rajasooyam
Sunday, January 9, 2011
പണിക്കരും പാണ്ടിലോറിയും
പാലക്കാട്ടുള്ള മകളെ കാണാന്‍ വേണുപ്പണിക്കര്‍ സ്വന്തം 800 മാരുതിയില്‍ കേറി ഊരകം മുതല്‍ വല്ല്യോരു ലോറിയുടെ പിന്നാലെ വെച്ചുപിടിച്ചതും ലോറിക്കാര്‍ പലതവണ സിഗ്നല്‍ കൊടുത്തിട്ടും പണിക്കര്‍ ഓവര്‍ടെയ്ക്ക് ചെയ്യാതിരുന്നതും സംശയം തോന്നിയ ലോറിക്കാര്‍ എന്താ ഏതാ എന്ന് ഒരുതരം വൃത്തികെട്ട ഭാഷയില്‍ ആംഗ്യം കാണിച്ചതും അതും ഫലിച്ചില്ലെന്നു കണ്ടപ്പോള്‍ ശുദ്ധമായ സംസ്‌കൃതഭാഷയില്‍ എന്തെല്ലാമോ വിളിച്ചുപറഞ്ഞതും വേണു അതെല്ലാം കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചതും ഷൊര്‍ണൂരെത്തിയപ്പോള്‍ ലോറിക്കാര്‍ ചായ കുടിക്കാന്‍ വേണ്ടി ഒരു ഹോട്ടലിനുമുമ്പില്‍ വണ്ടി നിര്‍ത്തിയതും അപ്പോള്‍ അതിന്റെ തൊട്ടുപിന്നില്‍ തന്നെ വേണു കാറ് ഷഡന്‍ ബ്രെയ്ക്കിട്ടു നിര്‍ത്തിയതും ലോറിക്കാര്‍ ചായ കുടിച്ചുവരുന്നതുവരെ വണ്ടിയില്‍തന്നെ കുത്തിയിരുന്നതും അതുകണ്ട ലോറിക്കാര്‍ മാരുതിക്കാരന്‍ തങ്ങളെ ഫോളോ ചെയ്യുകയാണെന്നുറപ്പിച്ചതും വേണുവിനെ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നതും അന്നേരം പണിക്കര്‍ 'എന്റെ പൊന്നു ചേട്ടമ്മാരേ, ഞാന്‍ നിങ്ങളെ ഫോളോ ചെയ്യണതൊന്ന്വല്ല, ഡ്രൈവിങ്ങ് വലിയ പരിചയമില്ലാത്തതുകൊണ്ട് വണ്ടി നിങ്ങടെ ലോറീടെ പിന്നാലെ ഉരുട്ടിയുരുട്ടി പോന്നതാണേ' എന്നും പറഞ്ഞ് തടി കിഴിച്ചിലാക്കിയതും.......നമ്മള്‍ എങ്ങനെ മറക്കാനാണ് !!!
Subscribe to:
Post Comments (Atom)
😄😄
ReplyDelete