ഹാങ്ങോവര്‍
അടാട്ട് പഞ്ചായത്തിലും ആയതിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രഭാതം വിടരാന്‍ വേണ്ടി
പൊട്ടിത്തുടങ്ങുതേയുണ്ടായിരുന്നുള്ളു.
അന്നേരമാണ് ആര്‍.കണ്ണന് ഒരു ഫോണ്‍കോള്‍ വരുന്നത്.
-ഹലോ, കണ്ണനല്ലേ?
-അതേ. ആരാണ്?
-സാവിയാണ്
-ച്ചാല്‍ മിസിസ് എന്‍ബി
-അതേ
-എന്തേ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്? തിരുമേനിയെ കാണാനില്ലെന്നാണോ?
-അതല്ല കണ്ണന്‍. എനിക്ക് നിങ്ങള്‍ടെ ഒരു സഹായം വേണം.
-എന്താണ്?
-ചേട്ടന്‍ തിരുമേനിക്ക് ഈയിടെയായി ഒരു വശപ്പെശക്.
-ച്ചാലോ?
-വഴിയേ പോണോരോടൊക്കെ അനാവശ്യമായ ഒരൂട്ടം സംസാരം!
-എന്തൊക്കെയാണ് തവതാരിക്കണത്?
-പല്ലു തേച്ചതും കക്കൂസില്‍ പോയതും വളരേ വലിയൊരു ഇടവേളക്കുശേഷം കുളിക്കാന്‍
തീരുമാനിച്ചതും ഇഡ്ഡലി കഴിച്ചതും വെറ്റില മുറുക്കിയതും തുപ്പല്‍ തെറിച്ചതും ധര്‍ണ്ണക്ക്
പോയതും സില്‍മക്ക് പോയതും സ്വന്തം കല്യാണത്തിന്റെ തിയതി മറന്നതും ഒരിക്കല്‍ ഒരു
ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അയാള്‍ ഫീസ് മുന്‍ കൂര്‍ ചോദിച്ചതും വായ്പ്പാട്ട്
കേള്‍ക്കുമ്പോള്‍ എല്ലാം മറക്കുന്നതും ബ്ലഡ് ഡൊണേറ്റ് ചെയ്യാന്‍ കൊയമ്പര്‍ത്തൂര്‍ക്ക്
പോയതും ലീവ് സാങ്ഷന്‍ ചെയ്യാത്തതിന് ഓഫീസറോട് നന്ദി പറഞ്ഞതും
മറ്റും മറ്റും മറ്റും നാട്ടുകാരോട് പറയേണ്ട വല്ല കാര്യോണ്ടോ?
-എനിക്കൊന്നും മനസ്സിലാവണില്ല
-അത് മാത്രല്ലാന്നേയ്. വരുന്നോര്‍ക്കും പോകുന്നോര്‍ക്കുമൊക്കെ ഫോട്ടോവിതരണവും
തൊടങ്ങീരിക്കണു.
-എന്തു പോട്ടം?
-വീട്ടിലെ പട്ടി, പൂച്ച, ക്വാഴി, കോളാമ്പി, മരക്കുതിര, കുഴിയാന, മത്തന്‍,കുമ്പളം,കോളിഫ്‌ളവര്‍
മുതലായവര്‍ക്കൊപ്പം നിന്ന് പുള്ളിക്കാരനെടുത്ത സെല്‍ഫികള്‍
-ഈശ്വരാ. ഈ തിരുമേനിക്കിതെന്തുപറ്റി!
-എന്തായാലും ഇത് അബ്‌നോര്‍മലായിട്ടുള്ള ഒരു ബിഹേവ്യറല്ലേ
-അതതെ
-ച്ചാല്‍ മറ്റേതിന്റെ തൊടക്കമല്ലേ
-എന്നു വേണം അനുമാനിക്കാന്‍
-അപ്പൊ ഡോക്ടറെ കാണിക്കണ്ടേ?
-വേണ്ടിവരും
-അതിനാണ് ഞങ്ങള്‍ക്ക് കണ്ണന്റെ സഹായം വേണ്ടത്.
-പക്ഷേ അതിനുമുമ്പ് ഞാന്‍ തിരുമേനിയോട് ഒന്നു സംസാരിച്ചുനോക്കട്ടെ.
-അതായിക്കോളൂ. പക്ഷേ വൈകരുത്. വൈകിയാല്‍ സംഗതി വഷളാവും.
-ഇല്ലില്ല. ഇന്നുതന്നെ സംസാരിക്കാം.
അന്നുച്ചക്ക് ഫിഷ്‌കറി മീല്‍സും നാലും കൂട്ടി മുറുക്കും മറ്റും കഴിഞ്ഞാറെ ആര്‍.കണ്ണന്‍ എന്‍ബിയെ അറസ്റ്റ് ചെയ്ത് അസോസിയേഷന്‍ ഹാളിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി.
പിന്നെ സാവി പറഞ്ഞ കാര്യം കമ്പോടുകമ്പ് വള്ളി പുള്ളി വിസര്‍ജ്യം തെറ്റാതെ തിരുമേനിയെ ധരിപ്പിച്ച ശേഷം ചോദിച്ചു:
-ഇനി പറയൂ. എപ്പോള്‍ ഏതു ഡോക്ടറെ കാണണം?
എന്‍ബി പറഞ്ഞു:
-ഒരാളേം കാണാന്‍ പോണ്ട.
-പിന്നെങ്ങനാ? വട്ടിന് ചികിത്സിക്കണ്ടേ?
-ഒന്നും വേണ്ട. ഒരു രണ്ടാഴ്ചകൊണ്ട് എല്ലാം ശെരിയാകും.
-ഇതു കേട്ടാ തോന്നും ഇത് എല്‍ഡിഎഫിന്റെ അജണ്ടയിലുള്ള ഐറ്റമാണെന്ന്.
-അതല്ല സുഹൃത്തേ. ഇത് മറ്റേതിന്റെ ഹാങ്ങോവറാണ്. അല്ലാതെ മറ്റൊന്ന്വല്ല
-ഏതിന്റെ ഹാങ്ങോവര്‍?
-അപ്പൊ കണ്ണന്‍ അറിഞ്ഞില്ലല്ലേ?
-എന്ത്?
-ഞാന്‍ എന്റെ ഫേസ്ബുക്ക് പേജ് നിര്‍ത്തി !!!

ഇതൊന്നും facebook ഫ്രീക്കൻമാർ കാണണ്ട. ട്രോൾ ഇറക്കിക്കളയും :D
ReplyDelete