അരിയും തിന്ന് പണിക്കരേയും കടിച്ച്.....
-എന്താ വേണൂ, അന്യഥാ ചന്ദ്രനെപ്പോലെ വിളങ്ങാറുള്ള ആ മുഖബിംബം ഇന്ന് കടന്നല് കുത്തിയപോലെ വീര്‍ത്തിരിക്കണത്?
-ഏയ്, ഒന്നൂല്ല്യ.
-അതല്ല, എന്തോ ഉണ്ട്.
-ആ കണ്ണനെക്കൊണ്ട് ഞാന്‍ തോറ്റു, ബിആര്‍.
-കണ്ണന്‍ എന്തു ചെയ്തു?
-ഇരുപത് മാസം മുമ്പ് എന്റെ കൈയീന്ന് ഇരുപതിനായിരം രൂപ കടം വാങ്ങിയതാ.
ഇതുവരെ പത്തുപൈസ തിരിച്ചുതന്നിട്ടില്ല.
-വേണു ചോദിക്കാഞ്ഞിട്ടാവും.
-അതെ! ഇപ്പളും കൂടി ചോദിച്ചിട്ടാ വരണേ.
-അത് ശെരി. അപ്പൊ അതാണ് കാര്യം അല്ലേ. ആട്ടെ, എന്താ പുള്ളിക്കാരന്‍ പറയണത്?
-തരാനുള്ള കാശ് തരാത്തതെന്താണെന്ന് ചോദിച്ചപ്പൊ ചൂണ്ടുവിരല്‍ എന്റെ നേരെ
ചൂണ്ടിക്കൊണ്ട് പറയ്യ്യാണേയ് :- 'ദേ, എനിക്ക് മൈഗ്രേയ്‌ന്റെ
അസുഖൊള്ളതാ. എപ്പഴാ ദേഷ്യം വര്വാന്ന് പറയാന്‍ പറ്റ് ല്ല്യാട്ടോ' !!!

ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. "നമ്പോലൻ കുറി വച്ച പോലെ" എന്ന്. (നമ്പോലൻ കുട്ടിക്കഥകളിലെ കുരങ്ങനാണ്). ആദ്യത്തെ നറുക്ക് കുറി പിരിച്ചെടുത്ത ശേഷം നമ്പോലൻ്റെ ഡയലോഗ് പ്രശസ്ഥമാണ്. "നമ്പോലന് കുറിയും ഇല്ല, കുറിക്കല്യാണവുമില്ല" എന്നാണ് നമ്പോലൻ്റെ പ്രഖ്യാപനം. ഈ കഥയ്ക്ക് കണ്ണൻ്റെ സ്റ്റേറ്റ്മെൻ്റുമായി സാമ്യം തോന്നിയാൽ അതു യാദൃശ്ചികം മാത്രം.....
ReplyDeleteഈ പഴഞ്ചൊല്ല് ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല പ്രഭാസ്. പങ്കു വെച്ചതിന് നന്ദി
ReplyDeleteപ്രഭാകരൻ super
ReplyDelete