ലഘുതമ സാധാരണ ഗണിതം
-കേട്ടോ ബീആര്‍, പുറമേനിന്നു നോക്കുന്നവര്‍ക്ക് നമ്മുടെ കൃഷ്‌ണേട്ടന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും വിചിത്രമായി തോന്നിയേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അവയ്ക്കുപിന്നില്‍
വലിയ ലോജിക്കുണ്ടായിരിക്കും.
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കാര്യമാണോ കണ്ണന്‍ പറഞ്ഞോണ്ടുവരുന്നത്. അത് ലോകം മുഴുവന്‍ അറിഞ്ഞതാണ്. പുതിയതുവല്ലതുമുണ്ടെങ്കില്‍ പറയൂ
-കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക് ചെയ്യുന്നത് ബിആര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
-ഇല്ല
-എന്നാല്‍ ശ്രദ്ധിക്കണം
-അതെന്താ. എല്ലാവരും ചെയ്യുന്നതുപോലെ തന്നെയല്ലേ കൃഷ്‌ണേട്ടനും ചെയ്യണത്?
-അതൊക്കെ ശെരി തന്നെ. പക്ഷേ ചെക്കിങ്ങ് കഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ വക മറ്റൊരു ചെയ്ത്തുണ്ട്
-അതെന്തുവാ?
-ആറിഞ്ച് നീളമുള്ള വലിയ ടാഗുപയോഗിച്ചാണ് കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് തുന്നിക്കെട്ടുന്നത്. ബണ്ടിലിന്റെ ലെഫ്റ്റ് ഹാന്‍ഡ് കോര്‍ണറില്‍ പോക്കര്‍കൊണ്ട് തുളയിടും. പിന്നെ അതിലൂടെ ടാഗ് കടത്തി കടുംകെട്ടിടും. അതു കഴിയുമ്പോളാണ് കൃഷ്‌ണേട്ടന്റെ വിചിത്ര പ്രവൃത്തി.
-ച്ചാല്‍?
-കീശയില്‍നിന്നും മീശവെട്ടണ കത്രിക പുറത്തെടുത്ത് ടാഗിന്റെ രണ്ടറ്റത്തുമുള്ള
മെറ്റല്‍ സ്ട്രിപ്‌സ് കട്ട് ചെയ്‌തെടുക്കും. എന്നിട്ട് അത് രണ്ടും ഒരു തകരച്ചെപ്പിലിട്ട് ഭദ്രമായി അടച്ചുവെക്കും!
-അതെന്തിനാ?
-ഞാനും ഈ ചോദ്യം കുറേ നാള്‍ മനസ്സിലിട്ടുരുട്ടിക്കൊണ്ടുനടന്നു. ഒടുവില്‍ വീര്‍പ്പുമുട്ടിയപ്പൊ
കൃഷ്‌ണേട്ടനോടുതന്നെ ചോദിച്ചു. അപ്പൊ പുള്ളിക്കാരന്‍ പറയ്യ്യാണേയ്: ''അതേയ് കണ്ണാ, നമ്മള്‍ എന്തു ജോലി ചെയ്താലും അതിനൊരു കണക്കുവേണം''.
-അതിന് ജോലീടെ കണക്കും ടാഗിന്റെ സ്ട്രിപ്പും തമ്മില്‍ എന്താ ബന്ധം?
-ഇതേ ചോദ്യം തന്നെയാണ് ഞാനും ചോദിച്ചത്. അതിന് കൃഷ്‌ണേട്ടന്റെ മറുപടി ഇതായിരുന്നു:
''അതേയ് കണ്ണാ, റിട്ടയര്‍ ചെയ്യുന്ന ദിവസം ഈ തകരച്ചെപ്പുതുറന്ന് അതില്‍ എത്ര മെറ്റല്‍
സ്ട്രിപ്പുണ്ടെന്ന് വെറുതേ എണ്ണിനോക്ക്യാ മതി. അതിനെ രണ്ടുകൊണ്ട് ഹരിച്ചാല്‍
സര്‍വീസിലിരിക്കുമ്പൊ ഞാന്‍ എത്ര മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക്‌ചെയ്തിട്ടുണ്ട് എന്നതിന്റെ
കൃത്യമായ കണക്ക് കിട്ടും'' !!!

ഒന്നും പറയാനില്ല....ആളോളെ വടിയാക്കണതിനും വേണം ഒരന്തോം കുന്തോം ഒക്കെ....
ReplyDeleteകൃത്യമായ ഈ കണക്ക് കിട്ടിയിട്ട് എന്തിനാ എന്ന് ചോദിക്കുന്നില്ല.കൃഷ്ണേട്ടന് വിഷമമാകും!!! എന്നാൽ ഇന്നേ ദിവസം ഒരു കാര്യം ചോദിക്കാമല്ലോ? കൃഷ്ണെട്ടാ, ആകെ മൊത്തം എത്ര മന്ത്ലി ഏകൗണ്ട്സ്സ് ചെക്ക് ചെയ്തു?
ReplyDeleteകൃഷ്ണ കൃഷ്ണാ
ReplyDelete