S = 6 ÷ WW p
കാര്യങ്ങൾ
അങ്ങനെയിരിക്കെ ഒരു ദിവസം കൊറ്റിയ്ക്കൽ തറവാട്ടിലെ കാരണവത്തി കമലട്ടീച്ചർ
ഐക്കരക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പിൽ ഇങ്ങനെയൊരു പോസ്റ്റിട്ടു:
S = 6 ÷ WW p
തമ്പ്
രാനെക്കുറിച്ച് ഗ്രൂപ്പിലെ ഒരാൾക്കും ഒന്നും മനസ്സിലായില്ല. എന്നാലോ
വിട്ടുകൊടുക്കാൻ ആരുമൊട്ടു തയ്യാറുമില്ല.
ഗ്രൂപ്പിൽ
കൊണ്ടുപിടിച്ച ചർച്ചയായിരുന്നു പിന്നെ കുറേ ദിവസത്തേക്ക്:
-കേട്ടോടീ, എന്തോ വലിയ അർത്ഥമുള്ള
സംഗതിയാണ്.നമുക്ക് മനസ്സിലാവാഞ്ഞിട്ടാണ്.
-ഏറെ
ഇക്വേഷൻ ഞാൻ പഠിച്ചിട്ടുണ്ട്. ഇങ്ങനെയൊരെണ്ണം കേട്ടിട്ടില്ല.
-മണ്ടീ, അത് ഇക്വേഷനല്ല. ഏതോ
മഹദ്വചനമാണ്.
-നമ്മളെ
പറ്റിയ്ക്കാൻ വേണ്ടി ഇട്ടതാണോന്നാ എന്റെ ഒരു ഇത്.
-അങ്ങനെ
തുമ്പും വാലും ഇല്ലാതെ ഒന്നും പറയുന്ന ആളല്ല കമലേച്ചി. പറയുന്നത് കിറിയ്ക്ക്
കൊള്ളുകയും ചെയ്യും.
-കിറിയ്ക്കല്ലടീ.
കുറിയ്ക്ക്.
-അമലേ, നിനക്ക് വല്ലതും മനസ്സിലായോടാ?
-ഹ്ഹോ!
ഈ ഗ്രൂപ്പിൽ ഞാനൊഴികെ എല്ലാവരും കഴുതകളായിപ്പോയല്ലോ ഈശ്വരാ. എന്റെ ബുദ്ദൂസുകളേ അത്
ജിനൻ മാഷ് ടെ പുതിയ പാട്ടിന്റെ നോട്സ് ചുമ്മാ പകർത്തിയിട്ടിരിക്കുന്നതാ.
-ഓ
പിന്നേ. ഫ്ലൂട്ടിന്റെ നോട്സല്ലേ ഇങ്ങനെ?
-ഏതാണ്ട്
സമാനമായൊരു ഇക്വേഷൻ സ്റ്റാറ്റിസ് സ്റ്റിക്സിലുണ്ട്. പക്ഷേ അതാവാൻ സാധ്യതയില്ല.
അതിൽ Wന് വെട്ടില്ല.
-ഇവിടെ സിങ്കപ്പൂര് അതേ പേരിൽ ഒരു റെസ്റ്റോറന്റ്
കണ്ടിട്ട്ണ്ട്. ഞങ്ങള് കേറീട്ടില്ല.
-പോ. ചുമ്മാ തള്ളാതെ തള്ളേ
-ഞാനിന്നാള് ഓഫീസില് മരുന്നിന്റെ ലിസ്റ്റ് ടൈപ്പ്
ചെയ്തപ്പൊ ഇതുപോലൊരെണ്ണം കണ്ടിരുന്നു. കോമ്പോസിഷൻ കോഡാണെന്നു തോന്നണ്.
-ഒവ്വ! ഏതോ ജൈവ വളത്തിന്റെ ഫോർമുലയാണത്. എന്റെ
ചെടികൾക്ക് ഇതുപോലത്തെ പേരുള്ള ഒരു വളമാണ് ഞാൻ ഇടണത്.
-ഇത് എവിടേയും കൂട്ടിമുട്ടണ ലക്ഷണല്ല്യ. കമലാന്റിയോട്
നേരിട്ടുതന്നെ ചോദിക്കേണ്ടിവരുംന്നാ തോന്നണെ.
പാവം കമലേച്ചി ഈ കോലാഹലമൊന്നുമറിയാതെ അപ്പോഴും സ്മാർട്ട്
ഫോണിൽ മെസേജ് അയയ്ക്കുന്നതെങ്ങനെ എന്ന് പരീക്ഷിച്ചോണ്ടിരിക്കയായിരുന്നു!
ഫോൺ വാങ്ങിയിട്ട് നാളേറെയായെങ്കിലും ഇപ്പോഴും
അതുപയോഗിക്കുന്നതിൽ എക്സ്പെർട്ടായിട്ടില്ല. ഇപ്പോഴും കീബോഡിൽ അറിയാതെ വിരലൊന്നു
തട്ടിയാൽ ആർക്കെങ്കിലും എന്തെങ്കിലും മെസേജ് പോകും. മിക്കാവാറും അത് ചൈനീസ്
ഭാഷയിലുമായിരിക്കും !!!
Aikkarapuranam😂
ReplyDelete