rajasooyam

Friday, August 29, 2014

ഭാഷാന്തരങ്ങള്‍

ഭാഷയിതപൂര്‍ണ്ണമിങ്ങഹോ എന്ന് ആശാന്‍ പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്ന് ബിആറിന്
മനസ്സിലായത് ഈ ഓണക്കാലത്താണ്.
ചിങ്ങത്തിരുവോണത്തിണ് നേന്ത്രവാഴേടെ കായകൊണ്ട് പലതരം കലാരൂപങ്ങളുണ്ടാക്കുമല്ലൊ.
വാഴയ്ക്കാത്തോരന്‍, വാഴയ്ക്കാപ്പം, കായബജി, ശര്‍ക്കരുപ്പേരി, നാല്‍നുറുക്ക്, വട്ടന്‍,  ഇത്യാദി.

എല്ലാം മനോരമ കലണ്ടറിലുണ്ട് എന്നു പറയുമ്പോലെ എല്ലാം സ്റ്റോറിലുണ്ടാവും.
വസ്തുവഹകള്‍ വന്നിട്ടുണ്ടോ എന്നുമാത്രമേ അറിയാനുള്ളൂ.
അതിനും വഴിയുണ്ട്. ബഹു സെക്രട്ടറി ഹരിദാസന്‍ തിരുമേനിയോടോ ബഹു മെമ്പര്‍
സോമസുന്ദരനോടോ വിളിച്ചു ചോദിച്ചാല്‍ മതി.

ആത്യന്തികമായി അതൊരു ശങ്കയാണല്ലോ. അതായത് സംഭവം വന്നിട്ടുണ്ടോ ഇല്ല്യോ എന്നത്.
ശങ്ക തീര്‍ക്കാന്‍ ഏറ്റവും നല്ലത് ഏതെങ്കിലും നമ്പൂരിയോട് ചോദിക്കയാണല്ലോ. അങ്ങനെയാണ് ഹരിദാസന്‍ തിരുമേനിയോട് തന്നെ ചോദിച്ചുകളയാം എന്ന് ബിആര്‍ തീരുമാനിച്ചത്.

പിന്നെ ഒട്ടും താമസിച്ചില്ല. മൊബൈലെടുത്ത് ബിആര്‍ വിളിച്ചു:
-ഹലോ, ഹരിദാസല്ലേ
-അതേ, ആരാണ്?
-ബിആറാണ്
-ങ: എന്തേ?
-അതേയ്, സ്റ്റോറില് വട്ടന്‍ ഉണ്ടോ?
-ഇല്ല്യാ, സോമന്‍ ഇപ്പൊത്തന്നെ സെക് ഷനീപ്പോയി !!!

2 comments:

  1. പി എൽ ജോയ്December 13, 2024 at 5:27 AM

    വട്ടത്തിലുള്ള കായ വറുത്തത് എന്നല്ല സോമ സുന്ദരൻ എന്നാകും BR ഉദ്ദേശിച്ചതെന്ന് തിരുമേനിയും കരുതിക്കാണും...!!!

    ReplyDelete