കോളിങ്ങ്‌ബെല്ലടിച്ച് പത്രാസ് കാണിക്കാന്‍ പോയ ബിആര്‍ തലേംകുത്തി താഴെ വീണ
കാര്യം ഏവര്‍ക്കുമറിയാമല്ലൊ.
അതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടിയാണ് അടുത്ത ശ്രമം ടെലിഫോണിലായിക്കളയാം
എന്ന് പുള്ളിക്കാരന്‍ തീരുമാനിച്ചത്.
വലിയ വലിയ ആളുകളെ ഫോണില്‍ വിളിച്ച് നാലാള് കേള്‍ക്കെ സംസാരിക്കുക. അങ്ങനെപത്രാസ് കാണിക്കുക: അതായിരുന്നു ലക്ഷ്യം.
ഈ ലക്ഷ്യപ്രാപ്തിക്കായി സൈഡ് റാക്കില്‍ നിന്ന് ടെലിഫോണ്‍ മുന്നിലെടുത്തുവെച്ച്
ലോകത്തുള്ള ഡെപ്യൂട്ടി സെക്രട്ടറിമാരായ ഡെപ്യൂട്ടി സെക്രട്ടറിമാരേയും
ചീഫ് എഞ്ചിനീയര്‍മാരായ ചീഫ് എഞ്ചിനീയര്‍മാരേയും വിളിയോട് വിളിയായി ബിആര്‍.
പക്ഷേ തമ്പ്‌രാനെക്കുറിച്ച് ഒരാളും പ്രതികരിച്ചില്ല!
എങ്ങനെ പ്രതികരിക്കാനാണ്?
വിളി കേട്ടാലല്ലേ പ്രതികരിക്കാന്‍ പറ്റൂ...
എങ്ങനെ വിളി കേള്‍ക്കാനാണ്?
കോള് പുറത്തേക്ക് പോയാലല്ലേ വിളി കേള്‍ക്കാന്‍ പറ്റൂ...
കോളെങ്ങനെ പുറത്തേക്ക് പോകാനാണ്?
ജാംബവാന്റെ അച്ഛന്റെ കാലത്തേതല്ലേ പി എം ബി എക്‌സ്...
വിളിച്ചുവിളിച്ച് സഹികെട്ടപ്പോള്‍ ഫോണിന്റെ റിസീവര്‍ അതിന്റെ തന്നെ ക്രാഡിലിലേക്ക് ആഞ്ഞൊരു വെപ്പുകൊടുത്തു ബിആര്‍.
അന്നേരം വീണിതല്ലോ കിടക്കുന്നു ഭരണിയില്‍ എന്ന മട്ടില്‍ ദാണ്ടെ കെടക്കണു
യന്ത്രേട്ടന്റെ ഒരു സ്‌ക്രൂ താഴെ!
പഠിച്ച പണി പത്തൊമ്പതും നോക്കിയിട്ടും ബിആറിന് അത് ഫിറ്റ് ചെയ്യാന്‍ പറ്റിയില്ല.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ബിആര്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറെ വിളിച്ച് വിവരം പറഞ്ഞു. ഉടന്‍ തന്നെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ രാജചന്ദ്രന് സന്ദേശം പോയി.
രാജചന്ദ്രന്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറോട് പറഞ്ഞു: ദിപ്പൊ ശെരിയാക്കാം സാര്‍...
***********
വലതുകൈയില്‍ പിടിച്ചിരിക്കുന്ന സ്‌ക്രൂഡ്രൈവര്‍ ഇടതുകൈയില്‍ കൊട്ടി
താളത്തില്‍ ചോടുവെച്ച് ' ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ,... ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ' എന്ന മൂളിപ്പാട്ടും പാടി നീങ്ങുന്ന രാജചന്ദ്രനെ
കണ്ടപ്പോള്‍ ജെനറല്‍ സെക് ഷനിലെ എന്‍പി രെവി ചോദിച്ചു:
'' രാജേട്ടന്‍ എവിടെപ്പോവ്വ്വാ ? ''
രാജചന്ദ്രന്റെ മറുപടി ഇതായിരുന്നു:
'' അതേയ്, മോളില് ബേബിരാജന്‍ സാറിന്റെ സ്‌ക്രൂ എളകിക്കെടക്ക്ാണ് '' !!!
No comments:
Post a Comment