വിരമിച്ചു

2013 സെപ്റ്റംബര്‍ 30ന് കേന്ദ്രഗവണ്മെന്റ് സര്‍വീസില്‍നിന്ന് വിരമിച്ച
ശ്രീ കേബി വേണുഗോപാലന്‍.
തൃശ്ശിവപേരൂര്‍ അംശം ഊരകം ദേശത്ത് പ്രശസ്തമായ കളരിക്കല്‍ തറവാട്ടിലെ
അംഗമാണ്.
അസംഖ്യം കാഷവാര്‍ഡുകളും ഏതാണ്ട് അത്ര തന്നെ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും
കിട്ടിയിട്ടുണ്ട്.
(അതുപിന്നെ അങ്ങനെയല്ലേ വരൂ. കൊച്ചിമഹാരാജാവ് തിരുമനസ്സില്‍നിന്ന് പലവട്ടം
പട്ടും വളയും പുട്ടും കടലയും കിട്ടിയിട്ടുള്ളവരാണ് പൂര്‍വ്വസൂരികള്‍ !)
12 കൊല്ലത്തോളം ബോയ് സര്‍വീസുണ്ട്.
(അക്കാലം നെല്ലായിട്ടായിരുന്നു കാഷവാര്‍ഡ്. വര്‍ഷാവര്‍ഷം കരമൊഴിവായി ഒന്നരപ്പറ
നെല്ല്!)
മികച്ച സഹകാരിയും കടുത്ത ഫെമിനിസ്റ്റുമാണ്.
സ്ത്രീകളെ സഹായിക്കാന്‍ ഒരു പ്രത്യേക ഇതുണ്ട്.
പാവങ്ങളുടെ മമ്മൂട്ടി എന്ന അപരനാമധേയത്തിലും അറിയപ്പെടുന്നു.
കാണാന്‍ അതീവ സുന്ദരനാണെങ്കിലും അതിന്റേതായ യാതൊരു അഹംഭാവവുമില്ല.
ജന്മനാ ഒരു വാസനയുണ്ട്, അഭിനയത്തോട്.
അനവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൃത്യാന്തരബാഹുല്യം മൂലം സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടിയില്ല.
(കഷ്ടം. മലയാളസിനിമയുടെ തീരാനഷ്ടം!)
റിട്ടയര്‍മെന്റിനുശേഷം കുലത്തൊഴിലായ ജ്യോത്സ്യത്തിലേക്ക് തിരിയാനാണ് പ്ലാന്‍.
കവടിനിരത്തി മുഖത്തുനോക്കി കാര്യം പറയും.
(അത്യാവശ്യം മഷിയും നോക്കും!)
കുടുംബകലഹം, വിവാഹതടസ്സം, വിരഹയോജിപ്പ്, ശത്രുവില്‍ വിജയം, ബാധാദോഷം,
ദൃഷ്ടിദോഷം, ഭാഗ്യദോഷം, ലഹരിപ്രിയം തുടങ്ങി വി.ശ്രീകുമാറിനെക്കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത ഏതു പ്രശ്നത്തിനും പരിഹാരം പറഞ്ഞുതരും.
പ്രശ്നങ്ങളെയെല്ലാം മന്ത്രം ചൊല്ലി ഭസ്മമാക്കി ഉറുക്കിലാക്കും. (ഉടുക്കല്ല. ഉറുക്ക്. ഏലസ്സ് എന്നും പറയും).
ആ ഉറുക്ക് അരയില്‍ കെട്ടിയാല്‍ സകല പ്രശ്നങ്ങളും തീരും.
കെട്ടാനറിയാത്തവര്‍ക്ക് കെട്ടിയും കൊടുക്കും.
അതിന് അങ്ങനെ കൃത്യമായ ഫീസൊന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.
എന്തു കൊടുത്താലും വാങ്ങും. ഇനി ഒന്നും കൊടുത്തില്ലേലും വിരോധമില്ല.
മാനവസേവ മധുരസേവ എന്നതാണ് അദ്ദേഹത്തിന്റെ മതം.
ഒരു മകനും ഒരു മകളുമാണ് മക്കളായി ശ്രീ പണിക്കര്‍ക്കുള്ളത്.
ഏക ഭാര്യ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്.
(അതുകൊണ്ടുതന്നെ മറ്റൊരു സെക്രട്ടറിയെ വെച്ചിട്ടില്ല!)
( പ്രശ്ന പരിഹാരത്തിനു വിളിക്കേണ്ട നമ്പര്‍: 9446097544 )