ഒരു ടാക്‌സ് പെയറുടെ ആത്മഗതം
(വാട്‌സ്ആപ്പില്‍ വന്ന മെസേജിനെ അവലംബിച്ചെഴുതിയത്)
:ബേബി രാജന്‍
-ഹലോ, മിസ്റ്റര്‍ Common Man അല്ലേ
-കോമന്‍ മേനോന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ നാമധേയം
-ഓകെ. ഇത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്.
-ആയിക്കോട്ടെ. എന്താ വിശേഷം?
-നിങ്ങളുടെ ഫയല്‍ പരിശോധിച്ചപ്പൊ ഒരു ഡൗട്ട്. അതൊന്ന് ക്ലിയര്‍ ചെയ്യാന്‍
വിളിച്ചതാണ്
-എന്താണ് ഡൗട്ട്?
-ഞങ്ങള്‍ അയച്ചുതന്ന ക്വസ്റ്റ്യണയറില്‍ നിങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ
എണ്ണമെത്ര എന്നൊരു ചോദ്യമുണ്ടായിരുന്നല്ലൊ
-ഉവ്വ്
-അതിന്റെ ഉത്തരം എന്താണ് എഴുതിയിരുന്നതെന്ന് ഓര്‍മ്മയുണ്ടോ
-ഉവ്വുവ്വ്. 5 ഐറ്റംസ് അക്കമിട്ടെഴുതിയത് കൃത്യമായി ഓര്‍ക്കുന്നു
-എങ്കില്‍ അതൊന്നു ഉരുവിടാമോ
-(1) ഇന്‍കം ടാക്‌സ് അടയ്ക്കാത്ത 97 ശതമാനം ജനങ്ങള്‍ (2) രണ്ട് കോടിയോളം വരുന്ന അനധികൃത കുടിയേറ്റക്കാര്‍ (3) 1382 ജയിലുകളിലായി കിടക്കുന്ന ഏതാണ്ട്
9 ലക്ഷം ക്രിമിനലുകള്‍ (4) 790 പാര്‍ലിമെന്റ് അംഗങ്ങള്‍ (5) 4120 എംഎല്‍എ മാര്‍
-മിസ്റ്റര്‍ കോമന്‍ മേനോന്‍, നിങ്ങളുടെ ആ ഉത്തരം ശരിയല്ല കേട്ടോ
-(പണ്ടാരടങ്ങാന്‍ ആരെയാണാവോ ഞാന്‍ വിട്ടുപോയത്....!!!)
(Pensioners' Link: July 18)
Good One. Please try to get it published in any of the outside publications BR.
ReplyDelete