rajasooyam

Sunday, September 13, 2020

 

സമൻസ്

(കഥയ്ക്കും കഥാപാത്രങ്ങൾക്കും എം ജി ആർ സാറിനോട് കടവും കടപ്പാടുമുണ്ട്; തീർത്താൽ തീരാത്തത്ര.)

 

-ഹലോ, ബിആറല്ലേ

-അതേ

-എം ജി ആറാണ്

-വെരി ഗുഡ്. എന്തുണ്ട് വിശേഷം?

-വിശേഷം പറയുകയാണെങ്കിൽ ഇന്ന് വനിതാക്കമ്മീഷനീന്ന് എനിക്കൊരു സമൻസ് വന്നിട്ടുണ്ട്

-ങ്ഹേ! ഏത് വകുപ്പിൽ?

-സ്ത്രീ പീഡനം

-ഈശ്വരാ! ആരാണ് കേസ് കൊടുത്തിരിക്കുന്നത്?

-അല്ലാണ്ടാരാ? വൈഫ് തന്നെ!

-ഉവ്വ്വോ ! സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സിൽ എന്താണ് പറഞ്ഞിരിക്കുന്നത്?

-വാക്കുകൊണ്ട് പീഡിപ്പിച്ചെന്ന് !

-അങ്ങനെ വല്ലതുമുണ്ടായോ?

-എ വ ടെ? ബിആറിനറിയാലോ അത്യാവശ്യം അടുക്കളപ്പണിയും മറ്റ് ചില്ലറ വീട്ടുപണികളും ചെയ്ത് അടങ്ങിയൊതുങ്ങിക്കഴിയുന്ന ഒരു ഹസ്ബന്റാണ് ഞാൻ.

-സ്റ്റേറ്റ്മെന്റിൽ എന്തെങ്കിലും പർട്ടിക്കുലർ ഇൻസിഡന്റ് ക്വോട്ട് ചെയ്തിട്ടുണ്ടോ?

-ഒരെണ്ണം കൊടുത്തിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഒഫൻഡഡ് ആവേണ്ട യാതൊരു കാര്യവും ഞാൻ നോക്കീട്ട് കാണണ് ല്ല്യ

-എന്തായിരുന്നു ഇൻസിഡന്റ്?

-കഴിഞ്ഞ ദിവസം പുള്ളിക്കാരി എന്നോട് അടുക്കളയിലെ ചവിട്ടി കഴുകിയിടാൻ പറഞ്ഞു. വിനാവിളമ്പം ഞാൻ അത് കഴുകിക്കൊണ്ടുവന്നു. നനഞ്ഞ ചവിട്ടി പക്ഷേ അകത്തിടാൻ പറ്റില്ലല്ലൊ. എന്തായാലും ഒന്ന് കൺഫേം ചെയ്തേക്കാമെച്ചുവെച്ച് അന്നേരം ഞാൻ ചോദിച്ച നിഷ്കളങ്കമായ സംശയമാണ് കേസിൽ ബോൾഡക്ഷരത്തിൽ ക്വോട്ട് ചെയ്തിരിക്കുന്നത്...

-എന്താണ് സാർ ചോദിച്ചത്?

-ചവിട്ടി പൊറത്തിടണോ, അതോ?...

2 comments:

  1. MGR: അച്ഛൻ ഇത് പറയാൻ പാടില്ലായിരുന്നുവെന്ന് മകൻ പറഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്. പിന്നെ കൂട്ടചിരിയായി.

    ReplyDelete
  2. ചിരിച്ച സ്ഥിതിക്ക് കേസ് പിൻവലിക്കാൻ പറയൂ

    ReplyDelete