Waste !
ഈ
കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്.
ഉച്ച
സമയം.
waste എടുക്കാൻ
വരുന്ന ഹരിതസേന SNRA116 ന്റെ പടി കടന്നുവന്ന് വിളിച്ചുചോദിക്കുന്നു:
"ചേച്ച്യേയ്, waste
ണ്ടോ?"
അടുക്കളയിൽ
നിന്ന് ചേച്ചി വിളിച്ചുപറയുന്നു:
"ഉണ്ടല്ലോ. ഉമ്മറത്ത് ചാരുകസേരയിൽ വെച്ചിട്ടുണ്ട്.
കൊണ്ടുപോയ്ക്കോളൂ."
ഹരിതസേന
ചുറ്റും നോക്കി. അവിടെങ്ങും waste ന്‍റെ
ചാക്കോ കവറോ സഞ്ചിയോ ഒന്നും അവർ കണ്ടില്ല.
അവർ
വീണ്ടും വിളിച്ചുപറഞ്ഞു:
"കസേരയിൽ കാണാനില്ലല്ലോ ചേച്ചീ. അതിൽ ചേട്ടൻ
ഇരിപ്പുണ്ട്"
അന്നേരം
ചേച്ചി പറയുകയാണ്:
"അതന്നെ waste
“!!!