ടെ?
-പറയൂ
-സത്യം പറഞ്ഞാ കളിയാണ് കാര്യം
-ശ്ശെ! തിരുമേനി ഒരുമാതിരി
നമ്പൂരാര് പറയണപോലെ പറയല്ലെ. കളിക്കാതെ കാര്യം പറയ്
-അതെ കണ്ണാ. കളിയാണ് കാര്യം.
റമ്മികളി. മൂന്നരയ്ക്ക് തൊടങ്ങും!!!